Image

ഈ ശ്രീധരനെ തോല്‍പ്പിച്ചത് ബിജെപിയോ ?

ജോബിന്‍സ് തോമസ് Published on 03 June, 2021
ഈ ശ്രീധരനെ തോല്‍പ്പിച്ചത് ബിജെപിയോ ?
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ പാലക്കാട്ട് എംഎല്‍എ ഓഫീസ് വരെ ആരംഭിച്ചയാളായിരുന്നു പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഈ ശ്രീധരന്‍. മാത്രമല്ല വോട്ടെണ്ണല്‍ സമയങ്ങളിലും അവസാന നിമിഷംവരെ വിജയിക്കും എന്ന പ്രതീതി ജനിപ്പിച്ച നേതാവാണ് ശ്രീധരന്‍. ബിജെപിയും ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. പ്രധാനമന്ത്രിയുടെ അടക്കം പ്രത്യേക താത്പര്യപ്രകാരമാണ് ശ്രീധരന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയായതും. 

എന്നാല്‍ ബിജെപിയിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇവിടെ ശ്രീധരനെ പരാജയപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബിജെപിയിലെ ചില നേതാക്കള്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചതായാണ് വിവിരം.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40,074 വോട്ടുകളായിരുന്നു ബിജെപിക്ക് പാലക്കാട്ട് ലഭിച്ചത്. ഇത്തവണ കൃത്യമായി 7322 വോട്ടുകള്‍ കൂടി ബിജെപി ഇവിടെ പുതുതായി ചേര്‍ത്തു. ഈ 47500 വോട്ടുകള്‍ കൂടാതെ ഈ ശ്രീധരന്റെ ബന്ധങ്ങളും പ്രതിഛായയും കുറഞ്ഞത് 15000 വോട്ടുകല്‍ അധികം നല്‍കുമെന്നും ഇങ്ങനെ അറുപതിനായിരത്തോളം വോട്ടുകള്‍ നേടാമെന്നുമായിരുന്നു ബിജെപി കണക്കുകൂട്ടല്‍ എന്നാല്‍ കിട്ടിയതാകട്ടെ 50,052 വോട്ടുകള്‍ മാത്രം.

ഒരു സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു മറിച്ച് ശ്രീധരനെ പാരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രീധരന്‍ വിജയിച്ചാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്റെ കൈയ്യിലാകും എന്നതിനാലാണ് ഇങ്ങനെയൊരു നീക്കം നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക