Image

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

Published on 18 June, 2021
ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും
മലപ്പുറം: ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.

ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌

 വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. മഞ്ചേരിയില്‍ നിന്നും ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ചും നടന്നും ആണ് പ്രതി പെരിന്തല്‍മണ്ണ എത്തിയത്. ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തി. തുടര്‍ന്ന് 15 കിലോമീറ്ററോളം നടന്നാണ് ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്.

ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയത്.ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടില്‍ കയറി.    അടുക്കളയില്‍ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വന്നാലുടന്‍ കുത്തി വീഴ്ത്താന്‍ കാത്തിരുന്നു. എന്നാല്‍ താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്ബോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പില്‍ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു.

പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു.

അമ്മ നിലവിളി കേട്ട് നോക്കുമ്ബോള്‍ കണ്ടത് ചോരയില്‍ കുളിച്ച്‌ വീഴുന്ന ദൃശ്യയേയും ദേവി ശ്രീയേയുമാണ്. പ്രതി ധരിച്ച മാസ്കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോര്‍സ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നല്‍കിയിട്ടുണ്ട്

പ്രതിക്ക് മറ്റ് ക്രിമിനല്‍ ചരിത്രം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നത്. മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. വള കച്ചവടമാണ് മാതാപിതാക്കളുടെ തൊഴില്‍. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വിവാഹം കഴിച്ച്‌ മണ്ണാര്‍ക്കാടേക്ക് മാറി. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം ആണ് വിനീഷ് ഇത്തരം ഒരു ആലോചന നടത്തിയത് എന്നാണ് പോലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞത്. പ്രണയം നിരസിച്ചതിന്റെ പേരില്‍ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളില്‍ വച്ച്‌ കുത്തേറ്റ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക