Image

നെയ്മറിനേയും റൊണാള്‍ഡോയേയും ചേര്‍ത്ത് സുരേന്ദ്രനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍

ജോബിന്‍സ് തോമസ് Published on 05 June, 2021
നെയ്മറിനേയും റൊണാള്‍ഡോയേയും ചേര്‍ത്ത് സുരേന്ദ്രനെ ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍
ഈ അടുത്ത കാലത്തായി കോണ്‍ഗ്രസിന്റെ സൈബര്‍ ഇടങ്ങളിലെ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്ന നേതാവാണ് യൂത്ത് കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ചാനല്‍ ചര്‍ച്ചകളിലും രാഹുല്‍ ഇപ്പോള്‍ സ്ഥിരം സാന്നിധ്യമാണ്. കെ.സുരേന്ദ്രനെ ട്രോളിക്കൊണ്ടുള്ള രാഹുലിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

എന്‍ഡിഎയില്‍ ചേരാന്‍ സി.കെ ജാനു പത്ത് കോടി ചോദിച്ചെന്നും എന്നാല്‍ സുരേന്ദ്രന്‍ പത്ത് ലക്ഷം നല്‍കിയെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. അതുപോലെ മഞ്ചേശ്വരത്തെ തന്റെ അപര സ്ഥാനാര്‍ത്ഥിക്ക് പത്രിക പിന്‍വലിക്കാന്‍ രണ്ട് ലക്ഷം കൊടുത്തെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. താന്‍ പതിനഞ്ച് ലക്ഷമാണ് ചോദിച്ചതെന്നും എന്നാല്‍ രണ്ട് ലക്ഷമാണ് തന്നതെന്നുമായിരുന്നു അപര സ്ഥാനാര്‍ത്ഥിയായി നിന്നയാളുടെ പ്രതികരണം. 

ഇങ്ങനെ ചോദിക്കുന്ന കാശ് വളരെ കുറച്ച് കൊണ്ടുവന്ന് ഡീലുറപ്പിക്കാന്‍ കഴിയുന്ന നേതാവാണ് സുരേന്ദ്രന്‍ എന്നയര്‍ത്ഥത്തിലുള്ള പരിഹാസമാണ് രാഹൂല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളായ നെയ്മറിനേയും റൊണാള്‍ഡോയെയുമൊക്കെ സുരേന്ദ്രന്‍ ലേലം വിളിച്ചിരുന്നെങ്കില്‍ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനും എന്നാണ് രാഹുല്‍ തന്റെ പേസ്റ്റില്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ 'വില പേശലുകാരന്‍ '' K സുരേന്ദ്രനാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുവാന്‍ വേണ്ടി CK ജാനു 10 കോടി ചോദിച്ചപ്പോള്‍, 10 ലക്ഷം കൊടുത്തു.
മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കുവാന്‍  15 ലക്ഷം ചോദിച്ച K സുന്ദരയ്ക്ക് രണ്ട് ലക്ഷം കൊടുത്തു....
നെയ്മറിനെയും, റൊണാള്‍ഡോയെയുമൊക്കെ സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കില്‍ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേം...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക