Image

തവള അമ്മച്ചി എന്ന് കമന്റ്, പറ്റിയ മറുപടി കൊടുത്ത് സുബി സുരേഷ്

Published on 10 June, 2021
തവള അമ്മച്ചി എന്ന് കമന്റ്, പറ്റിയ മറുപടി കൊടുത്ത് സുബി സുരേഷ്


മോശം കമന്റിന് ചുട്ട മറുപടി നല്‍കി സുബി സുരേഷ്.  ഫേസ്ബുക്കില്‍ സുബി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് മോശം കമന്റ് എത്തിയത്. ഇതിനാണ് സുബി രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്. ഫാഷന്‍ ഷോയില്‍ റാംപില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു സുബി പങ്കുവെച്ചിരുന്നത്.

തവള അമ്മച്ചി എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ എത്തിയ ഒരു കമന്റ്. സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്കു കമന്റ് ഒണ്ടാക്കരുത് കേട്ടോ മോനേ, എന്നായിരുന്നു ഈ കമന്റിന് സുബി നല്‍കിയ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക