Image

മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കന്‍ കോടതി

Published on 12 June, 2021
മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കന്‍ കോടതി
വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച്‌ ഡൊമിനിക്കന്‍ ഹൈക്കോടതി. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യത പരിഗണിച്ചാണ് മെഹുല്‍ ചോക്‌സിയുടെ ഹര്‍ജി കോടതി തള്ളിയത്. ചോക്‌സിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് ശേഷം 2018 ലാണ് മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. അതിന് മുന്നോടിയായി കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയില്‍ ഇയാള്‍ പൗരത്വവും നേടിയിരുന്നു. ഇതിന് പിന്നാലെ കരീബിയന്‍ ദ്വീപായ ആന്‍റിഗ്വയില്‍ നിന്ന് ചോക്‌സിയെ വീണ്ടും കാണാതായി. തുടര്‍ന്ന്, ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കന്‍ പൊലീസിന്‍റെ പിടിയിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക