Image

പതിനഞ്ചുവയസ്സുള്ള മലയാളി സിനിമ സംവിധായകൻ

Published on 08 June, 2021
പതിനഞ്ചുവയസ്സുള്ള മലയാളി സിനിമ സംവിധായകൻ
പതിനഞ്ചുവയസ്സുകാരനായ ശ്രീഹരി രാജേഷ് കേരളത്തിൽ ഉള്ള ജാതിയത പ്രമേയമാക്കി ചിത്രീകരിച്ച ഫീച്ചർ സിനിമ ആണ് സ്ഥായി. 46-മിനിറ്റുള്ള ഈ ചിത്രം കടന്നു പോകുന്നത് അക്ഷയ് എന്ന ഒരു 23-വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ്.

 പതിനഞ്ചുവയസ്സുകാരൻ.2019ൽ പുക-ദി കില്ലിംഗ് സ്‌മോക്ക് എന്ന കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ഹ്രസ്വചിത്രം നിർമ്മിച്ചാണ് ശ്രീഹരി രാജേഷ് ശ്രദ്ധ നേടിയത്. അതിന് ശേഷവും സാമൂഹിക പ്രശ്നങ്ങൾ പറയുന്ന പല ഷോർട് ഫിലിമുകളും ഡോക്യുമെന്ററികളും ശ്രീഹരി ചെയ്തിട്ടുണ്ട്. 

2020ൽ ആണ് സ്ഥായിയുടെ ചിത്രീകരണം ആരംഭിച്ചത്. ശ്രീഹരിയുടെ കയ്യിൽ ഉള്ള DSLR ക്യാമറ ഉപയോഗിച്ച് തന്നെ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ 'ഞാൻ ഏകനായ് ' എന്ന ഗാനം എഴുതി സംവിധാനം ചെയ്തതും ശ്രീഹരി തന്നെ.

 സിനിമയുടെ ചിത്രീകണം നടന്നത് കൊച്ചിയിലെ തന്നെ പല പ്രദേശങ്ങളിൽ ആണ്. ജാതി വിവേചനം അല്ലാതെ പണം, നിറം എന്നിവ കൊണ്ടുള്ള വിവേചനവും സിനിമയിൽ കാണിക്കുന്നു. സിനിമയിലൂടെ സമൂഹത്തിൽ ഉള്ള ജാതി വിവേചനത്തിന് എതിരെയുള്ള പ്രതികരണം ആണ് ഈ ചിത്രം.

 എരൂർ ഭവൻസ് വിദ്യ മന്ദിറിലെ വിദ്യാർത്ഥി ആണ് ശ്രീഹരി. സ്ഥായി ജൂൺ 4ന് ഒരു ഓ.ടി. ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തിരുന്നു. ഇനി കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ ഉടൻ യൂട്യൂബ് റിലീസ് ഉണ്ടാകും
പതിനഞ്ചുവയസ്സുള്ള മലയാളി സിനിമ സംവിധായകൻപതിനഞ്ചുവയസ്സുള്ള മലയാളി സിനിമ സംവിധായകൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക