Image

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം‍ ചരിത്രത്തിലാദ്യമായി 60000 കോടി ഡോളറിന് മുകളില്‍

Published on 12 June, 2021
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം‍ ചരിത്രത്തിലാദ്യമായി 60000 കോടി ഡോളറിന് മുകളില്‍
ന്യൂദല്‍ഹി: വിദേശനാണ്യശേഖരത്തിന്‍റെ കാര്യത്തില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യ. വിദേശ കറന്‍സി ആസ്തികളില്‍ വന്ന ഉയര്‍ച്ചയാണ് ഈ കുതിച്ച്‌ ചാട്ടത്തിനെ സഹായിച്ചത്. 60500 കോടി ഡോളറാണ് ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശ നാണ്യ ശേഖരം.

ജൂണ്‍ നാലിന് അവസാനിച്ച ആഴ്ചയില്‍ 600.8 കോടി ഡോളര്‍ കൂടി ഉയര്‍ന്നതോടെയാണ് ഇന്ത്യ 60000 കോടി ഡോളര്‍ എന്ന വിദേശനാണ്യശേഖരത്തിലെ റെക്കോഡ് സ്ഥിതിയിലേക്ക് ഉയര്‍ന്നത്. അതേ സമയം ഇന്ത്യയുടെ സ്വര്‍ണ്ണശേഖരം 50.20 കോടി ഡോളര്‍ താഴ്ന്ന് 3700 കോടി ഡോളറിലെത്തി.

അന്താരാഷ്ട്ര നാണ്യനിധിയുമായുള്ള സ്‌പെഷ്യല്‍ ഡോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 10 ല്ക്ഷം ഡോളര്‍ താഴ്ന്ന് 100.5 കോടി ഡോളറിലെത്തി നില്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക