Image

എന്ത് കൊണ്ട് പോണ്‍ ഡയറക്ടറായി എറിക്ക ലസ്റ്റ് പറയുന്നു

ജോബിന്‍സ് തോമസ് Published on 15 June, 2021
എന്ത് കൊണ്ട് പോണ്‍ ഡയറക്ടറായി എറിക്ക ലസ്റ്റ് പറയുന്നു
44 കാരിയായ പോണ്‍ഫിലിം ഡയറക്‌റാണ് എറിക്ക ലസ്റ്റ് . ഒരു സ്ത്രീ പോണ്‍ ഡയറക്ടറായി എത്തുക എന്നു പറയുന്നത് പലപ്പോഴും അതിശയകരമാണ്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഈ ജോലിയിലേയ്ക്ക് കടന്നു വന്നു എന്നത് വിവിധ കോണുകളില്‍ നിന്നും ഇവര്‍ നിരന്തരം നേരിടുന്ന ചോദ്യമാണ്. ആദ്യമെ എറിക്ക പറയുന്നത്
 താന്‍ ഒരു ഫെമിനിസ്റ്റായ പോണ്‍ ഡയറക്ടറാണെന്നാണ്. 

ഫെമിനിസ്റ്റ് എന്നു പറയുമ്പോള്‍ തന്നെ സ്ത്രീകളുടെ താത്പര്യങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന വ്യക്തിയായിരിക്കുമല്ലൊ എന്നും അവര്‍ പറയുന്നു. സാധാരണ ഫോണ്‍ഫിലിംസില്‍ സത്രീകളെ വെറും ഉപകരണങ്ങള്‍ മാത്രമാക്കുകയാണെന്നും അവരുടെ സുഖമോ സന്തോഷമോ ആരും പരിഗണിക്കുന്നില്ലെന്നും ഇത്തരം സിനിമകള്‍ പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ ഇതില്‍ നിന്നും വിത്യസ്തമായി സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ടെന്ന തോന്നലില്‍ അവരെയും മനുഷ്യരായി കണ്ടുകൊണ്ടുള്ള സിനിമകളാണ് താന്‍ നിര്‍മ്മിക്കാറുള്ളതെന്നും എറിക്ക പറയുന്നു. രണ്ട് കുട്ടികളുടെ അമ്മയായ എറിക്ക ബാര്‍സലോണയിലാണ് താമസിക്കുന്നത്. 

സ്വിഡിഷ് സ്വദേശിനിയായി ഇവര്‍ ഇതുവരെ ഏകദേശം 250 പോണ്‍ ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷമാണ് സ്‌പെയിനിലേയ്ക്ക് മാറുന്നത്. സംവിധായക പ്രൊജക്ടിന്റെ ഭാഗമായി ദി ഗുഡ് ഗേള്‍ എന്ന സിനിമയാണ് ആദ്യം ചെയ്തത്. ബാഴ്‌സലോണയില്‍ നടന്ന ഇന്റര്‍ നാഷണല്‍ എറോട്ടിക് ഫിലിം ഫെസ്റ്റിവെല്ലില്‍ ഈ സിനിമയ്ക്ക് മികച്ച ഷോട്ട്ഫിലിമിനുള്ള അവാര്‍ഡ് ലഭിച്ചു. 

കഴിഞ്ഞയിടെ എല്ലാവരേയും ഞെട്ടിച്ച ഒരു പ്രഖ്യാപനവും എറിക്ക നടത്തിയിരുന്നു തന്റെ 36 സ്റ്റാഫംഗങ്ങള്‍ക്കും അരമണിക്കൂര്‍ വീതം തന്റെ ഓഫീസിലെ മാസ്റ്റര്‍ബേഷന്‍ സ്റ്റേഷന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കും എന്നതായിരുന്നു ഇവരുടെ പ്രഖ്യാപനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക