Image

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍

Published on 18 June, 2021
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍
കോട്ടയം: യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. ഇക്കാര്യത്തിലുള്ള അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പാലാ എംഎല്‍എ അറിയിച്ചു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കള്‍ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍ സി കെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം. പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക