Image

ജോസ് കെ. മാണി നിയമസഭയിലെത്തിയാല്‍ അന്ന് രാജിയെന്ന് റോഷി

ജോബിന്‍സ് തോമസ് Published on 03 June, 2021
ജോസ് കെ. മാണി നിയമസഭയിലെത്തിയാല്‍ അന്ന് രാജിയെന്ന് റോഷി
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്വന്തം തട്ടകമായ ഇടുക്കിയിലേയ്‌ക്കോ ഓഫീസിലേയ്‌ക്കോ പോകാന്‍ ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സാധിച്ചിട്ടില്ല. അദ്ദേഹം ക്വാറന്റീനിലാണ്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ച മറ്റൊരു വിഷയമാണ് കേരളാ കോണ്‍ഗ്രസിന്റെ ചരിത്രമെടുത്താല്‍ പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും രണ്ടു പേരായാല്‍ അവിടെ പിളര്‍പ്പും പ്രശ്‌നങ്ങളുമാണ്. ഇന്നിപ്പോള്‍ ജോസ് കെ. മാണിയാണ് പാര്‍ട്ടി ചെയര്‍മാന്‍ റോഷി മന്ത്രിയും. 

ഇതിനാല്‍ തന്നെ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞെന്നാണ് റോഷി പറയുന്നത് അങ്ങനെയുള്ളവര്‍ പാര്‍ട്ടി വിട്ട് പോയെന്നും തനിക്ക് കൂറ് പാര്‍ട്ടിയോടാണ്. ഏഴു വയസ്സുമുതല്‍ മാണി സാറിനെ കണ്ടും കേട്ടും വളര്‍ന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷക്കാലത്തേയ്ക്ക് താന്‍ മന്ത്രിയാണ്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ജോസ് കെ. മാണി വിജയിച്ച് എംഎല്‍എയായി നിയമസഭയിലെത്തിയാല്‍ ആ നിമഷം താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും ചെയര്‍മാന് മന്ത്രിപദത്തിലേയ്ക്കും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേയ്ക്കും വഴിയൊരുക്കുമെന്നും റോഷി പറഞ്ഞു. 

തന്റെ ജന്‍മനാടെന്ന സ്‌നഹമാണ് പാലായോടെന്നും എന്നാല്‍ ഇടുക്കിയാണ് തന്നെ വളര്‍ത്തിയതെന്നും എന്നും ഇടുക്കിയോടൊപ്പം ഉണ്ടാകുമെന്നും റോഷി അഗസ്റ്റിന്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും ആളുകള്‍ കേരളാ കോണ്‍ഗ്രസിലെത്തി ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തിപ്പെടുന്നെങ്കില്‍ തനിക്കതില്‍ സന്തോഷമേയുള്ളുവെന്നും റോഷി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക