Image

ഇന്ത്യയില്‍ വാക്‌സിന്‍ ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ഫൗച്ചി

ജോബിന്‍സ് തോമസ് Published on 13 June, 2021
ഇന്ത്യയില്‍ വാക്‌സിന്‍ ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ഫൗച്ചി
ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത്. രണ്ടാം ഡോസ് സ്വീകരിക്കാത്തവര്‍ക്ക് വൈറസ് പിടിപെടാന്‍ ഈ വലിയ ഇടവേള കാരണമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഫൈസര്‍ വാക്‌സിന് മൂന്നാഴ്ചയും മെഡോണയ്ക്ക് നാലാഴ്ചയുമാണ് ഇടവേള വേണ്ടത് ഈ സാഹചര്യത്തില്‍ യുകെയില്‍ ഇടവേള വര്‍ദ്ധിപ്പിച്ചപ്പോള്‍ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ ഉണ്ടായ കാര്യം ചൂണ്ടിക്കാട്ടിയാണ് ഫൗച്ചി ഇക്കാര്യം വിശദീകരിച്ചത്.

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളയാണ് 12 ആഴ്ച്ചമുതല്‍ 16 ആഴ്ച്ചവരെ ദീര്‍ഘിപ്പിച്ചത്. എന്നാല്‍ ഫൗച്ചിയുടെ അഭിപ്രായത്തോട് യോജിക്കാത്ത നിലപാടാണ് കേന്ദ്രം നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് നീതി ആയോഗ് അംഗവും വാക്‌സിന്‍ വിദഗ്ദ സമിതി അധ്യക്ഷനുമായ വി.കെ. പോള്‍ പറഞ്ഞത്. 

ഇടവേള വര്‍ദ്ധിക്കുമ്പോള്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ നേരിടുന്ന വെല്ലുവിളി പ്രസക്തമാണെന്നും എന്നാല്‍ ആദ്യ ഡോസ് പരമാവധി ആളുകള്‍ക്ക് നല്‍കുമ്പോള്‍ അത്രയും പേര്‍ ഒരു പരിധിവരെയെങ്കിലും പ്രതിരോധം സ്വീകരിക്കുന്നു എന്നതാണ് ഇതിന്റെ മറുവശമെന്നുമാണ് വി.കെ. പോള്‍ പറഞ്ഞത്. 

ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ച് പരമാവധി ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കാനാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ ശ്രമം. കേരളത്തില്‍ ഡിസംബര്‍ മാസത്തോടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക