Image

വീട്ടില്‍ അതിക്രമിച്ചുകയറിയ മൂഖംമൂടി സംഘം വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തി; വിറങ്ങലിച്ച് വയനാട് പനമരം ഗ്രാമം

Published on 11 June, 2021
വീട്ടില്‍ അതിക്രമിച്ചുകയറിയ മൂഖംമൂടി സംഘം വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തി; വിറങ്ങലിച്ച് വയനാട് പനമരം ഗ്രാമം


പനമരം: വൃദ്ധദമ്പതിമാര്‍ മാത്രം താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി മുഖംമൂടി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് വയനാട് പനമരം നെല്ലിയമ്പടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. റിട്ട. അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്. ആദ്യം കേശവന്‍ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു. 

മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍  കഴിഞ്ഞില്ല.

റോഡില്‍നിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്. ഇരുനില വീടിന്റെ മുകള്‍ ഭാഗത്ത് കൂടെയാണ് അക്രമികള്‍ വീടിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പത്മാവതിയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

പനമരം, നീര്‍വാരം സ്‌കൂളുകളിലും കായികാധ്യാപകനായിരുന്നു. കേശവന്‍ മാസ്റ്റര്‍. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക