Image

നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

Published on 18 June, 2021
നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു
നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ദമ്ബതികളെയും മാതാപിതാക്കളെയും സന്ദര്‍ശിച്ചു. വിത്തനശ്ശേരിയിലെ വീട്ടിലെത്തി റഹ്മാനെയും സജിതയെയും കണ്ട ശേഷം അയിലൂരിലെത്തി റഹ്മാന്റെ മാതാപിതാക്കളുമായി മനുഷ്യവകാശ കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് കൂടിക്കാഴ്ച നടത്തി.

മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗം സംഭവം അന്വേഷിക്കും. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന നിഗമനത്തില്‍ എത്താനാകൂവെന്നും പരാതിയില്ലെന്ന് സജിത അറിയിച്ചതായും കെ ബൈജുനാഥ് പറഞ്ഞു.

സംഭവത്തില്‍ യുവജന കമ്മീഷനും വനിതാ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ റഹ്മാന്റെയും സജിതയുടെയും വീട് സന്ദര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക