Gulf

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

Published

on



കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുവൈറ്റ് മലയാളികളുടെ ജനകീയ പരിപാടിയായ 'എന്റെ കൃഷി 2020 - 21 'കാര്‍ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സാല്‍മിയ മേഖലയില്‍ നിന്നുള്ള ഷൈബു കരുണ്‍ കര്‍ഷകശ്രീ (ഒന്നാം സ്ഥാനം) പുരസ്‌കാരവും, കര്‍ഷക പ്രതിഭ (രണ്ടാം സ്ഥാനം) പുരസ്‌കാരം അബുഹലീഫ മേഖലയില്‍ നിന്നുള്ള ജയകുമാറും, കര്‍ഷക മിത്ര (മൂന്നാം സ്ഥാനം) പുരസ്‌കാരം അബുഹലീഫ മേഖലയില്‍ നിന്നുള്ള രാജന്‍ തോട്ടത്തിലും നേടി. കല കുവൈറ്റിന്റെ നാലുമേഖലകളില്‍ നിന്നായി 21 പേര്‍ക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ഞൂറോളം മല്‍സരാര്‍ഥികളാണ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ആറുമാസക്കാലം ഫ്‌ളാറ്റുകളിലും, ബാല്‍ക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തില്‍ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഫഹാഹീല്‍ മേഖലയില്‍ നിന്ന് മഹേഷ് പീറ്റര്‍, അജിത് ചാക്കോ, ലക്ഷ്മി സുരേഷ്, സജി ജോര്‍ജ്, ജയന്‍ വര്‍ഗീസ് എന്നിവരും അബുഹലീഫ മേഖലയില്‍ നിന്ന് സുരേഷ്, സഫീന ഷജീര്‍, ശ്രീനി കെ പണിക്കര്‍, തോമസ് സെബാസ്റ്റ്യന്‍, തോമസ് കെ.തോമസ് എന്നിവരും സാല്‍മിയ മേഖലയില്‍ നിന്ന് രേഖ സുധീര്‍, ഷൈനി, ജോണ്‍സണ്‍, ബേബി തോമസ്, മാനുവല്‍ ഷിബു വര്‍ഗീസ് എന്നിവരും അബ്ബാസിയ മേഖലയില്‍ നിന്ന് ആന്‍സന്‍ പത്രോസ്, ജസ്റ്റിന്‍ ഊക്കന്‍, സജിലു തോമസ്, ലത കെ.ജി, സ്റ്റീഫന്‍ വര്‍ഗീസ്, ലിബു ടൈറ്റസ സഖറിയ എന്നിവരും പ്രോത്സാഹന സമ്മാനങ്ങള്‍ക്കും അര്‍ഹരായി. വിജയികള്‍ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

നീറ്റ് പരീക്ഷ: കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചതില്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

കെ.പി.എ സല്‍മാബാദ് 'ഓപ്പണ്‍ ഹൌസ്' സംഘടിപ്പിച്ചു.

ഇഖാമ ഇല്ലാത്തവർക്ക് ഫൈൻ ഇല്ലാതെ എക്സിറ്റ് നൽകുന്ന സൗദി സർക്കാരിന്റെ ഇളവുകൾ പ്രവാസികൾ പ്രയോജനപ്പെടുത്തുക: നവയുഗം

പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം ഒഎന്‍സിപി പ്രധാനമന്ത്രിക്ക് നിവേദനം

View More