Image

കോവിഡിനെതിരെ ഉത്തര്‍ പ്രദേശില്‍ കൊറോണാമാതാ ക്ഷേത്രം

ജോബിന്‍സ് തോമസ് Published on 13 June, 2021
കോവിഡിനെതിരെ ഉത്തര്‍ പ്രദേശില്‍ കൊറോണാമാതാ ക്ഷേത്രം
കോവിഡിനെതിരെ ശരീരത്തില്‍ ചാണകം തേക്കുന്നതിന്റെയും പ്രതിരോധശേഷി കൂട്ടാന്‍ ഗോമൂത്രം കുടിക്കുന്നതിന്റേയുമൊക്കെ വാര്‍ത്തകള്‍ ഇന്ത്യയില്‍ നിന്നും പുറത്തു വന്നിരുന്നു. അലോപ്പതിയെ വിമര്‍ശിക്കുന്ന സംഭവങ്ങളും ഉണ്ടായത് ഇന്ത്യയിലാണ്. അന്താരാഷ്ട്ര സമൂഹത്തില്‍ ഇതൊക്കെ ഇന്ത്യക്കുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. 

ഇപ്പോള്‍ കോവിഡിനെ തോല്‍പ്പിക്കാന്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുകയാണ്. മറ്റെങ്ങുമല്ല ഉത്തര്‍പ്രദേശിലാണ് സംഭവം. കൊറോണാമാതായാണ് ഇവിടുത്തെ പ്രതിഷ്ഠ. മാസ്‌ക് വെച്ച വിഗ്രഹമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 

പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപ്പൂരിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ അടക്കം ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന്   ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നത്.
 
ശുക്ലാപ്പൂരിലും പരിസരത്തും കൊറോണയുടെ നിഴല്‍ പോലും ബാധിക്കരുതെന്നാണ് ഇവര്‍ കൊറോണാ മാതായോട് പ്രാര്‍ത്ഥിക്കുന്നത്. ഗ്രാമവാസികള്‍ തന്നെ പണം സ്വരൂപിച്ചാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെയെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവിടെ അളുകള്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക