FILM NEWS

എനിക്കു വേണ്ടി നസ്രിയ ഒരുപാട് നഷ്ടപ്പെടുത്തി; ഫഹദ്

Published

onസോഷ്യല്‍ മീഡിയയില്‍ നടന്‍ ഫഹദ് ഫാസില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിനിടെ ഉണ്ടായ അപകടത്തിന്റെ തീവ്രതയും ഭാര്യയായി നസ്രിയ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ മുതലുണ്ടായ മാറ്റങ്ങളുമെല്ലാം ഫഹദ് കുറിച്ചിട്ടുണ്ട്. തനിക്കുവേണ്ടി നസ്രിയ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും നസ്രിയ വന്നില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എന്താകുമായിരുന്നെന്ന്  അറിയില്ലെന്നും ഫഹദ് കുറിച്ചു.
ഫഹദിന്റെ കുറിപ്പ് ഇങ്ങനെ; 
ഒരു വലിയ മഹാമാരിയെ നാം നേരിടുന്ന സമയത്ത് എഴുതുന്നത് ശരിയാണോയെന്നറിയില്ല. പക്ഷേ നാമെല്ലാവരും നമ്മാല്‍ കഴിയും വിധം ഇന്നും എന്നും പോരാടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും. എന്നെ സംബന്ധിച്ച് ലോക്ഡൗണ്‍ മാര്‍ച്ച് 2ന് ആരംഭിച്ചതാണ്. അപകടത്തെക്കുറിച്ച് 'ക്ലോസ്' എന്നാണ് എന്റെ ഡോക്ടര്‍മാര്‍ പോലും പറഞ്ഞത്. വീണപ്പോള്‍ മുഖം താഴെയടിക്കും മുമ്പ് തന്നെ  ഞാന്‍ കൈകള്‍ കുത്തി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തില്‍ ആളുകള്‍ക്ക് അതിനു സാധിക്കുന്നതല്ല. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാല്‍ എനിക്കതു സാധിച്ചു. അങ്ങനെ മുന്‍പ് നിരവധി തവണ ഉണ്ടായതു പോലെ വീണ്ടുമൊരിക്കല്‍ കൂടി ജീവിതത്തില്‍ ഭാഗ്യം എന്നെ തുണച്ചു. 

ഇത്തരമൊരു കാലത്ത് ഇത്രയും കാലം എനിക്കൊപ്പം നിന്ന പ്രേക്ഷകരോട് ചിലതൊക്കെ പറയണമെന്ന് എനിക്കുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ 'മാലിക്' എന്ന ചിത്രം വളരെയധികം വിഷമത്തോടെയാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണത്. അടുത്ത കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്ത എന്റെ മറ്റു സിനിമകള്‍ പോലെയല്ല മാലിക്. അവയൊക്കെ ആദ്യം മുതല്‍ക്കെ ഒടിടി റിലീസിനായി ഒരുക്കപ്പെട്ടതായിരുന്നെങ്കില്‍ മാലിക് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ എല്ലാവരും ചേര്‍ന്നെടുത്ത ഈ തീരുമാനത്തോട് ഞാനും യോജിക്കുന്നു ഒപ്പം നിങ്ങളോരോരുത്തരോടും സിനിമ കാണണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു. തിയറ്ററുകള്‍ പഴയ രീതിയിലാകാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളോരോരുത്തരും നിങ്ങളുടെ ജീവിതവും പഴയ രീതിയിലാകാന്‍ കാത്തിരിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. തിയറ്ററുകള്‍ ഇനി തുറക്കുമ്പോള്‍ നിങ്ങള്‍ക്കായി പുതിയൊരു സിനിമ നല്‍കേണ്ടത് ഉത്തരവാദിത്തമായി ഞാന്‍ ഏറ്റെടുക്കുന്നു.

മുന്‍പ് ഒന്നു രണ്ട് അഭിമുഖങ്ങളില്‍ ഞാന്‍ എഞ്ചിനിയറിങ് കോളജില്‍ നിന്ന് പുറത്തായ കാര്യം പറഞ്ഞിട്ടുണ്ട്. ആറു വര്‍ഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോള്‍ എനിക്ക് ഡിഗ്രി ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ എനിക്ക് എവിടെ നിന്നു വേണമെങ്കിലും തുടങ്ങാമായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ. ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നല്‍കിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. 

ബാംഗ്ലൂര്‍ ഡെയ്സില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മറ്റു രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളില്‍ അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴും ഞാന്‍ ബാംഗ്ലൂര്‍ ഡെയ്സ് ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു. നസ്രിയ്ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോള്‍ നസ്രിയ പറയുമായിരുന്നു. hello, method actor, who do you think you are? It's just one simple life. pack your bags with everyone and everything you need. ഞങ്ങള്‍ വിവാഹിതരായിട്ട് 7 വര്‍ഷമായി. ഇപ്പോഴും ഞാന്‍ ടിവിയുടെ റിമോട്ട് ബാത്ത് റൂമില്‍ മറന്നു വയ്ക്കുമ്പോള്‍ 'നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?' എന്ന ചോദ്യം വീണ്ടും നസ്രിയ ചോദിക്കും. കഴിഞ്ഞ ഏഴു വര്‍ഷം എനിക്ക് ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ലഭിച്ചു. ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി നില്‍ക്കുന്നു.

ഈ അപകടത്തില്‍ എന്റെ മൂക്കില്‍ പ്രത്യക്ഷത്തില്‍ സ്റ്റിച്ചിട്ട മൂന്ന് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തില്‍ സംഭവിച്ച ഏറ്റവും ചെറിയ മുറിവുകളാണവ. ചിലപ്പോള്‍ കുറച്ചു കാലം അതു കാണും അല്ലെങ്കില്‍ എക്കാലവും അതവിടെ കാണും. എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ സ്വീകരിച്ചിട്ടുള്ള രീതി. എനിക്കറിയില്ല എന്ന് പറയാന്‍ ധൈര്യം തന്നതും അതാണ്. നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് എനിക്ക് നേട്ടങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓര്‍ക്കുന്നു. കഥകളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് അന്നും ഇന്നും ഒരു കഥ എങ്ങനെ അവസാനിക്കുന്നുവെന്നത് എന്നെ സംബന്ധിച്ച് ഏറെ കൗതുകകരമാണ്. ചിലപ്പോഴെങ്കിലും ഞാന്‍ ജീവിക്കുന്ന എന്റെ കഥ അവസാനിക്കുന്നതായി തോന്നിയിട്ടുണ്ട്. പക്ഷേ അതിപ്പോഴും അവസാനിച്ചിച്ചില്ല. നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും ഞാന്‍ അതില്‍ നിന്നൊക്കെ പുറത്തു വന്നു. എല്ലാ അവസാനങ്ങളും മനോഹരമായ മറ്റൊരു കഥയുടെ ആരംഭമാണ്. അതു ചിലപ്പോള്‍ നമ്മുടെയാകാം അല്ലെങ്കില്‍ നാം കൂടി ഭാഗമായിട്ടുള്ള മറ്റൊരാളുടെ കഥയാകാം. പക്ഷേ നമുക്കെല്ലാവര്‍ക്കും നമ്മുടേതായ ഭാഗങ്ങള്‍ ഉണ്ടെന്ന് ഓര്‍മിക്കുക. ഇക്കാലം നമുക്കൊക്കെ ബുദ്ധിമുട്ടേറിയതാണെന്നറിയാം. പക്ഷേ പുതിയ ഒരു ആരംഭത്തിനായി ഇതും അവസാനിക്കും.
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

സംഘട്ടനത്തിനിടെ ബാബുരാജ് എടുത്തെറിഞ്ഞു ; തമിഴ്‌നടന്‍ വിശാലിന് പരിക്ക്, രണ്ടുദിവസത്തേക്ക് വിശ്രമം

ശില്‍പാ ഷെട്ടിയുടെ സഹോദരിയെവെച്ച്‌ പടം പിടിക്കാന്‍ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നെന്ന് ഗഹനാ വസിഷ്ഠ്

'ബ്ലാസ്റ്റേഴ്‌സ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

'നിഴലി'ലെ കൊച്ചു മിടുക്കന്‍ ഐസിന്‍ ഹാഷ് ഇനി ഹോളിവുഡിലേക്ക്

സുരാജിന്‍റെ 'റോയ്' റിലീസിന്

കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍

ഒടിടി റിലീസിനൊരുങ്ങി നയന്‍താരയുടെ നെട്രികണ്‍

രാജ് കുന്ദ്രയുടെ വസതിയില്‍ റെയ്ഡ്, പിടിച്ചെടുത്തത് 70ഓളം അശ്ലീല വീഡിയോകള്‍; കുന്ദ്രയുടെ 7 കോടിയിലധികം തുകയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു!

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ല; താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് മുന്‍ഭാര്യ

എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇന്‍സ്പിരേഷനും ഫൈറ്ററും ആയിരുന്നു

ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല...പക്ഷേ, മീനാക്ഷി ദിലീപിന്റെ കുറിപ്പ്

സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സൂപ്പര്‍ താരങ്ങള്‍ ഏത് ഗണത്തില്‍ പെടുമെന്ന് ഷമ്മി തിലകന്‍

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്‍റണിയും

ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി ശാലിനി

ആരാണീ എ.ആര്‍.റഹ്മാന്‍? ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യം; വിവാദപരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

സല്‍മാന്‍ ഖാന് ഭാര്യയും മകളുമുണ്ട്, വിദേശത്ത് ഒളിപ്പിച്ച്‌ താമസിപ്പിച്ചിരിക്കുകയാണ്

'പിടികിട്ടാപ്പുള്ളി'യുമായി ജിഷ്ണു ശ്രീകണ്ഠന്‍, സണ്ണി വെയ്ന്‍ ചിത്രം, ക്രൈം കോമഡി

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും ഹാക്കിംഗ്

ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രിയെ പുകഴ്ത്തി പ്രിയദര്‍ശന്‍

എന്തുകൊണ്ടാണ് മക്കള്‍ സിനിമയില്‍ വരാതിരുന്നത്?; ജഗദീഷ് പറയുന്നു

ശ്രീശാന്തിന് നായികയായി സണ്ണി ലിയോണി; പട്ടാ ഒരുങ്ങുന്നു

ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമന്‍

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല; വിജയകുമാറിനെക്കുറിച്ചു അര്‍ത്ഥന

സിനിമാ ഷൂട്ടിങ്ങിന്‌ 30 ഇന മാര്‍ഗ്ഗരേഖ

ഞങ്ങള്‍ പ്രണയത്തില്‍: ദിയ കൃഷ്ണ കുമാര്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍: ബജറ്റിന്റെ രസകരമായ വിശേഷം പങ്കു വച്ച് പൃഥ്വിരാജ്

'മാലിക്'ല്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച്‌ മകന്‍; ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവി

യൂട്യൂബില്‍ തരംഗമായി 'കാവല്‍' ട്രെയ്‍ലര്‍

രജിഷ വിജയന്‍ തെലുങ്കില്‍ രവി തേജയുടെ നായിക

View More