Image

കൊവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

Published on 15 June, 2021
കൊവിഡ് പടര്‍ന്നത് വുഹാന്‍  ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍
വുഹാന്‍: കൊവിഡ് രോഗം ലോകമാകെ പടരാനിടയായത് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദത്തെ വീണ്ടും തള‌ളി ചൈനയിലെ 'ബാറ്റ് വുമണ്‍' എന്നറിയപ്പെടുന്ന ഡോ.ഷി സെന്‍ഗ്ളി. 2019ല്‍ ഷി നേതൃത്വം നല്‍കുന്ന ലാബില്‍ നിന്നാണ് കൊവിഡ് രോഗാണു പുറത്തുകടന്നതെന്നാണ് സംസാരം. എന്നാല്‍ ഈ വാദത്തെ ഷി സെന്‍ഗ്ളി തള‌ളിക്കളയുന്നു.

യാതൊരു തെളിവുമില്ലാത്ത ഒരു വാദത്തെ എങ്ങനെയാണ് ഞാന്‍ പിന്തുണയ്‌ക്കുക? ഇല്ലാത്ത ഈ സംഭവത്തിന് തെളിവുതരാനില്ല. ഷി അഭിപ്രായപ്പെട്ടു. 'നിരപരാധിയായ ശാസ്‌ത്രജ്ഞനുമേല്‍ നിരന്തരം ലോകം മാലിന്യം ചൊരിയുകയാണ്.' ഷി പറഞ്ഞു.

 ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ നിരവധി കോണുകളില്‍ നിന്ന് ലോകാരോഗ്യ സംഘടന വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തണം എന്ന വാദം ഉയര്‍ന്നുവരുന്നതിനിടെയാണ് ഷി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. 2019ല്‍ വുഹാന്‍ ലാബിലെ മൂന്ന് ശാസ്‌ത്രജ്ഞര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി ഈയിടെ ഒരു മുന്‍നിര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്‌തതോടൊണ് വിഷയം വീണ്ടും അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായത്. ചൈനയുടെ തെക്കുപടിഞ്ഞാറുള‌ള യുന്നാന്‍ പ്രവിശ്യയിലെ വവ്വാലുകളുള‌ള ഒരു ഗുഹയില്‍ ഇവ‌ര്‍ സന്ദര്‍ശനവും നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക