Image

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

സലിം അയിഷ (പി.ആർ.ഓ.ഫോമ) Published on 02 June, 2021
ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് , കോവിഡ് മുക്ത കേരളത്തിനായി ഫോമാ ചെയ്യുന്ന സേവനങ്ങളുടെ ഭാഗമായി ഫോമായുടെ  മുൻ പ്രസിഡന്റ് ശ്രീ ജോൺ ടൈറ്റസ് നൽകിയ വെന്റിലേറ്റർ പത്തനം തിട്ട ജില്ലാ കളക്ടർ  ശ്രീ നരസിംഹു ഗരിക്ക്  ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശ്രീ ശശിധരൻ നായരും, ഫോമാ വെസ്റ്റേൺ റീജിയൻ മുൻ ആർ.വി.പി. ശ്രീ പോൾ ജോണും   (റോഷൻ), ജില്ലാ മെഡിക്കൽ  ഓഫീസർ ഡോക്ടർ എ.എൽ.ഷീജയുടെ സാന്നിധ്യത്തിൽ കൈമാറി. 

ഫോമയുടെ  അംഗംസഘടനകളും, വ്യക്തികളും ചേർന്ന്  ഫോമയോടൊപ്പം  ജീവൻ രക്ഷാ ഉപകരണങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വെന്റിലേറ്റർ ആണ് പത്തനംതിട്ട ജില്ലാ കളക്ടർ ഏറ്റുവാങ്ങിയത്.

കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഫോമയുടെ വകയായുള്ള വെന്റിലേറ്ററുകൾ എത്തിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ഷിപ്മെന്റ് അയക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. 

ഫോമാ വഴി നേരിട്ട് കേരളത്തിന് സഹായമെത്തിക്കുവാനായി കൂടുതൽ സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്.

ഫോമയുടെ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം സഹകരിക്കുന്ന എല്ലാ അംഗസംഘടനകൾക്കും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ  നന്ദി അറിയിച്ചു.

 

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക