Image

സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ ദാനം ചെയ്യും

Published on 14 June, 2021
സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ ദാനം ചെയ്യും
അന്തരിച്ച നടന്‍ സഞ്ചാരി വിജയ്‌യുടെ അവയവങ്ങള്‍ ദാനം ചെയ്യും. മസ്തിഷ്‌ക മരണത്തിന് പിന്നാലെയാണ് അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം കുടുംബം സ്വീകരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

അപകടത്തില്‍ നടന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം.

സഞ്ചാരി വിജയ്ക്ക് അനുശോചനം അറിയിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. സഞ്ചാരി വിജയ്‌യുടെ വിയോഗം തീര്‍ത്തും വേദന ഉളവാക്കുന്ന വാര്‍ത്തയാണ്. ലോക്ഡൗണിന് മുമ്പ് നടനെ കണ്ടിരുന്നതായും നടന്‍ കിച്ച സുദീപ് ട്വീറ്റ് ചെയ്തു. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ആവേശത്തില്‍ ആയിരുന്നു നടനെന്നും കിച്ച സുദീപ് കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക