Image

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 60 കോടിയുടെ മദ്യം

ജോബിന്‍സ് തോമസ് Published on 18 June, 2021
സംസ്ഥാനത്ത് ഇന്നലെ വിറ്റത് 60 കോടിയുടെ മദ്യം
 സംസ്ഥാനത്ത് ഏറെ നാള്‍ അടച്ചിട്ടശേഷം കണ്‍സ്യൂമര്‍ഫെഡ് ബീവറേജസ് ഔട്ട് ലെറ്റുകള്‍ തുറന്നപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. ഇന്നലെ വിറ്റത് 60 കോടി രൂപയുടെ മദ്യമാണ്. ബീവറേജസ് , കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളിലെ മാത്രം കണക്കാണിത്. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്.

സാധാരണ നടക്കുക ശരാശരി 49 കോടിരൂപയുടെ കച്ചവടമാണ്. എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വന്ന ദിവസം കുടിയന്‍മാര്‍ ആഘോഷമാക്കിയപ്പോഴാണ് ബീവറേജസിന് ചാകരയായത്. ആകെ 265 ഷോപ്പുകളാണ് ബിവറേജസ് കോര്‍പ്പറേഷനുള്ളത് ഇതില്‍ 40 എണ്ണം തുറന്നിരുന്നില്ല. 

പാലക്കാട് തേങ്കുറിശിയിലെ ഷോപ്പിലാണ് ഏറ്റവുമധികം കച്ചവടം നടന്നത് (69 ലക്ഷം). തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഷോപ്പാണ് രണ്ടാം സ്ഥാനത്തെത്തിയത് (66 ലക്ഷം). 65 ലക്ഷത്തിന്റെ കച്ചവടവുമായി ഇരിങ്ങാലക്കുടയാണ് മൂന്നാം സ്ഥാനത്ത് (65 ലക്ഷം).

കണ്‍സ്യൂമര്‍ ഫെഡിന്റെ ഷോപ്പുകളില്‍ എട്ട് കോടി രൂപയുടെ കച്ചവടമാണ് ഇന്നലെ നടന്നത്. 39 ഷോപ്പുകളില്‍ മൂന്നെണ്ണം ഇന്നലെ തുറന്നില്ല. സാധാരണ ശരാശരി പരമാവധി ഏഴ് കോടിയാണ്. 43.27 ലക്ഷവുമായി ആലപ്പുഴയിലെ ഷോപ്പാണ് ഒന്നാമത്. സംസ്ഥാനത്ത് ഇന്നലെ ബാറുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് ലഭ്യമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക