Image

ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് അമേരിക്ക കോവിഡ്  വാക്സിൻ ഉടൻ നൽകും 

Published on 03 June, 2021
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് അമേരിക്ക കോവിഡ്  വാക്സിൻ ഉടൻ നൽകും 

ന്യൂഡൽഹി: ഇന്ത്യയടക്കം ഏതാനും രാജ്യങ്ങൾക്ക്  കോവിഡ് വാക്സിൻ ഉടൻ നൽകുമെന്ന് യു.എസ് പ്രഖ്യാപിച്ചു. ഇക്കാര്യം  വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം  ചെയ്യും 

ഇരുപത്തഞ്ച്  മില്യൺ ഡോസിൽ ആറ് മില്യൺ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്ക് നേരിട്ട് കൈമാറും. ജൂൺ അവസാനത്തോടെ 80 മില്യൺ ഡോസ് വാക്സിൻ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്സിൻ നൽകുമെന്ന് വ്യാഴാഴ്ച കമല ഹാരിസ് നേരിട്ട് വിളിച്ചറിയിച്ചു.

ഇന്ത്യയ്ക്ക് വാക്സിൻ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ-യുഎസ് വാക്സിൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി.

see also: https://indialife.us/article.php?id=155047

Join WhatsApp News
JACOB 2021-06-04 12:03:31
Very good news. America should ask India to shutdown its scam call centers. They are cheating Americans of their life savings. Now Americans become very suspicious when they hear Indian accent on the phone. This is not good for legitimate call centers in India. The AARP magazine had a front page article on Indian scam call centers. Please do not fall victim to all kinds of REFUND scams. Fortunately, there are many expert scam baiters in USA and England. They are good at destroying the scammer's computers. The Indian police and politicians accept bribes and look the other way to protect scammers. They are creating a bad name for India. India has overtaken Nigeria as the scam capital of the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക