Image

കെ. സുരേന്ദ്രനെ ട്രോളി ഹരീഷ് പേരടി

ജോബിന്‍സ് തോമസ് Published on 03 June, 2021
കെ. സുരേന്ദ്രനെ ട്രോളി ഹരീഷ് പേരടി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ ജാനുവിന് ലക്ഷങ്ങള്‍ കൊടുത്തെന്ന ആരോപണമാണ് ഇന്ന് കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ഇതിനിടയില്‍ സുരേന്ദ്രനെ അനുകൂലിച്ച് ആരും എത്തുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രന് ട്രോള്‍ പൂരമാണ്. 

ഏറ്റവുമൊടുവില്‍ സിനിമാ താരം ഹരീഷ് പേരടിയാണ് പരിഹാസച്ചുവയുള്ള ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു പാവപ്പെട്ട ദളിത് സ്ത്രീയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമിച്ചതാണോ ഞങ്ങളുടെ ജീ ചെയ്ത തെറ്റെന്നാണ് ഹരീഷ് ചോദിക്കുന്നത്. 

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്...7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യില്‍ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് ...വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഞങ്ങള്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഇല്ലാതെ തന്നെ പാവപ്പെട്ടവര്‍ക്ക് കാശുക്കൊടുത്ത് സഹായിക്കാന്‍ പറ്റും..ലക്ഷദീപില്‍ വികസനം നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികള്‍ പുതിയ കുഴല്‍പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാന്‍ പറ്റണം..അതിനൊക്കെ രാജ്യ സ്‌നേഹം വേണടോ..രാജ്യസ്‌നേഹം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക