Image

ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)

Published on 04 June, 2021
ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)
ചാക്കോ കള്ളനല്ല അത് ഞാനെവി ടേയും പറയും. എന്തിനു പറയുന്നു അവൻ തെമ്മാടിയുമല്ല. പിന്നെ ആളുകൾ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് അവനും തോന്നാറുണ്ട് പോലും. അപ്പൻ
മത്തായി നാലു കോപ്പ അന്തിയും മോ ന്തി ഉടുമുണ്ടഴിച്ച് തലയിലും കെട്ടി വന്നുകയറുമ്പോൾ മുതൽ തുടങ്ങും."എടീ മേ രി ആരോടു ചോദിച്ചിട്ടാടീ നീ ഞാൻ വരുമ്പം ഗേറ്റ് അടച്ചത്. നിന്നെ ഇന്നു ഞാൻ "
എന്നു പറയുമ്പോഴേക്ക് ഇടം വലം ഉറ ക്കാത്ത കാലുകളിൽ ചാഞ്ചാടുന്നുണ്ടാ കും അയാൾ.

അപ്പോഴേക്കും മേരിപെമ്പിള പതംപറച്ചിൽ തുടങ്ങും.

"എന്നാ കുരിശാ കർത്താവേ നീ എനി
ക്കീ തന്നേക്കുന്നേ ഇതിയാന്റെ ചവിട്ടു നാടകം കണ്ടേച്ച് എനിക്ക് ഇങ്ങനെ ചൊറിഞ്ഞു വരുന്നുണ്ട്".ഇത്രയും ആകുമ്പോ
ഴേക്ക് മിക്കവാറും അകത്തുള്ള ചാക്കോ
മുറ്റത്ത് ഇറങ്ങിക്കഴിയും. പോകുന്ന പോ ക്കിൽ അപ്പന്റെ കൈലിയിൽ നിന്നു പുറത്തു വീണ നൂർസേട്ട് ബീഡികൾ രണ്ടെണ്ണം പെറുക്കി കീശയിലിടും. നേരെ വയ ലിറമ്പിലെ പാറയിൽ ചെന്നിരിക്കും. ഒരു ബീഡിക്കു തീ കൊളുത്തുമ്പോൾ അവ
ൻ ഓർത്തു.

എന്നാലും എന്നും കാണുന്ന ഈ നാടകമൊന്നു കാണാതെ എങ്ങോട്ടെങ്കിലും പോകാൻ കഴിഞ്ഞിരുന്നെങ്കിൽ. ബീഡി
യിലെ പുകയില പ്രശ്നമാണെന്നു തോന്നുന്നു തൊണ്ടയിൽ ഒരു എരിച്ചിൽ. അ വന്റെ കൂടെ പഠിച്ചവരൊക്കെ കോളേജിൽ പോയിത്തുടങ്ങി. ഹൈസ്ക്കൂളിലെ ത്തിയ ശേഷം ഓരോ ക്ലാസിലും ഒന്നില ധികം കൊല്ലം ഇരുന്നതു കൊണ്ടും പത്തിൽ പാസാവാത്തതു കൊണ്ടുമാണ്
ചാക്കോ പുരക്കകത്തായിപ്പോയത്.

മത്തായിക്ക് അവൻ അവിടെത്തന്നെ ചുറ്റിപ്പറ്റിക്കൂടുന്നതിലാണ് ദേഷ്യം. മൂത്ത വൻ പഠിച്ച് പോലീസിൽ കയറി. ക്യാമ്പി ൽ നിന്നും അപൂർവ്വമായേ വരു. പോകുമ്പോൾ അപ്പന്റേയും അമ്മയുടേയും ക യ്യിൽ ഏതാനും നോട്ടുകൾ കൊടുത്തേ തിരിച്ചു പോകൂ. ഇവനിങ്ങനെ ഇത്തിക്ക
ണ്ണി പോലെ ആയതിലാ അപ്പനു വിഷമം.
എല്ലാ വിഷമവും മാറാനാ വൈകിട്ട് ഇ ത്തിരി മോന്തുന്നത്. അപ്പോൾ എല്ലാ വിഷമവും കൂടി ഒരുമിച്ചു വരും. അതു മറക്കാനാ മേരിയെ തെറിവിളിക്കുന്നതും ഇടക്കോരോന്നു കൊടുക്കുന്നതും. ചില
പ്പോൾ അവൾ തിരിച്ചും തല്ലുന്നുണ്ടാവും.
അവൾക്കു മുണ്ടാകില്ലേ വിഷമം. മത്തായിക്കത്രയേ ഉള്ളു.

ചാക്കോക്ക് കാശെവിടെന്നു കിട്ടാനാ.പണിക്കു പോകുന്നതിന് പറ്റിയ പണി ഒന്നും നാട്ടിലില്ല. ആയിടെയാണ് വേലിക്കിപ്പുറത്തേക്കു ചാഞ്ഞ നേന്ത്രക്കുല കണ്ണിൽ പെട്ടത്.രണ്ടാമതൊന്ന് ആലോചിക്കേ
ണ്ടി വന്നില്ല.അവൻ അതു വെട്ടിപാപ്പിചേ ട്ടന്റെ ചായക്കടയിൽ കൊടുത്തു. വാഴവെട്ടാൻ വന്ന മോഹനൻ ചേട്ടന് കാര്യം പിടികിട്ടി. അയാൾ മത്തായിയിൽ നിന്നും കുലയുടെ വില ഈടാക്കി. അന്ന് മത്താ
യിയുടെ ചവിട്ടുനാടകം രൗദ്രഭാവത്തി ന്റെ പാരമ്യത്തിലായി. മേരി അന്ന് അപ്പ നേയും മകനേയും പഴിച്ച് വശം കെട്ടു.

കള്ളനെന്ന പേരു കൂടി ചാക്കോക്ക് ചാർത്തിക്കിട്ടി. വാസ്തവത്തിൽ വൈരുദ്ധ്യാത്മക വാദത്തിലെ അവർ അവരുടേതെന്നും നമ്മൾ നമ്മളുടേതെന്നും പറയു ന്ന വാഴക്കുല മാത്രമേ അവൻ എടുത്തി ട്ടുള്ളു. കള്ളൻ ചാക്കോ എന്ന വിളിപ്പേര് അവനിൽ  പ്രത്യേകിച്ച് ഒരു വികാരമോ
മതിപ്പോ ഉണ്ടാക്കിയില്ല. പലതിന്റേയും കൂട്ടത്തിൽ അതും ഒന്ന് എന്നേ കരുതിയുള്ളു.

ഇടക്കൊരു സിനിമയൊക്കെ ഏതു ചെറുപ്പക്കാരും കാണും. അതിൽ ക
ണ്ട ചിലതൊക്കെ നടപ്പാക്കാനും തോന്നും. ചാക്കോയും അത്രയേ ചെയ്തു
ള്ളു. അയലോക്കത്തെ സുമതിക്കൊരു കത്തു കൊടുത്തു. അതിലപ്പടി അക്ഷരപ്പിശാകാ ണു പോലും അവളത് അവളുടെ അമ്മ വഴി അപ്പനു കൊടുത്തു. മലയാളം വാദ്ധ്യാരായ അങ്ങേർക്ക് അത് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒരുവരിയെങ്കിലും അക്ഷര പിശകില്ലാതെ എഴുതാൻ അറിയാത്തവനാണോ പ്രേമലേഖനം എഴുതാൻ നടക്കുന്നത് തെമ്മാടീ എന്ന് ചാക്കോയുടെ അപ്പന്റേയും അ
മ്മയുടേയും മുന്നിൽ വെച്ചയാൾ ചോദിച്ചു. ആ ദിവസം മത്തായി ചവിട്ടുനാടകം കൊണ്ട് വിറപ്പിച്ചു. മേരിയുടെ പ്രാക്ക് വേ
ലിക്കെട്ടും കടന്നു പുറത്തുപോയി.

അങ്ങനെ കള്ളൻ ചാക്കോ തെമ്മാടിചാക്കോ കൂടിയായി.ആകെ മുങ്ങിയാൽ കുളിരില്ല. അല്ലെങ്കിലും ചാക്കോക്ക് ഇനി
എന്തു കുളിര്. ചാക്കോ ആയിടക്കാണ് കുളി പുഴയിലേക്കാക്കിയത്. ചേട്ടച്ചാരുടെ ഒരു പഴയ ഹീറോ സൈക്കിൾ മുക്കി
ലിട്ടതായിരുന്നു. അവനത് ഇബ്രായിക്കാക്കാണിച്ച് ഒന്നു പുതുക്കി. വാൾവ് ട്യൂബ് ഒക്കെ ഒന്നു മാറ്റി ചെയിനിൽ ഗ്രീസൊ ക്കെ കൊടുത്തപ്പോൾ സീറോ ആയിരു ന്ന ഹീറോ ഒന്നുഷാറായി.

മുന്നിൽ തണ്ടിൻ മേലും പുറകിൽ ക്യാരിയറിലും രണ്ടു ചെക്കൻമാരെ എ
സ്കോർട്ടും പൈലറ്റുമൊക്കെയാക്കി ചാക്കോ വടക്കോട്ട് പുഴവക്കിലേക്ക്
സവാരി തുടങ്ങി. ഇപ്പോൾ നൂർസേട്ട് അപ്പന്റെ കയ്യിൽ നിന്നെടുക്കുന്നതു നിർത്തി. കെട്ടോടെ വാങ്ങി എളിയിൽ തി
രുകും. പോക്കറ്റിൽ കണ്ടാൽ മേരി അതെടുത്ത് ചാണകക്കുഴിയിലിടും. അമ്മയുടെ ഈ പ്രയോഗത്തിൽ പ്രതിക്ഷേധം ഉണ്ടെങ്കിലും കൈച്ചിലവിന് കാശു കിട്ടേണ്ടതു കൊണ്ട് അവനൊന്നും പറയാറില്ല.
രമേശന് റോഡുവക്കിൽ ഒരൽപ്പം സ്ഥലമുണ്ട്. അതിൽ ഏതാനും കശുമാ
വുകളും. ഈയിടെയായി കശുവണ്ടി പെ
റുക്കാൻ പോകുമ്പോൾ വെറും കശുമാ ങ്ങകൾ മരത്തിനു ചുവട്ടിൽ കാണും.അണ്ടി എങ്ങോട്ടു പോകുന്നു എന്നറിയുകയുമില്ല. രാവിലെ പത്തുമണിയോടടുപ്പിച്ച് താഴെ ഇടവഴിയിൽ കൂടി പോകുന്ന
വേലുവാണത് പറഞ്ഞത്. "രമേശൻ കുഞ്ഞേ പിള്ളേർ വേലി ചാടുന്നതു കണ്ടു.വേണേൽ അത്രടം ഒന്നു പോയി നോക്കി
യാട്ടെ". ഇതും പറഞ്ഞ് അയാൾ നടന്ന കന്നതോടെ രമേശൻ അയലിൽ നിന്നുംഉണങ്ങിയ ഷർട്ട് വലിച്ചെടുത്ത് വേഗത്തി
ൽ നടന്നു.

വേലിയിൽ ചാരിവെച്ച ഹീറോ സൈക്കിൾ ആണ് ആദ്യം കണ്ണിൽ പെട്ടത് ഇത് ചാക്കോയുടെ സൈക്കിളാണല്ലോ എന്നു കരുതിയപ്പോഴേക്ക് ഒന്ന് രണ്ട് മൂന്ന് എന്ന കണക്കിൽ പിള്ളേർ വേലി തിരിച്ചു ചാടി മുന്നിലെത്തി. ഒന്നും രണ്ടും വിട്ടുകളഞ്ഞ് രമേശൻ ചാക്കോയുടെ കൈ
യ്യിൽ പിടുത്തമിട്ടു. "എന്നതാ ചേട്ടായി ഈ കാണിക്കുന്നെ കയ്യേന്നു വിട്" എന്നു ചാക്കോ രമേശൻ കൈവിട്ടില്ല. മടിക്കു ത്തിൽ നിന്നു വീണ കശുവണ്ടികൾ അവനെ നോക്കി കൊഞ്ഞനം കുത്തി. പിള്ളേർ രണ്ടും അതിനിടെ ഓടി മറഞ്ഞിരുന്നു.

ചാക്കോവിനു വേണമെങ്കിൽ കൈ കുടഞ്ഞ് ഓടാം സാമാന്യം ആരോഗ്യമുണ്ട് അവന്. നാലഞ്ചുവയസ്സിന്റെ മൂപ്പ്
മാത്രമേ രമേശനുള്ളു. ഇളയ അനുജ ന്റെ കൂടെ ഏതോ ക്ലാസിൽ പഠിച്ചവനാണ് ഈ ചാക്കോ. പഠിക്കുന്ന കാലത്ത്
ടീച്ചർമാരെ വട്ടം ചുറ്റിച്ച ചാക്കോ കഥക ൾ അനുജൻ പറഞ്ഞിട്ടുള്ളത് രമേശൻ ധാരാളം കേട്ടതാണ്. ചാക്കോയേ നിന്നെ
ഇപ്പോൾ വിടുന്നില്ല.നീ എന്നോടൊപ്പം ഇ ങ്ങുപോര് രമേശൻ നടന്നു തുടങ്ങി. ചാ ക്കോ കൂടെയും സൈക്കിൾ തിരിഞ്ഞു
നോക്കിയ അവനോട്."അത് അവിടെനി ന്നോളും" എന്ന് രമേശൻ പറയുന്നുണ്ടായിരുന്നു.

ചാക്കോയുടെ കൈയ്യും പിടിച്ച് രമേ ശൻ കയറിച്ചെന്നപ്പോൾ അമ്മ ഇതാരാ മോനേ എന്നു ചോദിച്ചതിന് ഒരു പരിചയ
ക്കാരനാ അമ്മേ എന്നു പറഞ്ഞ് രമേശ ൻ ചാക്കോയോട് ഇരിക്കാൻ പറഞ്ഞു. അവൻ മറുത്തൊന്നും പറയാതെ മുൻ വശത്തെ തിണ്ണയിൽ തന്നെ ഇരുന്നു. അവിടെയുള്ള കസേരയിൽ ഇരുന്നോളാൻ
രമേശൻ പറഞ്ഞെങ്കിലും ചാക്കോ അ വിടെത്തന്നെ ഇരുന്നതേ ഉള്ളു. അമ്മ എഴുന്നേറ്റ് പോയ ശേഷവും അവർ ഒന്നും
മിണ്ടിയില്ല.

മണിക്കൂറുകൾ രണ്ടെണ്ണം കടന്നുപോയി അപ്പോഴും അവർ തമ്മിൽ ഒന്നും മി ണ്ടാതെ തന്നെ കഴിഞ്ഞു പോയി. ഉണ്ണാ റായപ്പോൾ ഒരു ഇല വെട്ടി കൊണ്ടുവന്നു.അപ്പോഴാണ് രമേശൻ ചാക്കോയോട് "ഉ
ണ്ണാറായിവാ"എന്നുവിളിച്ചത്."ഞാൻഇവി ടെ ഇരുന്നോളാം" എന്നല്ലാതെ മറ്റൊന്നും ചാക്കോയും പറഞ്ഞില്ല. പിന്നീട് ഒന്നും പറയാതെ വെട്ടിയ നാക്കിലയും ഒരു ഗ്ലാസി ൽ വെള്ളവും ചാക്കോക്കു മുന്നിൽ വെ ച്ചു. അതിനിടെ രമേശന്റെ അമ്മ ചോറും കറികളുമായി എത്തി. " നീയെന്താ ഇവി ടെത്തന്നെ ഇരുന്നു കളഞ്ഞത് അകത്തിരിക്കാമല്ലോ" എന്നു പറഞ്ഞു."ഇവിടെ കാറ്റു കൊണ്ട് ഇരിക്കാമല്ലോ അമ്മച്ചി എന്ന് അവൻ മറുപടിയും  കൊടുത്തു.

 ഊണു കഴിഞ്ഞ് ചാക്കോ കൈ കഴുകുമ്പോൾ രമേശൻ അവനടുത്തു നിൽക്കുന്നുണ്ട്. കൈ കഴുകി ഉടുമുണ്ടിന്റെ തുമ്പു കൊണ്ട് വായും കൈയ്യും തുടക്കു ന്ന ചാക്കോയോട് രമേശൻ "എന്നാൽ
അങ്ങനെയാകട്ടെ ചാക്കോ ചെല്ല്" എ ന്നു പറഞ്ഞു. ചാക്കോ തിരിഞ്ഞു നിന്നു.ഒരു നിമിഷം രമേശന്റെ രണ്ടു കൈകളും
സ്വന്തം കൈപ്പത്തികൾക്കുള്ളിലാക്കി നിന്നു. രമേശന്റെ കണ്ണുകളിലേക്കൊന്നു നോക്കി. പിന്നീട് പിൻ തിരിഞ്ഞ് നടന്നു. രമേശൻ പറയുന്നുണ്ടായിരുന്നു. "അതെ ചാക്കോ കള്ളനല്ല ".
ചാക്കോ കള്ളനല്ല ( കഥ: ശങ്കരനാരായണൻ ശംഭു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക