Image

സർഗ്ഗവേദി ജൂൺ 20 ഞായറാഴ്ച

Published on 17 June, 2021
സർഗ്ഗവേദി ജൂൺ 20 ഞായറാഴ്ച

കോവിഡ് 19 മഹാമാരി മൂലം ഒരു വർഷത്തിലേറെയായി നിറുത്തിവയ്‌ക്കേണ്ടിവന്ന ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം ജൂൺ മാസം മുതൽ പുനരാരംഭിക്കുന്ന വിവരം സഹൃദയരെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്.

2021 ജൂൺ 20 ഞായർ (Fathers Day) വൈകുന്നേരം 6 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ യോഗം കൂടുന്നതാണ്. പ്രസ്തുത യോഗത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്കാരിക വിമർശകനും ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ ആത്മബന്ധുവും ആയിരുന്ന പ്രൊ. എം. റ്റി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതാണ്. അതോടൊപ്പം അമേരിക്കൻ മലയാളികളുടെ പ്രിയ കവയിത്രി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ 'കാവ്യദളങ്ങൾ' എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്യപ്പെടുന്നു.

എല്ലാ സഹൃദയരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ കൊണ്ട് പരിപാടികൾ വിജയമാക്കുവാൻ താല്പര്യപ്പെടുന്നു.

സർഗ്ഗവേദിക്കുവേണ്ടി
പി. റ്റി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാർ ചാണയിൽ (516 354 0013 )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക