Image

കേന്ദ്ര സര്‍ക്കാരിന്റെ ഇ-സഞ്ജീവനി: ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേര്‍ക്ക്

Published on 11 June, 2021
കേന്ദ്ര സര്‍ക്കാരിന്റെ ഇ-സഞ്ജീവനി: ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടെലി മെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി വഴി ഇതുവരെ ചികിത്സ കിട്ടിയത് 60 ലക്ഷം പേര്‍ക്ക്. 375-ല്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഒ.പി.ഡികളിലൂടെ, 40,000ത്തില്‍ അധികം രോഗികള്‍, 1600ല്‍ അധികം ഡോക്ടര്‍മാരുടേയും സ്പെഷ്യലിസ്റ്റുകളുടേയും സേവനങ്ങള്‍ ദിവസേന ഉപയോഗിച്ചിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പിയാണ് ഇ-സഞ്ജീവനി. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.

കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ആരോഗ്യ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആന്‍ഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക