Image

ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

Published on 12 June, 2021
ഫാ. സ്റ്റാന്‍ സ്വാമിക്ക് 18 വരെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമെന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് ഈ മാസം 18 വരെ മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി.

കോവിഡിനെത്തുടര്‍ന്ന് എണ്‍പത്തിനാലുകാരനായ സ്റ്റാന്‍സ്വാമിക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന നിഗമനത്തിലാണിത്. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 28നാണ് തലോജ ജയിലില്‌നികന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാറ്റിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇടക്കാല ജാമ്യം തേടി അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക