Image

ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ 21 മുതല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധം

Published on 18 June, 2021
ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ 21 മുതല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ പരിശോധന നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്താന്‍ തീരുമാനം. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി . അവസാന വര്‍ഷ എംബിബിഎസ് അടക്കം ഉള്ള പരീക്ഷകളാണ് നടത്താന്‍ തീരുമാനിച്ചത്.

പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണ്. പോസിറ്റീവ് ആയവര്‍ക്ക് പ്രത്യകം മുറിയില്‍ പരീക്ഷ എഴുതാം. ഇവരുടെ പ്രാക്ടിക്കല്‍ പരീക്ഷ പിന്നീട് നടത്തും. ഹോസ്റ്റലില്‍ എത്തേണ്ടവര്‍ നേരത്തെ ആന്റിജന്‍ പരിശോധന നടത്തണം. ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നത് ആലോചിക്കും. കോളേജ് തുറന്നാലും തിയറി ക്ലാസ് ഓണ്‍ ലൈന്‍ മുഖേനയാകും നടത്തുക 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക