America

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

Published

on

ന്യൂയോർക്കിലെ തന്റെ ജോലിയിൽ നിന്നും പെട്ടെന്നു റിട്ടയർ ചെയ്യാൻ സോളമനെ നിര്ബന്ധിതനാക്കിയത് കൊറോണയുടെ വരവായിരുന്നു.. അതുവരെ അയാൾ കണക്കു കൂട്ടിയിരുന്നത് ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ജോലി ചെയ്യണമെന്നായിരുന്നു. അയാൾക്ക് വിദ്യാഭ്യാസം കുറവായതിനാൽ സിറ്റിയിലെ  സാനിറ്റേഷൻ ഡിപാട്മെന്ടിലെ  ജോലി  ഒരനുഗ്രഹമായിരുന്നു .ശാരീരിക അധ്വാനം കൂടുതലാണെങ്കിലും അയാൾക്ക്‌ ആ ജോലി ഇഷ്ടമായിരിന്നു.
 
അയാളുടെ ജിവിതത്തിലെ എല്ലാ വഴിത്തിരുവുകളും എന്തെങ്കിലും നിമിത്തങ്ങൾ മൂലമായിരുന്നു സംഭവിച്ചത്. പത്താം ക്ലാസ്സു കഴിഞ്ഞു ബോംബൈക്കു ട്രെയിൻ കയറുമ്പോൾ കണിയാൻ ശങ്കരൻ  പറഞ്ഞത് ശരിയാണന്നു അയാൾക്കിപ്പോൾ തോന്നി . അഷ്ടിക്ക് മുട്ടുകയുമില്ല, അട്ടക്കണ്ണി പിടിക്കുകയുമില്ല. ഏതെല്ലാം സ്ഥലങ്ങൾ, ബോംബെ, ദുബായ്, ലണ്ടൻ  ഒടുവിൽ ന്യൂ യോർക്ക്. എന്തെല്ലാം വേഷങ്ങൾ. ഹോട്ടൽ ജോലിക്കാരൻ, കൺസ്ട്രക്ഷൻ വർക്കർ, ഓഫീസ് ബോയ് , സാനിറ്റേഷൻ വർക്കർ.
 
നഗരത്തിലെ പാതയോരങ്ങളിൽ ആളുകൾ വെച്ചിരിക്കുന്ന സാധനങ്ങൾ ഗാർബേജ് ട്രക്കിൽഎടുത്തിടുന്ന ജോലിയായിരുന്നു അയാൾക്ക്‌. .ലോകത്തിലെ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കൊണ്ടുവന്ന് ഒരുകാലത്തു അവർക്കു വളരെ വേണ്ടപ്പെട്ട സാധനങ്ങൾ ഫാഷിൻ മാറിയപ്പോൾ, സാഹചര്യങ്ങൾ മാറിയപ്പോൾ അവർക്ക് വേണ്ടാതായപ്പോൾ പാതയോരത്തുപേക്ഷിക്കുന്നു
 
എത്ര നല്ല സാധനമാണെങ്കിലും ഒരിക്കൽ അയാളുടെ കയ്യിൽ കിട്ടിയാൽ ഗാർബേജ് ട്രക്കിലെ എല്ലാം പൊടിക്കുന്ന ആ യന്ത്രത്തിലേക്ക് ഇടാൻ മാത്രമേ അയാൾക്കു കഴിയുമായിരുന്നുള്ളൂ .മാസ്ക് ധരിക്കാതെ നിബന്ധ്നകൾ പാലിക്കാതെ കൊറോണയുടെ അടുത്ത് ചെന്നാലും സ്ഥിതി ഇത്‌ തന്നെ എന്ന് അയാൾ ഓർത്തു. അയാളുടെ കൂടെ ജോലി ചെയ്‌തിരുന്ന ചെറുപ്പക്കാരനായ മൈക്കിൾ രണ്ടാസോ എന്ന ആരോഗ്യവാനായ ഇറ്റാലിയൻ യുവാവ് കൊറോണ ബാധിച്ചു ആശുപത്രിയിൽ വെന്റിലേറ്റർ കിട്ടാതെ, ഓക്സിജൻ കിട്ടാതെ, പ്രിയപ്പെട്ട ആരെയും ഒന്നുകാണാൻ   പോലും പറ്റാതെ പെട്ടെന്നു മരിച്ചത് അയാളെ ശരിക്കും ഞെട്ടിച്ചു . ജീവിതത്തിൽ ഒന്നിനോടും ഒരു അറ്റാച്മെൻറ്റും  ഇല്ലാതിരുന്ന അയാൾക്ക്‌ പെട്ടെന്ന് വെന്റിലെറ്ററിനോട് ഒരു അറ്റാചമെൻറ്റ്  തോന്നി. ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം ആയിരം പേർ മരിച്ചെന്നു പത്രത്തിൽ കണ്ടപ്പോൾ അയാൾക്കത് വിശ്വസിക്കാൻ സാധിച്ചില്ല
 
പണ്ടൊക്കെ ആളുകൾ മരിക്കാറാകുമ്പോൾ അരി തീരാറായി എന്നാണു പറഞ്ഞിരുന്നത് എന്നയാൾ ഓർത്തു. ഇപ്പോൾ  കൊറോണ കാലത്ത്    അത് ഓക്സിജൻ തീരാറായി എന്ന് തിരുത്തേണ്ടിയിരിക്കുന്നു.
 
നാട്ടിൽ കൊറോണ ഇത്രയും ശക്‌തമല്ലയെന്നതും  ഏതായാലും ന്യൂയോർക്കിനെക്കാൾ ഹോസ്പിറ്റൽ സൗകര്യങ്ങൾ മെച്ചമായിരിക്കും എന്ന തിരിച്ചറിവാണ് പെട്ടെന്ന്  റിട്ടയർമെന്റ് വാങ്ങിച്ചു നാട്ടിലേക്കു മടങ്ങാൻ അയാളെ പ്രേരിപ്പിച്ചത് .. നാട്ടിൽ കുടുംബ ഓഹരി കിട്ടിയ പഴയ വിടുണ്ടായിരിന്നു. മാതാപിതാക്കളുടെ മരണ ശേഷം അയാൾ നാട്ടിൽ അപുർവമായിട്ടേ  പോയിരുന്നുള്ളു.  ആ വീടുവിൽക്കുവാൻ മുമ്പ് ശ്രമിച്ചിരുന്നു . വീട് പഴയ മോഡൽ ആയതിനാൽ വിൽക്കുവാൻ സാധിച്ചില്ല 
 
സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തതിനാൽ  വിൽക്കാൻ ധൃതി കാണിച്ചതുമില്ല.  നാട്ടിലേക്കു മടങ്ങുമ്പോൾ അയാൾക്കു തന്റ്റെ  ജീവിതം ഒരു സാൽമൺ മത്സ്യത്തിന്റെ  പോലെയാണെന്ന്    തോന്നി.. സാൽമൺ മത്സ്യം ജനിച്ച സ്ഥലത്തുനിന്നു ആയിരമായിരം മൈലുകൾ  താണ്ടി ഉപ്പില്ലാത്ത നദിയിലും, ഉപ്പുള്ള കടലിലും കൂടി യാത്ര ചെയ്‌ത്‌ ശത്രുക്കളിൽ നിന്നു കണ്ണു വെട്ടിച്ചു തന്റെ കടമകളെല്ലാം നിർവ്വഹിച്ചതിനു ശേഷം ഒഴുക്കിനെതിരെ  നീന്തി ജനിച്ച സ്ഥലത്തു തന്നെ ഒരു ജിപിഎസ് ന്റ്റെയും സഹായമില്ലാതെ മടങ്ങി വന്നു അവിടെ  മരിച്ചു് അടുത്ത തലമുറക്ക് വളമാകുന്നു
 
 
എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ പഞ്ചായത്ത് മെമ്പറെ ക്വാറന്റൈൻറെ കാര്യങ്ങൾ അറിയാൻ വിളിച്ചപ്പോളാണ് അയാൾ ശരിക്കും ഞെട്ടിയത് . മെമ്പറെ അയാൾക്ക്‌ കഴിഞ്ഞ തവണ വന്നപ്പോൾ കണ്ട പരിചയം ഉണ്ടായിരിന്നു. അന്ന് അയാൾ തമാശയായി അയാൾക്കു VSOP (വെരി സുപ്പീരിയർ ഓൾഡ് പെ യിൽ  ബ്രാണ്ടി) ആണ് ഇഷ്ടം എന്നു സൂചിപ്പിച്ചിരുന്നു. മെമ്പർ  പറഞ്ഞു വി സോപ്പി  എന്ന് പറഞ്ഞാൽ വരിക സഹകരിക്കുക , ഓർമിക്കുക, പോവുക - ചുരുക്കി പറഞ്ഞാൽ പ്രവാസി  നാട്ടുകാർക്കും  വീട്ടുകാർക്കും   സമ്മാനങ്ങൾ  കൊടുത്തു് ഓർമ്മകൾ  അയവിറക്കി മടങ്ങി  പോയക്കോളണം .
 
മെമ്പർ പറഞ്ഞു, ദയവായി സഹകരിക്കണം ഞങ്ങൾ ചേട്ടനെ ഫോൺ വഴിയും ഇമെയിൽ വഴിയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു .വാർഡിൽ കൊറോണ കൂടിയപ്പോൾ ഞങ്ങൾക്ക് ചേട്ടന്റെ വീട് ക്വാറന്റിൻ സെന്റർ ആക്കേണ്ടി വന്നു . ഇപ്പോൾ ഒരു ഫാമിലി അവിടെ ക്വാറന്റീനിൽ  ആണ്. ആദ്യം ഒന്ന് ഷോക്കായി പോയെങ്കിലും ഓക്ക് വീപ്പയിൽ VSOP മദ്യം പാകപെട്ടതുപോലെ നീണ്ട പ്രവാസ ജീവിതം അയാളെ എന്തും നേരിടാൻ പ്രാപ്തനാക്കിയിരിക്കുന്നു 
 
മെമ്പർ തരപ്പെടുത്തി കൊടുത്ത ഏതോ പ്രവാസിയുടെ വീട്ടിൽ ക്വറന്റില്  ഇരിക്കുന്ന തന്നെ സന്ദർശിക്കാൻ വന്ന മെബെർക്കും ആശ വർക്കർക്കും വോളന്ഡീയേഴ്സിനും വിസോപ്പി ബ്രാണ്ടി ഒഴിച്ചു കൊണ്ടു അയാൾ മനസ്സിൽ പറഞ്ഞു -ഇത്എന്റ്റെ  വിയർപ്പിന്റെയും രക്‌തത്തിന്റെയും ഫലമാകുന്നു, നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ .
 
മദ്യം കഴിക്കുന്നതിനിടയിൽ മെമ്പർ പറഞ്ഞു  -സോളമൻ ചേട്ടൻ്റെ ഒരു ഭാഗ്യമേ -ഒരു ഡോളറിനു ഇപ്പോൾ 75 രൂപയായിരിക്കുന്നു . അൽപം മാത്രം ശേഷിക്കുന്ന തന്റെ ജീവിതത്തിൽ എന്തു ലാഭം എന്ത് നഷ്ടം - അയാൾ പറഞ്ഞു .ആയിരങ്ങൾ ഈ മഹാമാരിയിൽ എല്ലാദിവസവും മരിച്ചു വിഴുമ്പോൾ നമ്മളെല്ലാവരും ജീവനൊടെ ഇരിക്കുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം  
------------------------------
 
 JAISON JOSEPH
 ന്യൂ റോഷെൽ ,ന്യൂ യോർക്ക് 
സ്റ്റേറ്റ് ഗവെർന്മെന്റ്   ഉദ്യോഗസ്ഥൻ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More