Image

മാര്‍ട്ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ്ലാറ്റില്‍; എതിര്‍ത്തപ്പോള്‍ യുവതിയെ അടിച്ചിറക്കി

Published on 12 June, 2021
മാര്‍ട്ടിന്‍ കൊച്ചിയില്‍ ഒളിവില്‍ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ്ലാറ്റില്‍; എതിര്‍ത്തപ്പോള്‍ യുവതിയെ അടിച്ചിറക്കി
കൊച്ചി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ ഫ്ലാറ്റില്‍ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കൊച്ചിയില്‍ ഒളിവില്‍ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയേയും മര്‍ദിച്ചതായി പരാതി. മെയ് 31മുതല്‍ ജൂണ്‍ എട്ട് വരെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടുള്ള ഫ്‌ളാറ്റിന്റെ ഉടമയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

മെയ് 31ന് യുവതിയുടെ സുഹൃത്തായ ധനേഷും തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിനും കാക്കനാടുള്ള ഫ്ലാറ്റില്‍ എത്തി ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. ഇത് അനുവദിക്കാതിരുന്നപ്പോല്‍ യുവതിയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്. യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി കൊച്ചിയില്‍തന്നെ മറ്റൊരു യുവതിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക