Image

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനുവിന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി

ജോബിന്‍സ് തോമസ് Published on 04 June, 2021
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിനുവിന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി
ഏഷ്യാനെറ്റില്‍ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വിനുവിന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി. ബിജെപിയുമായി ബന്ധപ്പെട്ട കൊടകര കുഴല്‍പ്പണമിടപാടുമയി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു വിനുവിന്റെ ഫോണിലേയ്ക്ക് ഭീഷണി സന്ദേശമെത്തിയത്.

അപ്പോള്‍ തന്നെ ലൈവില്‍ വിനു ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ' ഡു നോട്ട് ടു ബി ടൂ സ്മാര്‍ട്ട് ' എന്ന സന്ദേശമാണ് വിനുവിന്റെ ഫോണിലേയ്‌ക്കെത്തിയത്. കൊടകര കള്ളപ്പണമിടപാട് ഇഡി അന്വേഷിക്കാത്തത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയായിരുന്നു സംഭവം.

കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി. 

ഭീഷണി സന്ദേശം ലഭിച്ച ശേഷം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാരത്തോടെ ആളുകളുമായി ഇടപെടും എന്നെനിക്ക് മനസിലായി. എത്ര പ്രതികാരബുദ്ധിയോടെ ആളുകളെ ഭീഷണിപ്പെടുത്തും. ഈ കിട്ടിയ മെസേജില്‍ പോലും അതുണ്ട്. തല്‍ക്കാലം ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ്. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും.

അതായത് ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ. ഇനി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെങ്കില്‍ എന്തും അന്വേഷിക്കാം. സ്വാഗതം.

വെറുതെ പറയുന്നതല്ല. ഇത് പറയുമ്പോള്‍ പോലും പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ട്, കള്ളപ്പണം വന്നിട്ട്, മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്.

ഇ.ഡി ഏമാന്‍മാരുടെ ഭീഷണിയൊക്കെ കൈയില്‍ വെച്ചാല്‍ മതിയെന്ന് മാത്രമെ എനിക്ക് പറയാന്‍ കഴിയൂ. കൂടുതല്‍ സ്മാര്‍ട്ടാകേണ്ട് പറഞ്ഞാല്‍ പേടിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നെ എനിക്ക് ഉന്നതനായ ഉദ്യോഗസ്ഥനോട് പറയാനുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക