Image

പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍

Published on 17 June, 2021
പൃഥ്വിരാജ് ചിത്രം 'കോള്‍ഡ് കേസ്' ആമസോണില്‍
പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കോള്‍ഡ് കേസ്' ആമസോണിലൂടെ പ്രദര്‍ശനത്തിനെത്തുന്നു. ജൂണ്‍ 30ന് ചിത്രം റിലീസ് ചെയ്യും. ജൂണ്‍ മാസത്തിലെ ആമസോണ്‍ റിലീസുകള്‍ ഉള്‍പ്പെടുത്തിയ വീഡിയോയിലാണ് കോള്‍ഡ് കേസിന്റെ റിലീസും പ്രഖ്യാപിച്ചത്.

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അദിതി ബാലനാണ് നായിക.

ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക