Image

ആശുപത്രിയില്‍ കയറി രോഗിയെ തീകൊളുത്തിയയാള്‍ പിടിയില്‍

Published on 12 June, 2021
ആശുപത്രിയില്‍ കയറി രോഗിയെ തീകൊളുത്തിയയാള്‍ പിടിയില്‍
ന്യൂഡല്‍ഹി: ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രിയില്‍ കയറി തീകൊളുത്തിയയാള്‍ പിടിയില്‍. മധ്യ പ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.   പൊള്ളലേറ്റ ദാമോദര്‍ കോരി എന്നയാളെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മിലന്‍ രജക് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

മിലന്‍ രജകില്‍ നിന്നും മര്‍ദനമേറ്റാണ് ദാമോദര്‍ കോരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയിലേക്ക് പെട്രോളുമായെത്തി തീകൊളുത്തിയ ശേഷം പിന്‍വാതിലിലൂടെ രക്ഷപ്പെടുകയും ചെയ്തു.സംഭവം ആശുപത്രിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ഗാപാല്‍ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊള്ളലേറ്റ ദാമോദര്‍ കോരി ഇയാള്‍ക്കെതിരെ മൊഴി നല്‍കി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക