Image

കൊടകര സംഭവം : മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രന്‍

ജോബിന്‍സ് തോമസ് Published on 05 June, 2021
കൊടകര സംഭവം : മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.സുരേന്ദ്രന്‍
കൊടകരയില്‍ പണം കവര്‍ന്നതുമായി ബന്ധപ്പെട്ട് ബിജെപിയുമായി ചേര്‍ത്ത് വരുന്ന വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

വാര്‍ത്തകള്‍ അവഗണിക്കാനായിരുന്നു ആദ്യം തീരുമാനമെന്നും എന്നാല്‍ ഇനി അവഗണിച്ചു മുന്നോട്ടു പോകാന്‍ ഉദ്ദേശമില്ലെന്നും നിയമപരമായി നീങ്ങാന്‍ പോവുകയാണെന്നും സാധാരണ പൊതു പ്രവര്‍ത്തകരെപ്പോലെ കേസ് വഴിയിലുപേക്ഷിച്ച്
പോവുകയില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാതൃഭൂമി പത്രത്തിനെതിരെ അയച്ച വക്കീല്‍ നോട്ടീസിന്റെ ചിത്രവും ഒപ്പം കൊടുത്തിട്ടുണ്ട്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കൊടകര കവര്‍ച്ചക്കേസ്സുമായി  ബന്ധപ്പെട്ട് നിരവധി കള്ളവാര്‍ത്തകളാണ് ഉത്തരവാദപ്പെട്ട പല പത്രദൃശ്യമാധ്യമങ്ങളും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകളെ അവഗണിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചത്. അങ്ങനെ അവഗണിക്കുന്നത് ഒരു അവസരമായി കരുതി പലരും സകലസീമകളും ലംഘിക്കുകയാണ്. അതങ്ങനെ വെറുതെ വിടാന്‍ കഴിയുന്ന ഒന്നല്ല. അത്തരത്തില്‍ ബി. ജെ. പിയെ അപകീര്‍ത്തിപ്പെടുത്തിയ ഒരു വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും ചിലയാളുകളുടെ വ്യാജപ്രചാരണങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വക്കീല്‍നോട്ടീയച്ച് പിന്നീട് നിയമനടപടികള്‍ സ്വീകരിക്കാത്ത പൊതുപ്രവര്‍ത്തകരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ ഗണത്തില്‍ വരരുതെന്ന് ഈ വിനീതന് ആഗ്രഹമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക