Image

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

Published on 15 June, 2021
 പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാനുസൃതമായി നല്‍കപ്പെട്ടിട്ടുള്ളതാണെന്നു കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. പ്രതിഷേധിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശവും തീവ്രവാദ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടന്നും പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ നടാഷാ നര്‍വാള്‍, ദേവന്‍ഗാന കലിത, ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മുന്ന് പേര്‍ക്കും ജാമ്യവും അനുവദിച്ചു.

ജസ്റ്റീസ്മാരായ സിദ്ധരാമയ്യ മൃദുല്‍, അനുപ് ജയിന്‍ ഭാംഭാനി എന്നിവരുടെ ബഞ്ചാണ് നിരീക്ഷണം നടത്തിയത്. മൂവര്‍ക്കും വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയത്. ബോണ്ടായി 50,000 രൂപയും  പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പിടിച്ചുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെരുതെന്നും നിര്‍ദേശിച്ചു. 

2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ഡല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്.

സമാന വകുപ്പുകള്‍ ചുമത്തി ഇവരെ ആദ്യം അറസ്റ്റ് ചെയ്തപ്പോഴും കോടതി ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. പ്രതിഷേധത്തിന്റെ വീഡിയോകള്‍ പരിശോധിച്ച കോടതി അക്രമത്തിന് പ്രേരി്പിക്കുന്ന രീതിയില്‍ നര്‍വാള്‍ പെരുമാറുന്നില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ജാമ്യം കിട്ടി ഏതാനും ദിവസത്തിനുള്ളില്‍ തന്നെ രണ്ടാമതും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം ആദ്യം പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കലാപത്തിന് ഗുഡാലോചന നടത്തി എന്നായിരുന്നു തന്‍ഹായ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക