Image

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)

Published on 02 June, 2021
പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)
കുട്ടിക്കുറുമ്പുകളേ ....
കുഞ്ഞിക്കുരുവികളേ ....
പുലർന്നുവല്ലോ
ഒരു തിരിവെട്ടം അക്ഷരപ്പൂവെട്ടം .....
തെളിഞ്ഞുവല്ലോ
കുരുന്നുമിഴികളി -
ലായിരം പൂക്കാലം ... (കുട്ടി)
പുത്തൻ വീഥിയിലൂടെ
നുണയാം
അറിവിൻ നറുവെട്ടം ...
അമ്മിഞ്ഞപ്പാൽ
കനിവൂറുന്നൊരു
മധുരം മലയാളം ...
പൂന്തേൻ നുകരാം
പൂമ്പൊടി തേടാം
പൂവായ് പാറി നടക്കാം
അടിവച്ചടിവച്ചുയരാം മെല്ലെ
അനന്തവിഹായസ്സിൽ(കുട്ടി)
ഇത്തിരിക്കുഞ്ഞൻ
തീർത്തിടും ഭീതിയിൽ
ഇടറിയെന്നാലും
ഒരു നവസൂര്യൻ
ഉദിച്ചുയർന്നിടും
അകലെയല്ലാതെ ...
ഒരു പുതുലോകം
രചിച്ചിടാനായ്
ഒന്നായ് കൈകോർക്കാം
ഒരേ മനസ്സായടുത്തിടാനായ്
അകലം പാലിക്കാം(കുട്ടി)


പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക