FILM NEWS

മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്

Published

on



നടന്‍ സുകുമാരന്റെ ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. സുകുമാരന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സിദ്ധു. മാത്രമല്ല സുകുമാരന്‍ നിര്‍മിച്ച പടയണി എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ മാനേജരായാണ് സിദ്ധു പനയ്ക്കല്‍ സിനിമ രംഗത്ത് എത്തുന്നത്.

സിദ്ധു പനയ്ക്കലിന്റെ വാക്കുകള്‍:
സിനിമ ആശയും ആവേശവും ആഗ്രഹവും സ്വപ്നവും ആയിരുന്ന കാലത്ത് ഒരു പാട് അലഞ്ഞിട്ടുണ്ട് മദ്രാസില്‍. സിനിമയില്‍ എത്തിപ്പെടാന്‍ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവില്‍ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്പുവാതില്‍ എന്നെ പോലെയുള്ള ഒരു ദുര്‍ബലനു തള്ളിതുറക്കാവുന്നതിനും അപ്പുറത്താണ് അതിന്റെ ശക്തി എന്ന സത്യം. 

പ്രതീക്ഷകള്‍ക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു. എവിഎം-ന്റെയും വാഹിനിയുടെയും വാതില്‍ നമുക്കായി എന്നെങ്കിലും  തുറക്കും എന്ന പകല്‍സ്വപ്നവും കണ്ട് വിയര്‍ത്തുകുളിച്ചു കോടമ്പാക്കത്ത് അലച്ചില്‍.  മായാജാലങ്ങള്‍ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവില്‍ പകച്ചു നില്‍ക്കുന്നു ഞാന്‍. നമ്പര്‍ 3, ഗജേന്ദ്ര നായിഡു സ്ട്രീറ്റ്, സാലിഗ്രാമം. എന്റെ അമായിയുടെ വീട്. ദിവാ സ്വപ്നവും കണ്ട് ഞാന്‍ അവിടെ  ഇരിക്കുമ്പോള്‍, അസോസിയേറ്റ് ഡയറക്ടര്‍ കെ.ആര്‍. ജോഷി ചേട്ടനും, സുകുമാരന്‍ സാറിന്റെ ഡ്രൈവര്‍ ഗോപിയും എന്നെ തേടിയെത്തി. 
എന്നെ കയ്യോടെ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ് അവര്‍. പടയണിയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ആല്‍വിന്‍ ആന്റണി നല്ല പയ്യന്‍ എന്ന രീതിയില്‍ എന്നെ സാറിനു മുമ്പില്‍ അവതരിപ്പിച്ചിരുന്നു. ഒന്നുരണ്ടു തവണ ആന്റണിയുടെ കൂടെ ഞാന്‍ സാറിന്റെ വീട്ടില്‍ പോയിട്ടുമുണ്ട്. പിറ്റേന്ന് രാവിലെ അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്പറിട്ട ആ ക്ഷേത്രത്തിലേക്ക് ഞാന്‍ കയറിച്ചെന്നു. ആ ദൈവത്തെ കണ്ടത് മുതല്‍ അതുവരെ സിനിമക്കുവേണ്ടി അലഞ്ഞുതിരിഞ്ഞ എന്റെ ദുരിതത്തിന് അവസാനമാവുകയായിരുന്നു.

മുണ്ഡനം ചെയ്ത തലയില്‍  കുറ്റിമുടികള്‍ കിളിര്‍ത്തു വരുന്നു. തീഷ്ണമായനോട്ടം. എന്നെ ആകെ അളക്കുന്നത് പോലെയുള്ള നോട്ടമാണത്.  നോട്ടത്തിനൊടുവില്‍ ചോദിച്ചു, എന്താ പേര്..? സിദ്ധാര്‍ത്ഥന്‍.  നാടെവിടെ..?  ഗുരുവായൂര്‍... താമസം ..? ഇവിടെ വടപഴനിയില്‍.. സിദ്ധാര്‍ത്ഥനെ എന്റെ പടത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ ആക്കുകയാണ്. പ്രൊഡക്ഷന്‍ മാനേജര്‍ എന്നുവച്ചാല്‍  എന്താണെന്നു എനിക്കറിയില്ല എന്ന എന്റെ മറുപടി അദ്ദേഹത്തിനു  ഇഷ്ടപ്പെട്ടു എന്നു തോനുന്നു.

ഞാന്‍ പറയുന്നത് പോലെ ചെയ്യാന്‍ പറ്റുമോ?' അടുത്ത ചോദ്യം.  ചെയ്യാം എന്ന് ഞാന്‍.  ന്യായവിധി,  ആവനാഴി തുടങ്ങിയ സിനിമകളില്‍ സുകുമാരന്‍ സാര്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയം. ന്യായവിധിക്കു വേണ്ടിയാണ് തല മുണ്ഡനം ചെയ്തത്.  തനിക്കിവിടെ താമസിച്ചു കൂടെ ഈ വീട്ടില്‍, സാര്‍ ചോദിക്കുകയാണ്.  സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. ഇന്ദ്രജിത്തിനും പ്രിഥ്വിരാജിനും കളികൂട്ടുകാരനായി, സുകുമാരന്‍ സാറിന് സഹായിയായി, മല്ലികച്ചേച്ചിക്കു സഹോദരതുല്യനായി, പടയണി യുടെ പ്രൊഡക്ഷന്‍ മാനേജരായി ആ വീട്ടില്‍ കഴിഞ്ഞ നാളുകള്‍ എന്റെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ തന്നെയായിരുന്നു.

കുപ്പത്തൊട്ടിയില്‍ നിന്നു പറന്നുയര്‍ന്നു ഗോപുരമുകളില്‍ ചെന്നെത്തി എന്നൊക്കെ സാഹിത്യ ഭാഷയില്‍ പറയാറില്ലേ അത് പോലെ. തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരന്‍ സാര്‍. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു  കാണികള്‍ നെഞ്ചേറ്റിയ സുകുമാരന്‍ സാര്‍  സിനിമാപ്രേമികള്‍ക്ക്. 

തമാശക്കാരനായ, സ്നേഹനിധിയായ അച്ഛന്‍, കരുതലുള്ള ഭര്‍ത്താവ്, ഭാവിയെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള കുടുംബനാഥന്‍ ഇതായിരുന്നു വീട്ടിലെ സുകുമാരന്‍ സാര്‍. ആ അഭിനയ സാമ്രാട്ട് അകാലത്തില്‍ 49-ാം വയസ്സില്‍ പൊലിയുമ്പോള്‍.. നേര്‍പാതിയുടെ...തന്റെ നായകന്റെ  വേര്‍പാടിന്റെ ദുഃഖം മനസിലൊതുക്കി  പറക്കമുറ്റാത്ത മക്കളെ..പ്രതിസന്ധികളില്‍ തളരാതെ, ദൃഢ നിശ്ചയത്തോടെ വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ആ അമ്മയുടെ.. മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരന്‍ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്. 

ഗുരുത്വം ഉണ്ട് എന്ന് എനിക്ക് തോന്നിയത് സുകുമാരന്‍ സാര്‍ മരിച്ച ദിവസമാണ്. നീ വരുവോളം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ ഒരു ഗാനചിത്രീകരണം. നാലുമണിയോടെ ആണെന്ന് തോന്നുന്നു, നീ വരുവോളത്തിന്റെ  നിര്‍മാതാവ്  കറിയാച്ചന്‍ സര്‍ എന്നെ വിളിച്ചു. എറണാകുളത്തു നിന്ന് ഒരു ബാഡ് ന്യൂസ് ഉണ്ട്. ആ ബാഡ് ന്യൂസ് കേള്‍ക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ സ്റ്റുഡിയോയില്‍നിന്ന് ഞാന്‍ കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി.
തിരുവനന്തപുരത്തെ സിനിമാപ്രവര്‍ത്തകര്‍ അവിടെ സജ്ജീകരണങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഇരുട്ടിയപ്പോള്‍ സാറിനെയും കൊണ്ടുള്ള വാഹനം കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി. എന്നെ കണ്ടപ്പോള്‍ 'സാര്‍ പോയി സിദ്ധാര്‍ത്ഥ' എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചേച്ചി. ചേച്ചിയുടെ ആ നോട്ടവും കരച്ചിലും മങ്ങാതെ മായാതെ ഓര്‍മയുണ്ട്. എല്ലാ ദുഃഖങ്ങളും കാലം മായ്ച്ചുകളയും എന്ന് പറയാറുണ്ട്. പക്ഷെ ചില ദുഃഖങ്ങള്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കും, ബാക്കിനില്‍ക്കും എന്റെ അച്ഛന്റെ മരണം പോലെ,  അമ്മയുടെ മരണം പോലെ, സുകുമാരന്‍ സാറിന്റെ മരണം പോലെ ചിലത്....

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

സുരാജിന്‍റെ 'റോയ്' റിലീസിന്

കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍

ഒടിടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍

രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്ഡ്, പിടിച്ചെടുത്തത് 70ഓളം അശ്ലീല വീഡിയോകള്‍; കുന്ദ്രയുടെ 7 കോടിയിലധികം തുകയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു!

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ

എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇന്‍സ്പിരേഷനും ഫൈറ്ററും ആയിരുന്നു

ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല...പക്ഷേ, മീനാക്ഷി ദിലീപിന്റെ കുറിപ്പ്

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

ആരാണീ എ.ആര്‍.റഹ്മാന്‍? ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യം; വിവാദപരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്

'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്

ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല; വിജയകുമാറിനെക്കുറിച്ചു അര്‍ത്ഥന

സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

ഞങ്ങള്‍ പ്രണയത്തില്‍: ദിയ കൃഷ്ണ കുമാര്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍: ബജറ്റിന്റെ രസകരമായ വിശേഷം പങ്കു വച്ച് പൃഥ്വിരാജ്

'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി

യൂട്യൂബില്‍ തരംഗമായി 'കാവല്‍' ട്രെയ്‍ലര്‍

രജിഷ വിജയന്‍ തെലുങ്കില്‍ രവി തേജയുടെ നായിക

View More