Image

അശ്ലീല വീഡിയോ; ചലച്ചിത്രതാരം രമ്യ സുരേഷ് പോലീസില്‍ പരാതി നല്‍കി

ജോബിന്‍സ് തോമസ് Published on 04 June, 2021
 അശ്ലീല വീഡിയോ; ചലച്ചിത്രതാരം രമ്യ സുരേഷ് പോലീസില്‍ പരാതി നല്‍കി
വാട്‌സാപ്പിലും ഫേസ് ബുക്കിലും പ്രചരിക്കുന്ന അശ്ലീല വീഡിയോയ്‌ക്കെതിരെ ചലച്ചിത്ര താരം രമ്യ സുരേഷ് പോലീസില്‍ പരാതി നല്‍കി. തന്റെ മുഖ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോയ്‌ക്കൊപ്പം തന്റെ ഫോട്ടോയും ചേര്‍ത്ത് വച്ച് പ്രചരിപ്പിക്കുന്നു എന്നു കാട്ടിയാണ് രമ്യ സുരേഷ് പരാതി നല്‍കിയത്. 

തന്റെ ഒരു സുഹൃത്താണ് തനിക്ക് ഇത് അയച്ചു തന്നതെന്നും ഇതു കണ്ട താന്‍ ഞെട്ടിപ്പോയെന്നും അത്ര സാദൃശ്യമായിരുന്നു തനിക്കും ആ ഫോട്ടോയിലെ യുവതിക്കുമെന്ന് രമ്യ സുരേഷ് പറഞ്ഞു.  വീഡിയോ കണ്ടപ്പോല്‍ തന്റെ കൈയ്യും കാലും വിറയ്ക്കുകയായിരുന്നുവെന്നും എന്തു ചെയ്യണമെന്നറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. 

ഇത് ചെയ്തവര്‍ക്ക് അത് താനല്ലെന്ന് അറിയാമെന്നും അതിനാലാണ് തന്റെ ഫോട്ടോ വച്ച്  പ്രചരിപ്പിക്കുന്നതെന്നും രമ്യ സുരേഷ് പറഞ്ഞു. ഉടന്‍തന്നെ ആലപ്പുഴ സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞെന്നും അതിനുശേഷം എസ്പി ഓഫീസിലെത്തി പരാതി നല്‍കിയെന്നും അവര്‍ അറിയിച്ചു. 

ഈ വീഡിയോ എത്ര ദിവസമായി പ്രചരിക്കുന്നു എന്നറിയില്ല. ആരൊക്കെ കണ്ടെന്നുമറിയില്ല അവരൊക്കെ തന്നെക്കുറിച്ച് എന്തുവിചാരിക്കും എന്നാല്‍ എല്ലാവരോടും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ എന്നും അവര്‍ പറഞ്ഞു. നിഴല്‍, കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് രമ്യ സുരേഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക