വീണ്ടും സംവിധായകന് ആകുമെന്ന പ്രഖ്യാപനവുമായി നടന് പൃഥ്വിരാജ്. ലൂസിഫറിന് പിന്നാലെ എമ്പുരാന് എന്ന ചിത്രവും പൃഥ്വി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മകള്‍ എഴുതിയ ചെറുകഥയുടെ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'ഈ ലോക്ക് ഡൗണില്‍ ഞാന്‍ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. ഒരു മഹാമാരിയുടെ കാലത്ത് ഇത് ചിത്രീകരിക്കാന്‍ സാധ്യതയില്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മറ്റൊരു സ്ക്രിപ്റ്റ് തിരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്താന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ചെയ്യുന്ന സിനിമയെ കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ ഉടന്‍ അറിയിക്കാം...' പൃഥ്വി കുറിച്ചു.