Image

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

പി.പി.ചെറിയാന്‍ Published on 14 June, 2021
തൊഴില്‍   നിരസിക്കുന്നതിന്  കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.
ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു.

അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ ഗൈഡ് ലൈന് വിധേയമായി ചില പ്രത്യേക  സാഹചര്യങ്ങളില്‍ ലഭിക്കുന്ന തൊഴില്‍ വാഗ്ദാനം വേണ്ടെന്നു വയ്ക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ആരോഗ്യ സുരക്ഷയെ കരുതിയായിരുന്നു അങ്ങനെ ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മാത്രമല്ല അവര്‍ക്ക് തൊഴില്‍ രഹിത വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള വകുപ്പുകളും വിജ്ഞാനപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകള്‍ വളരെ പരിമതിമായതും, വാക്‌സിനേഷന്‍ ലഭ്യത വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജോലി വാഗ്ദാനം നിഷേധിക്കുന്നവര്‍ക്ക് തൊഴില്‍ രഹിതവേതനം ലഭിക്കുന്നതല്ല എന്നും ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ പത്രകുറിപ്പില്‍ പറയുന്നു.

ഫെഡറല്‍ സഹായമായി തൊഴില്‍രഹിതര്‍ക്ക് ലഭിച്ചിരുന്ന 300 ഡോളര്‍ നിര്‍ത്തലാക്കുന്നതിനുളള സമയപരിധി ജൂണ്‍ 26നാണ്.

വര്‍ദ്ധഇച്ച തൊഴില്‍രഹിത വേതനം ലഭിക്കുന്നവര്‍ ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് വഴി ലഭിക്കുന്ന കുറഞ്ഞ വേതനത്തിനുള്ള ജോലികള്‍ സ്വീകരിക്കുവാന്‍ മടിക്കുന്നുവെന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. ഇതിന് തടയിടുന്നതിനാണ് പുതിയ മാര്‍ഗരേഖകളും കര്‍ശന നിര്‍ദ്ദേശങ്ങളും ടി.ഡബ്‌ളി.യു. പുറത്തുവിട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക