Image

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

സലിം അയിഷ (ഫോമാ പി.ആര്‍.ഒ) Published on 18 June, 2021
 ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍
ഫോമയുടെ സംസ്കാരിക സമിതിയുടെ പുതിയ ഭാരവാഹികളായി  പൗലോസ് കുയിലാടന്‍ (ചെയര്‍മാന്‍), ബിജു തുരുത്തുമാലില്‍ (വൈസ് ചെയര്‍മാന്‍), അച്ചന്‍കുഞ്ഞ് മാത്യു (സെക്രട്ടറി), ജില്‍സി ഡിന്‍സ്  (ജോയിന്റ് സെക്രട്ടറി )ഹരികുമാര്‍ രാജന്‍  (സമിതിയംഗം), നിതിന്‍ എഡ്മണ്‍ടന്‍  (സമിതിയംഗം)  എന്നിവരെ തെരെഞ്ഞെടുത്തു.

ഫോമാ ദേശീയ സമിതി അംഗം സണ്ണി കല്ലൂപ്പാറയാണ് കോര്‍ഡിനേറ്റര്‍. ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട  പൗലോസ് കുയിലാടന്‍ അറിയപ്പെടുന്ന നാടക നടനും, ചലച്ചിത്രദ്ര്യശ്യമാധ്യമങ്ങളിലെ അഭിനേതാവുമാണ്. നിരവധി ടെലി ഫിലിമുകളും, നാടകങ്ങളും സ്കിറ്റുകളും സംവിധാനം ചെയ്തു മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം 2021 ല്‍ കേരളത്തില്‍ നടത്തിയ സത്യ ജിത്ത് റേ  ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി.ഫോമായുടെ 2018 20 കാലഘട്ടത്തില്‍ നാഷണല്‍ കമ്മിറ്റി അംഗമായിരുന്നു. ഒര്‍ലാണ്ടോയിലെ ഒരുമ അസോസിയേഷന്റെട്രഷറര്‍ , വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

സെക്രട്ടറിയായി ചുമതലയേറ്റ ശ്രീ അച്ഛന്‍കുഞ്ഞ് മാത്യു, മുന്‍ ഷിക്കാഗോ മലയാളി  അസോസിയേഷന്‍ ബോര്‍ഡ് അംഗം, ഫോമാ സെന്‍ട്രല്‍ റീജിയന്‍ ട്രഷറര്‍, കേരള ക്ലബ് ഓഫ് ഷിക്കാഗോ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.മൗണ്ട് പ്രോസ്‌പെക്ട് സിറ്റിയില്‍ നിന്ന് അമേരിക്കന്‍ സ്വാതന്ത്ര്യദിന  ജൂലൈ 4 ലെ  പരേഡിനും ആഘോഷത്തിനും ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ  പ്രതിനിധീകരിക്കുന്നു.

ബിജു തുരുത്തുമാലില്‍ (വൈസ് ചെയര്‍മാന്‍ ), നിലവില്‍  ഗ്രെറ്റര്‍ അറ്റ്‌ലാന്റ  മലയാളി അസോസിയേഷന്റെ  (ഗാമ) ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗവും, 2011, 2017 കാലഘട്ടത്തില്‍ പ്രസിഡന്റുമായിരുന്നു.

കലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ജില്‍സി ഡിന്‍സ്  (ജോയിന്റ് സെക്രട്ടറി )കൈരളി ടിവി യു.എസ്.എ യുടെ  അരിസോണ പ്രോഗാം ഡയറക്ടറും, അവതാരകയുമാണ്.

ഹരികുമാര്‍ ന്യൂജേഴ്‌സി കേരള സാമാജത്തിന്റെ  മുന്‍ പ്രസിഡന്റും ഫോമാ മിഡ് അറ്റ്‌ലാന്റിക് കള്‍ച്ചറല്‍ വിഭാഗം ചെയര്‍മാനുമായിരുന്നു. നിതിന്‍ എഡ്മണ്‍ടന്‍ കാനഡയില്‍ നിന്നുള്ള ഫോമയുടെ പ്രവര്‍ത്തകനും, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ കാനഡയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ്.

ഫോമയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും, കലാസാംസ്കാരിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയുമാണ് സാംസ്കാരിക സമിതിയുടെ ചുമതല.

ഫോമയുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാംസ്കാരിക പ്രവര്‍ത്തകരിലേക്ക് എത്തിക്കാനും, കലാ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ  കണ്ടെത്തി സഹായങ്ങള്‍ എത്തിക്കാനും ഫോമയുടെ യശസ്സുയര്‍ത്തിപ്പിടിക്കാനും പുതിയ സാംസ്കാരിക സമിതിക്ക് കഴിയട്ടെ എന്ന്  ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.

Join WhatsApp News
അന്തപ്പൻ 2021-06-18 14:25:22
നന്നായി വരട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക