America

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

Published

on

അവളെ ശ്രദ്ധിച്ചു  കൊണ്ട് പോവണേ...അവൾക്ക് നാലു മാസം വയറ്റിലുള്ളതാണ്...ഫറയെ ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ വലിയുമ്മ ശൈഖ വിളിച്ചു പറഞ്ഞു. കോലായിലെ തൂണിൽ ചാരി ഉമ്മ സഹ്‌റ നിർവ്വികാരയായ് നിൽക്കുന്നു. ഉമ്മയുടെ പിറകിൽ പേടിച്ച് വിറച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന എട്ടു വയസ്സുകാരൻ യാസീൻ.. ഉമ്മയുടെ പ്രക്ഷുബ്ധമായ മനസ്സിൽ അലയടിക്കുന്ന വികാര വിചാരങ്ങളുടെ തീക്ഷ്ണത അവനനുഭവിക്കാൻ കഴിയുന്നുണ്ട്. ഫറയെയും വഹിച്ച് പട്ടാള ജീപ്പ് ചീറിപ്പാഞ്ഞകലുന്നത് നോക്കി അവൻ കണ്ണീരൊലിപ്പിച്ച് നിന്നു.
***
ഒറ്റയാൾ യുദ്ധത്തിൻ്റെ കെടുതികളിലേക്കാണ് ഫലസ്ത്വീനി കുഞ്ഞുങ്ങളുടെ  പ്രഭാതങ്ങളുണരുന്നത്. ഇടതടവില്ലാത്ത ബോംബു വർഷത്തിൽ വൈദ്യുതിയും ജലവിതരണവും സ്തംഭിച്ചു പോയി. കഴിഞ്ഞയാഴ്ച ഇസ്രയേൽ പട്ടാളം അറഫാത്ത് സ്കൂളിൽ ഭീകരർ ഉണ്ടെന്ന് ആരോപിച്ച് ബോംബിട്ട് തകർത്തതോടെ വിദ്യാഭ്യാസവുമില്ല...

മാനത്ത് വട്ടമിട്ട് പറക്കുന്ന യുദ്ധവിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം അല്പ നേരം നിലച്ചപ്പോഴാണ് യാസീൻ പുറത്തേക്കിറങ്ങിയത്. ബോംബാക്രമണത്തിൽ തകർന്ന സ്കൂൾ മുറ്റത്ത് കുട്ടികൾ പ്ലാസ്റ്റിക് കവർ ചുരുട്ടിയുണ്ടാക്കിയ ഫുട്ബോൾ കൊണ്ട് തട്ടിക്കളിക്കുന്നു. ഒപ്പം പഠിക്കുന്ന അഹ്മദിനെയും റാഷിദിനെയും ആ കൂട്ടത്തിൽ കണ്ടപ്പോൾ യാസീനും അവർക്കൊപ്പം ചേർന്നു. തോക്കുമേന്തി സ്കൂളിനു മുൻപിലൂടെ റോന്ത് ചുറ്റുന്ന സൈനികൻ ഇടക്കിടെ ആ കുട്ടിക്കൂട്ടങ്ങൾക്ക് നേരെ കൂർത്ത നോട്ടങ്ങളയക്കുന്നുണ്ട്. സൈനികനെ കണ്ടില്ലെന്ന് നടിച്ച് അവർ കളി തുടർന്നു.

നരകത്തിലെന്ന പോൽ സൂര്യൻ കത്തിജ്വലിച്ച് നിൽക്കുന്ന  നട്ടുച്ച സമയം...അപ്പോഴാണവർ ദൂരെ നിന്നൊരാരവം കേട്ടത്. ആരെങ്കിലും ശഹീദായിട്ടുള്ള പ്രകടനമാവും.. റാഷിദ് പറഞ്ഞു. ദൂരെ നിന്നുള്ള പ്രകടനത്തിൻ്റെ  ശബ്ദം കേട്ട് അവർ നേരത്തെ കണ്ട സൈനികൻ പ്രകടനം വരുന്ന ഭാഗത്തേക്ക് തോക്ക് ഉന്നം പിടിച്ചു. ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഞങ്ങൾക്ക് നേരെ തോക്ക് ചൂണ്ടുന്നു. ഇവനെയൊക്കെ ഇഞ്ചിഞ്ചായി കൊല്ലണം ..യാസീൻ പിറുപിറുത്തു.

പ്രകടനം അടുത്തടുത്ത് വരുന്നുണ്ട്.. ഒരു വൻ ജനക്കൂട്ടം തെരുവിൻ്റെയറ്റത്ത്  പ്രത്യക്ഷപ്പെട്ടു. ഇസ്രായേൽ യുദ്ധവിമാനങ്ങൾ മലിനമാക്കിയ ഗാസയുടെ മാനത്ത് ഫലസ്ത്വീൻ പതാകകൾ പാറിക്കളിക്കുന്നു. പതാകകൾ ഉയർത്തി വീശുന്നതോടൊപ്പം അവർ അത്യുച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നുമുണ്ട്. 14 വയസ്സ് മാത്രമുള്ള ഫൈസാൻ എന്ന പിഞ്ചുബാലനെ പട്ടാളം വെടിവെച്ചു കൊന്നതിന്റെ പ്രതിഷേധ റാലിയായിരുന്നു അത്. ഫൈസാൻറെ മൃതദേഹവുമായി പ്രകടനം ഗാസ സിറ്റിയിലെത്തിയപ്പോഴേക്കും ബാരിക്കേഡുകൾ തീർത്ത് പട്ടാളം റോഡ് തടഞ്ഞു. ഇതിനെ ചൊല്ലി പ്രതിഷേധക്കാരും പട്ടാളവും തമ്മിൽ ഉന്തും തള്ളും  തുടങ്ങി. ഇതിനിടെ മുന്നറിയിപ്പൊന്നുമില്ലാതെ പട്ടാളം ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പ് തുടങ്ങിയപ്പോൾ ജനങ്ങൾ ചിതറിയോടി.

താഴെ, തെരുവിൽ നടക്കുന്നതെല്ലാം സ്കൂൾ മുറ്റത്ത് നിന്ന് യാസീനും കൂട്ടരും കാണുന്നുണ്ടായിരുന്നു. സമാധാനപരമായ ഒരു സമരം പോലും നടത്താൻ അനുവദിക്കാത്ത അധിനിവേശകരോടുള്ള സകല ദേഷ്യവും വെറുപ്പും മനസ്സിലേക്കാവാഹിച്ച് തകർന്ന് കിടക്കുന്ന സ്കൂൾ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നൊരു കൽചീള് യാസീൻ പെറുക്കിയെടുത്തു.. എന്നിട്ടൊരെട്ടു വയസ്സുകാരന്റെ സകല ശക്തിയും ആ ഇളം കൈകളിലേക്ക് പകർന്ന് നേരത്തെ നോട്ടമിട്ടു വെച്ച സൈനികനെ ലക്ഷ്യമാക്കി ആ കല്ലിൻ കഷ്ണം ആഞ്ഞെറിഞ്ഞു. അത് കൃത്യം അയാളുടെ തലയിൽ തന്നെ കൊണ്ടു. സൈനികന്റെ തലയുടെ പിൻവശത്ത് നിന്ന് ചോര കിനിയുന്നത് കണ്ട് യാസീനും കൂട്ടരും കൈ കൊട്ടി ചിരിച്ചു. ഇതൊരിക്കലും ഹിംസയായിരുന്നില്ല, ഇത് അധിനിവേശകരോടുള്ള പ്രതീകാത്മകമായ ഒരു സമരം മാത്രം.. സൈനികൻ തോക്കും ചൂണ്ടി യാസീനെ  ലക്ഷ്യമാക്കി ഓടി വന്നെങ്കിലും അവർ ഓടി രക്ഷപ്പെട്ടു.

അന്ന് രാത്രി നമസ്കാരവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് യാസീനും അവന്റെ പെങ്ങൾ ഫറയും ഉമ്മ സഹ്റയും ഓരോ കഥകൾ പറഞ്ഞിരിക്കുകയായിരുന്നു. വല്യുമ്മ ശൈഖ നിസ്കാരപ്പായയിൽ പ്രാർത്ഥനാനിരതയാണ്‌.
പെട്ടെന്നാണ് ഒരു വാഹനം വന്ന് ആ കൊച്ചു വീടിന്റെ മുൻപിൽ ബ്രേക്കിടുന്ന ശബ്ദം കേട്ടത്. വാതിൽ പടിയിൽ നിന്ന് പാളി നോക്കിയ യാസീൻ കണ്ടത് പട്ടാള ജീപ്പിൽ നിന്നും തലയിൽ വലിയ കെട്ടുമായി ഇറങ്ങി വരുന്ന സൈനികനെയാണ്. അവൻ പേടിച്ച് വിറച്ച് ഉമ്മാക്കരികിലേക്കൊടി.
എന്താ... എന്തു പറ്റി മോനേ??ഉമ്മ ചോദിച്ചു.

മറുപടിക്കായി അവൻ നാവ് ചലിപ്പിക്കും മുൻപ് തന്നെ ആരോ വാതിലിൽ തുരുതുരാ മുട്ടി. മുട്ടിന്റെ ശബ്ദം കേട്ട് എല്ലാവരും പേടിച്ച് പരസ്പരം ചേർന്ന് നിന്നു. വാതിൽ തുറന്നില്ലെങ്കിൽ അവർ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമെന്ന് അറിയുന്നത് കൊണ്ട് ഉമ്മ പോയി വാതിൽ തുറന്നു. വാതിൽ തുറന്നതും സൈനിക കമാണ്ടരുടെ ചവിട്ടേറ്റ് ഉമ്മ അകത്തേക്ക് തെറിച്ച് വീണു.
ഉമ്മാ... കരഞ്ഞ് കൊണ്ട് ഫറ ഉമ്മക്കരികിലേക്ക്‌ ഓടി.
എടീ..തേവിടിശ്ശീ...എവിടെടീ നിന്റെ പുന്നാര മോൻ....

തൂണ് ചാരി നിന്ന് കരയുന്ന യാസീനെ കണ്ടെത്തിയത് പരിക്കേറ്റ സൈനികൻ തന്നെയാണ്.
എടാ @#_@₹@ മോനേ...
അവനെ വലിച്ചിഴച്ച് കൊണ്ട് വന്ന് കരണത്ത് ആഞ്ഞടിച്ചു. അടിയുടെ ഊക്കിൽ അവൻ നിലത്ത് വീണു പോയി..
തൂക്കിയെടുക്കെടാ ഇവനെ ...ഓഫീസർ അജ്ഞാപിച്ചു. രണ്ട് പേർ വന്ന് യസീനെ തൂക്കിയെടുത്തു.
അവനെ ഒന്നും ചെയ്യല്ലേ.. അവൻ പാവമാ... അലറി വിളിച്ചു കൊണ്ട് ഓഫീസറുടെ കാൽക്കൽ വീണ ഫറയെ അയാൾ മുടിയിൽ കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു. എടീ പുന്നാര മോളേ...മിണ്ടരുത്...അവളെ അയാൾ ചുമരിലേക്ക്‌ മാറ്റി നിർത്തി.
അവനെ കൊണ്ട് പോകല്ലേ....ഫറ ശബ്ദമില്ലാതെ വിതുമ്പി...

ശരിയെന്ന...അവനെ കൊണ്ട് പോകുന്നില്ല...പകരം നീ വാ...മുടിയിൽ നിന്ന് പിടിവിട്ട് ഫറയുടെ ചുമലിൽ തടവി കൊണ്ട് ഓഫീസർ പറഞ്ഞു. അയാളുടെ കൂർത്ത കണ്ണുകളിലെ    ശ്രുംഗാരം തിരിച്ചറിഞ്ഞ് ഫറ വിറങ്ങലിച്ചു പോയി.

ഉമ്മാ...അവനെ കൊണ്ട് പോയ പിന്നെ അവരവനെ കൊല്ലും...ഉമ്മാക്കുള്ള ഏക ആശ്രയമാണ് അവൻ...അത് കൊണ്ട് ഞാൻ പോകാം...വാക്കുകൾ കിട്ടാതെ അവളിടറി.

മോനെ കൊണ്ട് പോയാൽ അവരവന്റെ പ്രാണനെടുക്കും... മോളേ കൊണ്ട് പോയാൽ പിന്നെ മരണത്തിന് തുല്യമായ മാനഭംഗവും.. എന്ത് ചെയ്യണമെന്നറിയാതെ അവർ നിസ്സഹായയായി നിലത്തിരുന്നു പോയി..
നടക്കെടീ...വേഗം പോയി ജീപ്പിൽ കയറ്...ഫറയെ ജീപ്പിലേക്ക്‌ ഉന്തിത്തള്ളി കയറ്റുമ്പോൾ വീട്ടിലെ ആരോ മരിച്ചത് പോലെ അവിടെ മൂകത തളം കെട്ടി നിന്നു. ഫറയെയും കയറ്റി ജീപ്പ് ആ പടിവാതിൽ കടന്ന് ചീറിപ്പാഞ്ഞു പോയി. ഇനിയൊരു കൂടിച്ചേരലുണ്ടാവുമോ എന്നറിയാതെ, അകന്ന് പോകവേ ഫറ പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
----------------------
മുഹ്സിൻ മുഹ്‌യിദ്ദീൻ
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബികോം ഇക്കണോമിക്സിൽ ഡിഗ്രീ കഴിഞ്ഞു.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More