Image

ബിരുദാനന്തര മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

Published on 11 June, 2021
ബിരുദാനന്തര മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 16ന് നടത്താന്‍ തീരുമാനിച്ചിരുന്ന എയിംസ്, ജിപ്മര്‍, പിജിമെര്‍, നിംഹാന്‍സ് എന്നിവിടങ്ങളിലെ ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷമാറ്റിവെക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ഒരു മാസത്തേക്ക് പരീഷ മാറ്റിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍. ഷാ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. നാഷണല്‍ ഇന്‍പോര്‍ട്ടന്‍സ് കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (ഐ.എന്‍.ഐ-സി.ഇ.ടി) മാറ്റിവെക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക