Image

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; വെള്ളിയാഴ്ച മരിച്ചത് 4000 പേര്‍

Published on 11 June, 2021
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; വെള്ളിയാഴ്ച മരിച്ചത് 4000 പേര്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണം കുതിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 84,695 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. 4,000 പേര്‍ മരിച്ചു. വ്യാഴാഴ്ച 3400 ലേറെ പേര്‍ മരിച്ചപ്പോള്‍ ബുധനാഴ്ച 6000 ലേറെപ്പേരാണ്. 

അമേരിക്കയില്‍ 34,281,866 പേര്‍ രോഗികളായപ്പോള്‍ 614,293 പേര്‍ മരിച്ചു. ബ്രസീലില്‍ 17,215,159 പേര്‍ക്ക് കോവിഡ് ബാധിച്ചു. 482,135 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,733,838 പേര്‍ക്ക് കോവിഡ് വന്നു. 110,344 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 5,319,359 പേര്‍ കോവിഡ് ബാധിതരായി. 48,593 പേര്‍ മരിച്ചു. 

ലോകത്താകെ 175,843,253 പേര്‍ക്ക് കോവിഡ് ബാധിച്ചു. 3,795,732 പേര്‍ മരിച്ചു. 159,428,504 പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക