America

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

Published

on

വെയിൽ  വീണ്ടും  നിറം മങ്ങാൻ  തുടങ്ങിയിരിക്കുന്നു .  വഴിയിൽ  അവിടവിടെയായി തലേ  ദിവസം  പെയ്ത  മഴയുടെ   വെള്ളക്കെട്ടുകൾ  തങ്ങി  നിൽക്കുന്നുണ്ട്  . ഒരു മഴകൂടി  കനത്തു  തുടങ്ങുകയാണ്  . വസുധ    ഗേറ്റിന്റെ   അഴികളിൽ  പിണച്ചുവച്ച   കൈകൾക്ക് മുകളിൽ   താടി അമർത്തികൊണ്ട്  വിദൂരതയിലേക്ക്  നോക്കി  നിന്നു . മഴക്കാറു  നിറഞ്ഞു  തുടങ്ങുന്ന   അന്തരീക്ഷം  ഒരു തുറന്ന  ക്യാൻവാസിലെ  ബ്ലാക്ക്‌ & വൈറ്റ്   അബ്‌സ്ട്രാക്ട്  ചിത്രങ്ങളുടെ  അനിശ്ചിതാവസ്ഥ  പോലെ   തോന്നുന്നു  .   അത്‌,  തന്‍റെ മനസും  അതേ  അനിശ്ചിതാവസ്ഥയിലൂടെ  നീങ്ങി   കൊണ്ടിരിക്കുന്നതു കൊണ്ടായിരിക്കാം  എന്നു  തോന്നുന്നു  .
          
വസുധയ്ക്ക്   സാധാരണയായി ഡിപ്രഷന്റെ  ഏറ്റക്കുറച്ചിലുകൾ  ഉണ്ടാവാറുണ്ട്  . സ്ഥിരമായി  മരുന്നും ട്രീറ്റ്മെന്റും  ഒന്നും  ഇല്ലെങ്കിലും   വല്ലപ്പോഴും   മനസിനെ  പിടിച്ചു നിർത്താൻ  കഴിയാത്ത  ചില  ഘട്ടങ്ങളിൽ ഒന്നുരണ്ടു  തവണ  ഡോക്ടറെ  കാണാൻ പോയിട്ടുണ്ട്‌  .   മെഡിക്കൽ കോളേജ്  ആയതുകൊണ്ട് തന്നെ   അവിടെ അന്ന്  കണ്ട   നാട്ടുകാരുടെ  കുശാലാന്വേഷണവും  കുത്തിച്ചോദ്യവും  ചുഴിഞ്ഞ  നോട്ടവും എല്ലാം കൂടി  പോകുമ്പോൾ ഉണ്ടായതിന്റെ  ഇരട്ടി  ഡിപ്രഷനും  കൊണ്ടു തിരിച്ചുവന്നപോലെ   ആയിരുന്നു ... ഇക്കാലത്തായിട്ട്   പോലും ഒരു മനഃശാസ്ത്രജ്ഞനെ കാണാൻ പോയാൽ   ഇപ്പോഴും   ആളുകൾക്ക്  മുന്നിൽ  ആകാശം  ഇടിഞ്ഞു  വീഴുന്ന  അവസ്ഥ  തന്നേ ..!!   കോവിഡിനു പോലും  ഇപ്പോൾ  സാധാരണത്വം  കൈവന്നിരിക്കുന്നു .

പക്ഷെ  ഡിപ്രഷൻ   പോലുള്ള  സാധാരണ  മനോരോഗം പോലും  ഇപ്പോഴും   പൊതു  സമൂഹത്തിന്റെ   എത്രയോ അകലത്തിൽ തന്നെയാണ് എന്നുള്ളതാണ്  ശരിയായ  വസ്തുത .  വസുധയ്ക്ക്  തന്നോട്  തന്നെ വല്ലാത്ത  നീരസം  തോന്നി .

മനുഷ്യമനസ്സിനെ  വൈതരണി എന്നൊക്കെ   വിശേഷിപ്പിച്ചത്  എത്ര  ശരിയാണ് . അതേ ...  അത് ഒരുതരം  ഞാണിന്മേൽ കളി തന്നെയാണ് . അല്ലെങ്കിൽ  ബിനുവിന്റെ    വാക്കുകൾ  തന്നിൽ  ഇത്രയധികം   ആഘാതം  ഉണ്ടാക്കുമെന്ന്  ബിനു പോലും വിചാരിച്ചു കാണില്ല .

"നിന്നെ  എന്തിന്  കൊള്ളാം ..."    ആ വാക്കുകൾ  തന്നെ  അപ്പാടെ   എടുത്ത്   തല  കീഴെയിട്ട്  ആസകലം പറക്കല്ലിൽ അടിച്ചതുപോലെ  തോന്നി .  അതു  കേട്ട്    താൻ  ചീറി ... ആളിക്കത്തി  .  ഒരു ആത്മഹത്യാ  മുനമ്പിന്റെ വക്കിൽ   പെട്ടിരിക്കുന്നത് പോലെ . ഇനി  എന്ത്  എന്ന  ചിന്ത !  ഒടുവിൽ  ഒരു  നിസ്സഹായതയുടെ  രോദനം പോലെ  ഇപ്പോൾ  വല്ലാതെ  തരിച്ചു   നിൽക്കുകയാണ്  . നോർമലിലേക്ക്‌  വരണമെന്നുണ്ട് .  കഴിയേണ്ടേ ...

വർഷങ്ങൾക്ക്  മുൻപ് ബിനു  ദുബായിയിൽ  ആയിരുന്നപ്പോൾ ചെറിയ  രണ്ടു  കുഞ്ഞുങ്ങളെയും കൊണ്ട്  ആ ഇടുങ്ങിയ  വീട്ടിൽ  തനിച്ച്!  അന്ന്  പ്രലോഭനങ്ങളും  ചതിക്കുഴികളും  മുന്നിൽ  വന്നു നിരന്നു നിന്ന സമയം . ഒന്നിലും ചെന്നു വീണില്ല . കുട്ടികൾ, കുടുംബം     എന്നിങ്ങനെയുള്ള  തീക്ഷണമായ    ലക്ഷ്യങ്ങൾ മാത്ര മായിരുന്നു  മനസ്സിൽ  .   തന്റെ      യൗവനവും        വിദ്യാഭ്യാസവും     ഡിഗ്രിയും  ടീച്ചേഴ്സ്  ട്രെയിനിങ്  സർടിഫിക്കറ്റും   എല്ലാം  തന്നെ അന്നു തന്റെ  കണ്ണിൽ  നിഷ്പ്രഭമായിരുന്നു. രണ്ടു വീട്ടുകാരുടെയും   ഒരു പിന്തുണ യും ഇല്ലാതിരുന്നിട്ടും  ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനുള്ള  എന്തു മാത്രം പക്വതയായിരുന്നു   തനിക്ക് അന്ന്  .

 ഒരു വശത്ത്   ഗൃഹ ഭരണം - അടുക്കള പണി, വീട്  വൃത്തിയാക്കൽ   കടയിൽ  പോയി   ഉപ്പുതൊട്ടുള്ള  വീട്ടു സാധനങ്ങൾ    വാങ്ങിക്കൽ , അങ്ങനെ ഒരുപാട്  കാര്യങ്ങൾ   അതുകൂടാതെ വീടിന്റെ  മരാമത്ത് പണി യെടുക്കുന്ന വർക്ക്  വേണ്ടകാര്യങ്ങൾ , ഭക്ഷണം (വീട്ടിൽ  പണിയെടുക്കുന്നവനെ   ഹോട്ടലിലേക്ക്   പറഞ്ഞയച്ചു  , വീട്ടിലെ ഭക്ഷണം  വീട്ടിലുള്ളവർ  കഴിക്കുന്ന തിനോട്  ഒരിക്കലും  യോജിപ്പ്  തോന്നാറില്ല)
സ്കൂളിൽ  നിന്ന് വന്ന കുട്ടികളുടെ  ഹോംവർക്ക് കാര്യങ്ങൾ , അവർക്ക് എന്തെങ്കിലും അസുഖം  വന്നാൽ ഡോക്ടറെ കാണുക , കൂടാതെ ലൈബ്രറിയിൽ  കൂട്ടി കൊണ്ടു പോവുക. വായനയിലും    ഏതു  തരം മാധ്യമ രംഗത്തും  മൂല്യാധിഷ്ഠിതമായ കാര്യങ്ങൾക്ക് മാത്രം  പ്രസക്തി കൊടുത്തു  നീങ്ങുന്ന അമ്മയെ  കണ്ടു  തന്നെ  യായിരുന്നു  അവരുടെ  വളർച്ച.   കുട്ടികൾക്ക്  അവരുടെഉള്ളിൽ  എല്ലാത്തിനെകുറിച്ചും  വ്യക്തമായ  കാഴ്ചപ്പാടുകൾ  ഉണ്ടാവണം.  സ്‌ത്രീപുരുഷ  തരംതിരിവുകൾ  കാട്ടാതെ  ആണും പെണ്ണും  സമന്മാരാണെന്ന ചിന്തയുണ്ടാവണം  . ഐ ടി യുടെ  യാന്ത്രികതയിൽ  തളച്ചിടാതെ  ഭാഷയിലേക്ക്  മടങ്ങി  പത്ര പ്രവർത്തനത്തോടും  അധ്യാപനകലയോടും  താത്പര്യം   തോന്നണം  . ഇതൊക്കെ കുട്ടികളുടെ  വായിൽനിന്നു  തന്നെ  കേട്ടപ്പോഴാണ്    ഇങ്ങനെ  യൊക്കെ  താൻ  ചെയ്തതാണെന്നും   തന്നെ അവർ തിരിച്ചറിയുന്നുണ്ടെന്നും   ഓർക്കുന്നത് തന്നെ . ഇതിനൊക്കെ  വേണ്ടി   സ്വയം  മാറ്റിവച്ചത്  സ്വന്തം പ്രൊഫഷണൽ  ജീവിതം തന്നെ യായിരുന്നുവല്ലോ .

കൂടാതെ    ഒറ്റയ്ക്ക്  താമസിക്കുന്ന സ്ത്രീ  അല്ലെങ്കിൽ  ദുബൈക്കാരന്റെ  ഭാര്യ,  പട്ടാളക്കാരന്റെ  ഭാര്യ എന്നീ നിലകളിൽ  ഉള്ള സ്ത്രീകളെ  കുറിക്ക്  കൊള്ളിക്കുന്ന  വിധത്തിലുള്ള  പരിഹാസശരങ്ങൾ  , പ്രത്യേകിച്ചും  മലയാള  സിനിമകളിലും  മറ്റും  എന്നും കാണാറുള്ളതല്ലേ ... ആ "മീശ മാധവൻ"  എന്ന സിനിമയിലും  മറ്റും  എത്ര  ക്രൂരമായ  പരിഹാസങ്ങളാണ്.   അത്തരം   പരിതസ്ഥിതിയിൽ   ഒറ്റയ്ക്ക്  കഴിയേണ്ടി  വന്ന   സ്ത്രീകൾക്ക്  എൽക്കേണ്ടിവന്നിട്ടുള്ളത് . 

 ഇതിനും  പുറമെ  വല്ലപ്പോഴും  ഭർതൃഗൃഹത്തിൽ  കുട്ടികളെയും  കൊണ്ട്  ചെന്നാൽ  കുട്ടികളെ  വിളിച്ച്   മാറ്റി  നിറുത്തി  അവരുടെ  അമ്മയുടെ  കിടപ്പറ  രഹസ്യങ്ങൾ   ആരായുന്ന  ഭർതൃ  സഹോദരി.   അമ്മ  ഞങ്ങളെ  രണ്ടുപേരെയും  അമ്മയുടെ  രണ്ടുഭാഗത്തും   കിടത്തി  പറ്റിപ്പിടിക്കാറാണ്  എന്ന്   അച്ഛൻ  പെങ്ങളോട്   മോൾ  പറയുന്നത്  കേട്ട്തനിക്ക്  അന്ന്    ഹൃദയം  ഒരുപാട്   നുറുങ്ങി പോയിട്ടുണ്ട്  .   അന്നൊരിക്കൽ  കുറേക്കാലത്തിനു  ശേഷം  നാട്ടിലെത്തിയ  ബിനുവിനോട്   ബിനുവിന്റെ   പെങ്ങൾ   അപ്പുറത്തെ   പട്ടാളക്കാരന്റെ  ഭാര്യയുടെ  ചാരനെ  പിടിച്ച  കഥ   പൊടിപ്പും  തൊങ്ങലും  വച്ച്   പറഞ്ഞു  തുടങ്ങിയപ്പോൾ   ... ഒടുവിൽ  സഹിക്കാൻ  വയ്യാതെ  ദേഷ്യത്തോടെ ...
"  ഒന്നു നിറുത്തുന്നുണ്ടോ? ... കേട്ട് മടുത്തു ... ഇതെന്തൊരു  ശല്യം " എന്ന ബിനു വിന്റെ   താക്കീത്  കേട്ട് നാവ്  ചുരുട്ടി നാലാക്കി മടക്കി   പോക്കറ്റിൽ  ഇട്ട  ബിനുവിന്റെ  പെങ്ങൾ!!      ബിനുവിനോട്     കൂടുതൽ  അടുപ്പം  തോന്നിയിട്ടുള്ളത്  അങ്ങനെയുള്ള  സന്ദർഭങ്ങളിൽ ആയിരുന്നുവെന്ന്  തോന്നുന്നു .

ഒടുവിൽ   മക്കൾ  പറക്ക മുറ്റിയപ്പോൾ    വീടുപണിക്കിടയിലും  തിരിച്ചു വീണ്ടും  ജോലിക്ക്  ശ്രമിച്ചപ്പോൾ വല്ലാതെ വൈകിപ്പോയിരുന്നു . അപ്പോളൊക്കെയും  എത്രയോ ദൂരത്താണെങ്കിലും  മനസ് കൊണ്ട്  തന്നോടൊപ്പം  നിൽക്കുകയും  സാന്ത്വനവും   പ്രോത്സാഹനവും പകരുകയും  ചെയ്ത   തന്റെ  പ്രിയപ്പെട്ട കുട്ടികളുടെ  അച്ഛൻ   ബിനു തന്നെയാണോ  ഇപ്പോൾ   ഇങ്ങനെ  പറഞ്ഞത് !   "നിന്നെ  എന്തിനു കൊള്ളാം  എന്ന് !" എങ്ങനെ  ബിനുവിന്  തന്നോട്  അങ്ങനെ  പറയാൻ  കഴിഞ്ഞു ! മറ്റെന്തിനോ  ദ്വേഷപ്പെട്ടപ്പോൾ  പറഞ്ഞതാണെങ്കിൽ  പോലും   വല്ലപ്പോഴും ബിനുവിന്റെ  വായിൽനിന്ന് വരുന്ന വിഷത്തുള്ളികൾ  പോലുള്ള  ഇത്തരം  വാക്കുകളിൽ  താൻ എത്രയോ  പ്രാവശ്യം  മനസു കൊണ്ട്  മരിച്ചു വീണിരിക്കുന്നു .

വസുധയ്ക്ക്  ഒരെത്തും  പിടിയും  കിട്ടുന്നില്ല . ഇതുവരെ  ജീവിച്ച  ജീവിതമൊക്കെയും  എവിടെയോ  നഷ്ട്ടപ്പെട്ടുവെന്ന  തോന്നൽ .  മനസ്സിനെ  ആ ചിന്തയിൽനിന്ന്   പിന്തിരിപ്പിക്കാൻ , ഡിപ്രഷനിൽ  നിന്നു   വിടുവിക്കാൻ   ഒരു  വഴിയും   കാണാതെ  അവൾ  ഫോണും  എടുത്ത്    ട്ടെറസ്സിലേക്കു നടന്നു .  മകൾ   അമ്മയ്ക്ക് തന്ന  പരിതോഷികമാണ്  ആ ഫോൺ . ചൂണ്ടു വിരൽ പ്രസ് ചെയ്ത്  മെല്ലെ   ഫേസ് ബുക്ക്‌  തുറന്നു  ... പെട്ടെന്ന്   ചൂണ്ടുവിരൽ അവിടെ  നിർത്തി ... ശ്രദ്ധയോടെ  ഒന്നുകൂടി   നോക്കി ...
  " ങേ  ... ഇതാര് ...സിദ്ധാർത്ഥൻ കാവിൽ !! ... കൊള്ളാലോ ... തനൂജ  അദ്ദേഹത്തിന്റെ  പോസ്റ്റ്  ഷെയർ ചെയ്തിരിക്കുന്നു ... ഇയ്യിടെ  ഇറങ്ങിയ  ഒരു പുസ്തകത്തിനെ  കുറിച്ച് എഴുതിയതാണ്   അദ്ദേഹം   ..  ഓ ... താഴെ  അദ്ദേഹത്തിന്റെ   മൊബൈൽ  നമ്പറും  ഉണ്ടല്ലോ ".  

വസുധ  പെട്ടെന്ന്  അദ്ദേഹത്തിന്റെ   നമ്പർ   തന്റെ  പോണിലേക്ക്  സേവ്  ചെയ്തു  വച്ചു  ...  എന്നിട്ട്   ഫോൺ അടച്ചു  വച്ച്  ഒരു  മിനുട്ട്  ഒന്ന്   കണ്ണും  അടച്ചിരുന്നു  ...  ഹൃദയത്തിൽ   നിന്ന്  തന്റെ  അടിവയറ്റിലേക്ക്   ഒരു  തണുപ്പ്  അരിച്ചിറങ്ങുന്നതുപോലെ  അവൾക്ക്  തോന്നി . തന്റെ  പതിമൂന്നാം  വയസ്സിൽ  ഏച്ചിയുടെ  ഓട്ടോഗ്രാഫിൽ  കണ്ട  ആ രണ്ടുവരി  എഴുത്ത് !!  ഒടുവിൽ  പത്താം  ക്ലാസ്സിന്റെ   ഗ്രൂപ്പ് ഫോട്ടോയും  കൊണ്ട്  ഏച്ചി  വീട്ടിലേക്ക്  വന്ന  ദിവസം!!   ഇന്നും   ആ  ഓട്ടോഗ്രാഫിലെ  വരികൾ തന്റെ  ഹൃദയത്തിൽ  , ആകുത്തും   കോമയും  എല്ലാം  അതേപടി  കിടക്കുന്നു. ആ ഇഷ്ട്ടം കുട്ടിത്തത്തിന്റേത്   ആയിരുന്നില്ലെന്ന്   പിന്നീടുള്ള   തന്റെ വർഷങ്ങൾ  തെളിയിച്ചിരുന്നു  . ഒരിക്കലെങ്കിലും  ഒന്നു കാണാനോ  ഒരുവാക്ക്   ഒന്ന്  മിണ്ടാനോ ആ ശബ്ദമെങ്കിലും  ഒന്നു  കേൾക്കാനോ  അന്ന്  ഒരുപാട്    കൊതിച്ചിരുന്നു . പിന്നീട്  കുറെ  വർഷങ്ങൾക്ക് ശേഷം   ബിനുവിനെ  വിവാഹം കഴിച്ച് ആ  കാര്യം  മറക്കുകയും  ചെയ്തു .

ഈയ്യിടെ  മാതൃഭൂമിയിൽ   അദ്ദേഹത്തിന്റെ  കഥ കണ്ടപ്പോൾ   പഴയ ഓർമ്മകൾ  തന്നിൽ  പിന്നെയും നുരഞ്ഞു പൊങ്ങുകയായിരുന്നു ... ഇപ്പോഴിതാ  വീണ്ടും ...  കണ്മുന്നിൽ  എന്നപോലെ   നമ്പർ  സഹിതം !!   ഒന്നു വിളിച്ചു നോക്കിയാലോ ? എന്തുപറഞ്  വിളിക്കും ? കള്ളം  പറഞ്ഞൊന്നും  ആരോടും  വിളിച്ചിട്ടൊ  , പറഞ്ഞിട്ടോ  ശീലവും ഇല്ല ...

ഓ  ശരിയാ  ഒരു  കാര്യമുണ്ട് ... അദ്ദേഹത്തോട്  അതിനെ  പറ്റി   ഒന്ന്  ചോദിക്കാം .   തന്നിൽ  സത്യം  ഉണ്ടായിരുന്നു എന്നത്  കൊണ്ടായിരിക്കണം  ഒടുവിൽ അങ്ങനെയൊരു  കാര്യം  തന്നെ  ചോദിക്കാൻ    കയ്യിൽ  കിട്ടിയിട്ടുള്ളത് .

ഏകദേശം ഒരു മാസം  മുൻപ്  ഒരുഎഴുത്ത്  കൂട്ടായ്‌മയിൽ   നിന്ന്  ഒരാൾ  അത്യാവശ്യം  എഴുതാറുള്ള    തന്റെ  നമ്പറിലേക്ക്   വിളിച്ച് ഒരു കഥാ സമാഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ചും  അതിൽ  പങ്കെടുക്കണ മെന്നതിനെകുറിച്ചും പറഞ്ഞിരുന്നു.     സിദ്ധാർത്ഥൻ കാവിൽ  എന്ന  എഴുത്തുകാരന്റെ  മേൽനോട്ടത്തിൽ   ആണ് അത് തുടങ്ങുന്നത്  എന്നൊക്കെ  പറഞ്ഞപ്പോൾ  താത്പര്യം  തോന്നിയെങ്കിലും   ലോകത്ത്  എവിടെയും  ഇല്ലാത്ത  തുകയുടെ  കാര്യം  കേട്ടപ്പോൾ  തട്ടിപ്പാണെന്ന്  മനസിലാവുകയും  ചെയ്തു .  പിന്നീട്  മെല്ലെ  തലയൂരി   കഴിഞ്ഞ താണ് . എങ്കിലും  അതിൽ  എന്തെങ്കിലും  സത്യമുണ്ടോ.  എന്ന്  ചോദിക്കാം  എന്ന്
ഉറപ്പിച്ചുകൊണ്ട്‌  വിറയലോടെ  അവൾ  സിദ്ധാർത്ഥൻ  കാവിൽ  എന്ന  എഴുത്തുകാരന്റെ   ഫോൺ  നമ്പറിലേക്ക്  വിരൽ  അമർത്തി .  ഫോൺ  മുഴുവൻ   ബെൽ അടിച്ചുതീർന്നിട്ടും  പക്ഷെ  ആരും  എടുത്തില്ല .

ഇനി  ഒരിക്കലും  അതിന്  മുതിരില്ല  എന്നവൾ  നിരാശയിൽ  ഉറഞ്ഞ വാശിയോടെ  മനസിൽ  ഉറപ്പിച്ച്  , വീണ്ടും  ഇന്നലെ  ബിനു  പറഞ്ഞ  കാര്യങ്ങളും  ഓർത്തുകൊണ്ട്  വിഷാദ  രോഗത്തിന്റെ  പിടിയിലേക്ക് ഒന്നുകൂടി  ആഞ്ഞ്  അമർന്ന് ദുഖിച്ചിരിക്കവേ      ഫോൺ  അതാ  ബെൽ അടിക്കുന്നു    ... പെട്ടെന്ന്   എടുത്തു   നോക്കി ....അത്‌    സിദ്ധാർത്ഥൻ കാവിലിന്റെ  നമ്പർ  ആയിരുന്നു  .  ഒരു   സെക്കൻഡ്    ഒന്നു  പകച്ചു ... ഒഴിവാക്കിയാലോ എന്നു തോന്നി ...

പിന്നെ  മെല്ലെ  മൊബൈലിന്റെ  പച്ച  ബട്ടൺ  വിറപൂണ്ട   വിരലാൽ  യാന്ത്രികമായി  മേൽപ്പോട്ടേയ്ക്ക്  വലിച്ചു  ...
ഹലോ ...
"ഹലോ ... ഇതാരാ  .. ഒരു  മിസ്ഡ്ഡ്   കാൾ.കണ്ടതു കൊണ്ട്  വിളിക്കുകയാണ് .. " അദ്ദേഹം പറഞ്ഞു
"ഞാൻ  ... വസുധ ...  അത്യാവശ്യം  എഴുതാറുണ്ട്  .."
ബുക്കിന്റെ  കാര്യത്തേപറ്റി തിരക്കി ... അതിനെ  പറ്റി ചോദിക്കാൻ  വേണ്ടിയാണ്  വിളിച്ചത്  എന്നു പറഞ്ഞു .
"ഇല്ല ... എന്റെ പേരു പറഞ്ഞു അങ്ങനെ  ആരെങ്കിലുമൊക്കെ  മുൻപും  ഇത്തരത്തിൽ     പലതിനും ശ്രമിച്ചിട്ടുണ്ട് .   ഞാൻ അതിൽ  ഉൾപ്പെട്ടിട്ടില്ല . നിങ്ങൾ  പൈസ കൊടുക്കേണ്ട ..."
ഓ കെ ... അദ്ദേഹം   പറഞ്ഞു 
ശരി .. ഓകെ ...  താനും  പറഞ്ഞു ...
                 
എത്രയോ  വർഷം  മുൻപ്  കേൾക്കാൻ കൊതിച്ച  ആ  ശബ്ദമാണത്  . പിന്നീട് അവൾ  മെല്ലെ  അയാളുടെ  വാട്‌സ്ആപ്പ്  തുറന്നു നോക്കി . നല്ല ഫോട്ടോ ...  പിന്നീട് ... ചില   ചാറ്റുകൾ  ...  വല്ലപ്പോഴും   ചില കുശലങ്ങൾ ...  ദിവസങ്ങൾ  കടന്നുപോയത്  അറിഞ്ഞില്ല ... തന്റെ മനസിന്റെ  ശൂന്യതയില്ലാം നിറവുകൾ തെളിയാൻ  തുടങ്ങുകയാണോ ....

പിന്നീട് എപ്പോഴോ  ഒരു ദിവസം ധൈര്യത്തോടെ  അദ്ദേഹത്തെ  സ്കൂൾ  കാലഘട്ടത്തിൽ  തന്നെ  തനിക്ക്  അറിയാമായിരുന്നു  എന്ന കാര്യം  വെളിവാക്കി . ഏച്ചിയുടെ  പഴയ  ഓട്ടോഗ്രാഫിലെ  വരികളെ  കുറിച്ച് പറഞ്ഞു . തനിക്ക്  പതിമൂന്നാം വയസ്  തൊട്ട് അദ്ദേഹത്തോട്  തോന്നിയ  ഇഷ്ട്ടത്തെക്കുറിച്ച്  സൂചിപ്പിച്ചു. തന്റെ ആത്മബോധം  അതുവരെയും  തന്നിൽ  തടഞ്ഞു വച്ച വിലക്കുകൾ  എല്ലാം പൊട്ടിച്ച്  എറിഞ്ഞ്   ഒരു കൊച്ചു കുട്ടിയെപ്പോലെ , ഫോണിലാണെങ്കിലും   അയാളോട്  ചേർന്നു നിന്നു . തന്റെ  മനസ്സിൽ അയാളും  അങ്ങനെ തന്നെ  തന്നേയും  കാണുന്നുണ്ട്  എന്ന  തോന്നൽ  ബോധമനസ്സ്  സ്വയം ഉണ്ടാക്കിയെടുക്കുകയും  ചെയ്തിരിക്കുന്നു  .

എങ്കിലും  തന്റെ ഉപബോധ മനസ്സിൽ  താൻ   അയച്ച  മെസ്സേജുകൾ  അദേഹത്തെ   കൂടാതെ മറ്റാരോ  കൂടി  കാണുന്നുണ്ട്  എന്ന  തോന്നൽ  ഉണ്ടാക്കിയിരുന്നു .  അത്  ഒരുപക്ഷേ    ഭാര്യയായിരിക്കാം  എന്നും  തോന്നി . അപ്പോഴേയ്ക്കും   തന്റെ  ബോധമനസ്   ശരിയാവാൻ  തുടങ്ങി കഴിഞ്ഞിരുന്നുവല്ലോ .  വർഷങ്ങൾക്കു മുൻപ്  ആഗ്രഹിച്ച  ഒരു  കാര്യം  നടന്നതിന്റെ ഒരു  ചാരിതാർഥ്യമായിരുന്നു   ബോധമനസ്സിൽ  മുഴുവനും . ഒരു സുഖകരമായ  പ്രണയത്തിന്റെ തരള ഭാവം   ആ രണ്ടു  മൂന്ന് ആഴ്ച്ച   കൊണ്ടു  തന്നെ  തന്റെ  മനസിനെ  മാറ്റിമറിച്ചിരുന്നു .  തന്നെ   സംബന്ധിച്   അത്  തന്റെ ഡിപ്രെഷന് ഉള്ള  ഒരു  വലിയ  ചികിത്സകൂടി   ആവുകയായിരുന്നു  .  ചിലപ്പോഴൊക്കെ അദ്ദേഹം  തനിക്ക്  അദ്ദേഹത്തിന്റെ   എഴുത്തുകൾ  വാട്‌സ്ആപ്പിൽ  അയച്ചുതരുമായിരുന്നു

എവിടെയൊക്കെയോ  തന്നേ അദ്ദേഹം തിരിച്ചറിയുന്നു  എന്നുള്ളത്  ഏറെ  സന്തോഷം   തന്നുകൊണ്ടിരുന്നു . ഡിപ്രഷന്റെ  അടിമത്തത്തിൽ  നിന്ന്  തനിക്ക്  ഒരു പക്ഷെ  പൂർണ്ണമായും  മോചനം  കിട്ടാൻ  ആ ചാറ്റിങിന്   അത്രത്തോളം  കഴിഞ്ഞിരിക്കുന്നു എന്നുതന്നെ  പറയേണ്ടിയിരിക്കുന്നു .

അപ്പോഴേയ്ക്കും  അദ്ദേഹം  ഇടയ്ക്ക്  മറുപിടി പറയാതായി  കഴിഞ്ഞിരുന്നുവെങ്കിലും  അതിനു മുൻപേ തന്നെ തന്റെ   മനസ്സിൽ  നിന്ന്  ഡിപ്രഷൻ  പുറത്തേക്ക്  പോയിക്കഴിഞ്ഞിരുന്നു .

ഉപബോധമനസ്  നിജസ്ഥിതി  വെളിപ്പെടുത്തിയപ്പോൾ  അത്  താങ്ങുവാനുള്ള  കരുത്ത്  അപ്പോഴേയ്ക്കും  ബോധമനസ്സിന്ന്  കൈവന്നിരിക്കണം . അപ്പോഴേയ്ക്കും തന്റെ  മനസിൽ  ഒരു ശാന്തി കൈവന്നതു പോലെ  തോന്നിയിരുന്നു

അങ്ങനെ  പിന്നീട്   ഇനിയും ഒരു  മെസ്സേജ്   അദ്ദേഹത്തിന്  ഇടണം  എന്നു  തോന്നി.  അത്   തനിക്ക്  നേരിടേണ്ടി  വന്ന  അവസ്ഥാന്തരങ്ങളെ  കുറിച്ച് പറഞ്ഞു   കൊണ്ടുള്ളതായിരുന്നു. അതിനു  ശേഷം   അദ്ദേഹത്തിന്റെ  പ്രതികരണമില്ലായ്മയിലെ  ചില  നിസ്സഹായ അവസ്‌ഥകൾ   താൻ  മനസ്സിലാക്കുന്നുണ്ട്   എന്നും  തന്റെ  മനസ്  എന്നെന്നും  നല്ല രീതിയിൽത്തന്നെ    അദ്ദേഹത്തെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നും കൂടി പറഞ്ഞപ്പോഴാണ്  തനിക്ക്   വലിയ  ആശ്വാസം  തോന്നിത്തുടങ്ങിയത്  ...   ഒടുവിൽ   സുഖകരമായ  ഒരു  നുറുങ്ങു  വേദനയോടെ  സ്വയം  ആ  പേജിൽ   ഇങ്ങനെ   ടൈപ്പ്  ചെയ്ത്   വച്ചു ...
  " സ്നേഹത്തോടെ ... എന്നെന്നും"
          --------------------------------------
     
സുകന്യ പി ഉണ്ണികൃഷ്ണൻ 
അന്നൂർ,  പയ്യന്നൂർ, കണ്ണൂർ   

മലയാളം ബിഎ & ബി എഡ് (പയ്യന്നൂർ കോളേജ് , ഒറ്റപ്പാലം N S S )
കുറേക്കാലം നോർത്ത് ഇന്ത്യയിലായിരുന്നു .. നാട്ടിൽ സ്ഥിരമാക്കിയിട്ട്  മൂന്ന്  വർഷത്തോളമായി . അവിടെ കുറച്ചു കാലം ജോലി ചെയ്തിരുന്നു . കൂടാതെ   പെയിന്റിംഗ്  -  മ്യൂറൽ  പെയിന്റിങ്  , അക്രിലിക്  ഓയിൽ  പെയിന്റിങ്സ്‌  ഒക്കെ  ചെയ്യാറുണ്ട് .
ആനുകാലികങ്ങളിൽ  എഴുതാറുണ്ട് . കലാകൗമുദിയിലും ഭാഷാ സാഹിത്യ മാസികയിലും മറ്റും കഥയും  കവിതയും  അച്ചടിച്ചു  വന്നിട്ടുണ്ട് .
 ഇരുപത്തി അഞ്ച്  കവിതകൾ  ഉൾപ്പെട്ട ഒരു  കാവ്യ സമാഹാരം ( ആൾപ്പാകം)    ഭാഷാസാഹിത്യ  മാസിക  പ്രസിദ്ധീകരിച്ചിട്ടുണ്ട് .  ഒരു  കഥാസമാഹാരം  പ്രസിദ്ധീകരണത്തിന്   തയ്യാറായിരിക്കുന്നു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

സിനിമ വൈറസ് (സോമൻ ചെമ്പ്രെത്ത്, കഥാമത്സരം -146)

അണയാത്ത തീ (പ്രിയാ വിനയൻ, കഥാമത്സരം -145)

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

ഓര്‍മയില്‍ നിറയുന്നെന്‍ ബാല്യം (കവിത: പി.സി. മാത്യു)

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

ജീവിത ഘടികാരം (കഥ- )

എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

പൊയ്മുഖങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍(അമ്മു))

പാതികറുത്ത മീശ (അഭിജിത്ത് ഹരി-കഥാമത്സരം-144)

The Winner (Poem: Abdul Punnayurkulam)

ഭീകരൻ സത്ത്വം (സന്ധ്യ എം)

പാമ്പും കോണിയും - നിർമ്മല (നോവൽ - 55 )

തെന്നൽ കാട് (സുജ അനിൽ, കഥാമത്സരം -143)

കൊഴിഞ്ഞ ഇലകൾ (അംബിക മേനോൻ, കഥാമത്സരം -142)

തെക്കൻ കാറ്റ് (ചെറുകഥ: സാംജീവ്)

അട്ടഹാസം (ഫൈറൂസ റാളിയ എടച്ചേരി)

ഭിക്ഷാംദേഹിയും ബോധഗംഗയും (കവിത: വേണുനമ്പ്യാർ)

പാദമുദ്ര (കവിത: മുയ്യം രാജന്‍)

ഓളങ്ങൾ (അതുല. എ.എസ്, കഥാമത്സരം -141)

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

View More