America

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

Published

on

തണുത്തു മരവിച്ച മുന്നാറിന്റെ പ്രഭാതത്തിലേയ്ക്ക് കിളികളുടെ ബഹളം കേട്ടാണ് മധു മിഴികൾ തുറന്നത്. എന്തൊരു തണുപ്പാണ് ഇവിടെ. തനിയ്ക്കിതിപ്പോ ഈ തണുപ്പ് അസഹനീയമാക്കുന്നത്  നഗരവാസിയായതുകൊണ്ടോ അതോ തന്റെ ഓർമ്മകളേ തൊട്ടുണർത്തുന്നതു കൊണ്ടൊ? രാവിലെ കിടക്കയിൽ തന്നെ ഒരു ചൂട് ചായ കിട്ടിയാൻ നന്നായിരുന്നു . 

അങ്ങനെ കിട്ടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തന്റെ സുമയുടെ കൈയിൽ നിന്ന് ആവി പറക്കുന്ന ചായ വാങ്ങി കുടിച്ച കാലം. തന്റെ ജീവിതത്തിലെ സുവർണ്ണകാലം. ഓർമ്മകളുടെ കുരമ്പുകൾ നെഞ്ചിൽ വന്നു തറച്ചു . എന്തൊരു നശിച്ച നാടാണപ്പ ഇത്.  ഒന്നു ഉറങ്ങി ഉണർന്നപ്പോഴെക്കും പഴയ കാലത്തേക്ക്   എടുത്തിട്ടു. അതാ ഇവിടെയ്ക്ക് വരാൻ തനിയ്ക്ക് തീരെ ഇഷ്ട്ടമല്ലാത്തത്. വീടുവിട്ട് മറ്റെങ്ങും പോകാൻ കൂട്ടാക്കാത്ത രോഗശയ്യയിലായ അമ്മയ്ക്ക് കാണണം എന്നു പറഞ്ഞാൽ വരാതേ തരമില്ലല്ലോ. പറഞ്ഞാൽ ആർക്കാ മനസ്സിലാവുക. തണുപ്പുയർത്തിവിട്ട ചിന്തകളുടെ നീരസം മുഖത്തു പ്രകടിപ്പിച്ചു കൊണ്ട് മധു കിച്ചണിലെയ്ക്ക് പോയി ചായ ഉണ്ടാക്കി. വാരാന്തയിലേയ്ക്കു വന്നു ചൂടു ചായ ആസ്വാദിച്ച് കുടിക്കുന്നതിനിടയിൽ മധുവിന്റെ ശ്രദ്ധ ഒരു കിളിയിൽ ചെന്നു വീണു. 

"ഏ ഇവൻ ഇപ്പോഴും ഇവിടെയൊക്കെ  തന്നെ ഉണ്ടോ ? ഏയ് കൂടെ ഒരു ഇണ കിളിയും ഉണ്ട്, ഇത് വേറെ ".
മധു തന്റെ ബാല്യത്തിൽ പറ്റിപ്പോയ ഒരു അബദ്ധത്തെകുറിച്ച് ഓര്‍ത്തു. അന്ന് അനുഭവിച്ച അതേ വേദന മനസ്സിൽ വന്നു നിറഞ്ഞു. അന്ന് താൻ നാലാം ക്ലാസ്സിൽ. സ്കൂളിൽ നിന്ന് എത്തിയാൽ പറമ്പിൽ ഒന്ന് ചുറ്റി തിരിയുക പതിവ്. തനിയ്ക്കാവശ്യമായ ഫലവർഗ്ഗങ്ങൾ ഉന്നം പിടിച്ച് എറിഞ്ഞിടും. മനസ്സിൽ കരുതുന്നിടത്ത്  ഏറ് കൊള്ളിക്കാൽ താൻ മിടുക്കനായിരുന്നു. 

അങ്ങനെ ഒരു ദിവസം രണ്ടു കിളികളുടെ കലപില അസഹനീയമായ് തോന്നിയ നേരം. കല്ലെടുത്തു അതിൽ ഒന്നിനെ  ഒറ്റ ഏറ്. ദാ കിടക്കണു കിളി താഴെ. കിളിയുടെ ദേഹത്ത്  ഇത്ര ശക്തിയിൽ കല്ല് ചെന്നുകൊള്ളും എന്നും അത് താഴെ വീഴും എന്നും കരുതിയില്ല. താഴെ വീണ കിളി പിടഞ്ഞു. താനാ കിളിയേയും എടുത്ത് അമ്മാമ്മയുടെ അടുതെക്ക് ഓടി. അമ്മാമ്മ ദേഷ്യപ്പെട്ടു.
 "എന്താ കുട്ടാ നീയി കാണിച്ചേ, ആ കിളി ചത്തുപോകുമല്ലോ."

അമ്മാമ്മ കിളിയ്ക്ക് വെള്ളം കൊടുത്തു. കിളി പിടഞ്ഞു കൊണ്ടിരുന്നു. അതിന്റെ ഇണക്കിളി അടുത്തു വന്നു നിർത്താതേ കരയാൻ തുടങ്ങി. എനിയ്ക്ക് ആകെ സങ്കടമായി. കുറച്ചു കഴിഞ്ഞപ്പോ കിളി ചത്തു. അമ്മാമ്മ തന്നെ ശരിക്കും  ശകാരിച്ചു.

" അതിന്റെ ഇണക്കിളി ഒറ്റയ്ക്ക് ലോകം മുഴുവൻ അതിനെ തേടി കരഞ്ഞു കരഞ്ഞു നടക്കും". അമ്മാമ്മയുടെ ഈ  വാക്കുകൾ എന്റെ കുഞ്ഞു ഹൃദയത്തിന് തങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു. അന്ന് താൻ ഒത്തിരി കരഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആ കിളിയും.  തനിയ്ക്ക് ആ ഒറ്റയ്ക്കായ കിളിയേ കാണുമ്പോൾ ഭയമായിരുന്നു. ഒരു ഒമ്പതു വയസ്സുകാരന്റെ മനസ്സിന്റെ അറിവിനൊത്ത് താൻ അന്ന് ആ വിഷയത്തിൽ വല്ലാതെ  നൊന്തു . തുടന്നുള്ള ദിവസങ്ങളിൽ കിളി കരഞ്ഞു കരഞ്ഞു തളർന്നു . പിന്നെ അതെങ്ങോ പറന്നു പോയി. അമ്മാമ്മ പറഞ്ഞു.
 " അത് നിന്നെ ശപിക്കും കുട്ടാ അതിന്റെ ഇണയേ നഷ്ട്ടപ്പെടുത്തിയതിന്. ഇനി ഈ  ജീവിതം മുഴുവൻ ഇണയില്ലാതേ ആ കിളി കരഞ്ഞു കരഞ്ഞു മരിക്കും."

വല്ലാത്ത നൊമ്പരത്തോടെയാണ്  താൻ അന്ന് അത് കേട്ടത്. അമ്മാമ്മ പറഞ്ഞ പോലെ തനിക്കാ  കുഞ്ഞികിളിയുടെ ശാപം കിട്ടിയതാണോ തന്റെ സുമ തന്നെ പിരിഞ്ഞ് മണ്ണിൽ അലിഞ്ഞത്?. മധു ദീർഘനിശ്വാസം എടുത്തു. മകളേയും തന്നെയും തനിച്ചാക്കി അവൾ  പോയത് അവൻ വേദനയോടെ ഓർത്തു അവളെപ്പോലെ ഒരു മകളെയും കൈയിൽ തന്ന് ഒന്നും മിണ്ടാതേ എത്ര പെട്ടെന്നാണ്  അവൾ മാഞ്ഞത്. ഒരായിരം തവണ അമ്മ പുതിയൊരു കൂട്ടിനായി  നിർബന്ധിച്ചു. സുമയുടെ നിറഞ്ഞ ചിരിയുള്ള മുഖം നെഞ്ചിൽ ഒന്നു മങ്ങിയിട്ടു വേണ്ടേ അവളെ മറക്കാൻ. എപ്പോഴും എന്റെ ഒപ്പം ഉണ്ട്. മനസ്സിൽ നിറഞ്ഞ സാമിപ്യമായി,  ഗന്ധമായി.  ഈ ജന്മം  തീരും വരെ  അതു മതി.

പെട്ടെന്ന് കിളികളുടെ ചിലയ്ക്കൽ കേട്ടു മധു അങ്ങൊട്ട് ശ്രദ്ധിച്ചു. ആ ഉച്ചത്തിൽ ചിലച്ച കിളി താൻ അന്ന് ഇണയേ നഷ്ട്ടപ്പെടുത്തിയ കിളിയാണോ ? മധു ഒരു ഒമ്പതു വയസ്സുകാരന്റെ ഭയം നിറഞ്ഞ മനസ്സാേടെ മരങ്ങൾക്കിടയിലൂടെ നോക്കി.

Facebook Comments

Comments

 1. Ajin

  2021-07-22 12:36:41

  Super

 2. Siva Sankaran

  2021-06-13 14:18:48

  സന്ധ്യ എഴുതിയ മറ്റൊരു നല്ല കഥ... ആശംസകൾ

 3. മനോഹരം ഒത്തിരി ഇഷ്ട്ടം 🙏🌹 ആശംസകൾ ♥🌹🙏

 4. Nisar varkala 20@gmail. Com

  2021-06-13 08:29:11

  മനോഹരം എഴുത്ത് 🌹 ഇഷ്ടം 🌹ആശംസകൾ 🌹🙏🙏

 5. Neethu vijayan

  2021-06-13 06:06:43

  Good story

 6. ActorPrasadsivaram

  2021-06-13 04:57:35

  Marvelous story.....loved it

 7. ActorPrasadsivaram

  2021-06-13 04:36:29

  Good writing....keep it up

 8. V Dineshan

  2021-06-13 03:09:48

  മനോഹരമായിട്ടുണ്ട്. ഇനിയും നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു

 9. ജോയിസ്

  2021-06-13 02:59:17

  മനോഹരം,ഇനിയും ഇതുപോലുള്ള കഥകൾ എഴുതണം 💐💐💐👏👏👏

 10. Asim Kottoor

  2021-06-13 02:43:52

  ഹൃദയ സ്പർശിയായ കഥ.. വായനാ സുഖം നിറഞ്ഞ ആഖ്യാന ശൈലി... തുടരുക.. ആശംസകൾ..

 11. Asim Kottoor

  2021-06-13 02:40:55

  വളരെ നന്നായി എഴുതിയിട്ടുണ്ട്... ആശംസകൾ...

 12. Sumesh

  2021-06-12 16:30:10

  Super ❤❤❤🌹🌹🌹

 13. Vijayakumar

  2021-06-12 15:55:15

  ഈ കാല ഘട്ടത്തിന്റെ കഥ അഭിനന്ദനങ്ങൾ

 14. C. Nandakumar

  2021-06-12 15:20:07

  കഥ ഇഷ്ടം. അഭിനന്ദനങ്ങൾ

 15. Sreekumaran

  2021-06-12 13:16:55

  Excellent

 16. യു രവി

  2021-06-12 13:16:18

  മനോഹരമായിട്ടുണ്ട് ...🙏🙏 ഇനിയും വേണം ...✍️✍️✍️✍️

 17. Ajith Sai

  2021-06-12 13:06:31

  Inaye nastappetta kiliyude novu niranja varikal.... Super♥️♥️♥️♥️

 18. Gowree Sankar G S

  2021-06-12 10:34:24

  Very Good Keep It Up 👏

 19. J. Sarasamma

  2021-06-12 10:15:04

  Sweet

 20. J. Sarasamma

  2021-06-12 10:13:41

  അഭിനന്ദനങ്ങൾ സന്ധ്യ. ഹൃദയ സ്പർശിയായ കഥ

 21. J. Sarasamma

  2021-06-12 10:11:42

  Sweet

 22. Satheesh

  2021-06-12 09:29:03

  Supper

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More