America

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

Published

on

ജെറുസലേമിന്റെ  തെരുവീഥികളിലൂടെ തോമ നടന്നു. ഗുരുവിനെ കുരിശിൽ ഏറ്റിയിട്ടു ഇന്നു പത്താം ദിവസം. 

എന്തൊക്കെ പ്രതീക്ഷകളോടെ ആയിരുന്നു മൂന്നുവർഷം മുൻപ് അവന്റെ കൂടെ ഇറങ്ങിത്തിരിച്ചത് . വിപ്ലവവീര്യം സിരകളിൽ ഓടിയിരുന്ന താൻ എത്ര പെട്ടെന്നാണ് അവന്റെ വാക്കുകളിൽ ആകൃഷ്ടനായത് . മനസാന്തരപ്പെടുവിൻ , ദൈവരാജ്യം സമീപിച്ചിരിക്കുന്നു . എത്ര ശക്‌തമായ വാക്കുകൾ ആയിരുന്നു അവന്റേത് . റോമാക്കാരുടെ അടിമത്തത്തിന്റെ നുകത്തിൽ തകർന്നു കഴിയുകയല്ലായിരുന്നോ?

അപ്പോഴാണ് ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിച്ചുകൊണ്ടു തെരുവീഥിയിലേക്കു വന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കുന്നത് . എന്തൊരു തേജസ് ആയിരുന്നു ആ മുഖത്ത് . ആ കണ്ണുകളിലേക്കു നോക്കിയ ആ നിമിഷം . എന്തൊരു കാന്തശക്തി ആയിരുന്നു അവന്റെ കണ്ണുകൾക്ക് . വശ്യമായ ആ കാന്തികവലയത്തിൽപെട്ടു താൻ അവന്റെ പിന്നാലെ പോകുകയല്ലായിരുന്നോ . ശിമെയോനും അന്ത്രയോസും , പിന്നെ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും അവന്റെ കൂടെ ഉണ്ടായിരുന്നു . ഗലീലിയിലെ ഏറ്റവും നല്ല മുക്കുവന്മാർ ആയിരുന്നു അവർ . എല്ലാം ഉപേക്ഷിച്ചാണ് അവർ അവന്റെ കൂടെ പോയത് .

കഴിഞ്ഞ മൂന്നു വർഷക്കാലം . ഒരു യുഗം പോലെ . എന്തൊക്കെ അത്ഭുതപ്രവൃത്തികൾ, അന്ധന്മാർ കാണുന്നു, ബധിരർ കേൾക്കുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേർ വയർ നിറയ്ക്കുന്നു. അതായിരുന്നോ അവനെ വിട്ടുപോകാതിരിക്കാൻ തന്നെ പ്രേരിപ്പിച്ചത് ? അല്ല , അവന്റെ മുഖത്തുനിന്ന് അടർന്നുവീഴുന്ന ഓരോ വാക്കുകളും, എന്തൊരു ഓജസ്സുള്ള വാക്കുകൾ. 

ആകാശവും ഭൂമിയും , ഓരോ മണൽത്തരിയും അവന്റെ വാക്ക് കേൾക്കാൻ കാതോർത്തിരുന്ന പോലെ. മറ്റുള്ളവർ കരുതിയിരുന്നതു പോലെ റോമാക്കാരെ തുരത്തി അവൻ രാജ്യം സ്ഥാപിക്കും എന്നൊന്നും താൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ അവന്റെ ഓരോ വാക്കുകളും എത്ര കരുത്തുറ്റതുള്ളതായിരുന്നു . 

ലാസർ മരിച്ചു നാലു നാളുകൾക്കുശേഷം , ഗുരു അവന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞപ്പോൾ എല്ലാവരും അവനെ തടഞ്ഞു . കാരണം കൊല്ലാൻ യൂദന്മാർ കാത്തിരിക്കുക ആയിരുന്നല്ലോ .അവനോടൊപ്പം പോയി മരിക്കാൻ താൻ അപ്പോൾ തയ്യാറായിരുന്നു. താനതു അവരോടു പറയുകയും ചെയ്തതാണ് . എന്നാലും അവനെ അവർ പിടിച്ചുകൊണ്ടു പോയപ്പോൾ , തനിക്കെന്താ അവന്റെ കൂടെ പോകാൻ പറ്റാതിരുന്നത്?.

പണസഞ്ചി കയ്യിലുണ്ടായിരുന്ന , യൂദാസിനെ അന്ന് അത്താഴത്തിനു ശേഷം കണ്ടില്ല . പെസഹാ തിരുന്നാൾ ആഘോഷിക്കാൻ പണം വേണമായിരുന്നു . മേരി മഗ്നലനയുടെ കയ്യിൽ നിന്നും ഇത്തിരി പണം വായ്പ വാങ്ങാൻ പോയതായിരുന്നു താൻ. ഗുരുവിനുവേണ്ടി ആകുമ്പോൾ ,അവൾ സന്തോഷത്തോടെപണം നൽകുമായിരുന്നു . താൻ വന്നപ്പോഴേക്കും അവർ ഗുരുവിനെ പിടിച്ചു കെട്ടി കൊണ്ടു പോയിരുന്നു . പിന്നെ നടന്നതൊന്നും ... 

മർക്കോസിന്റെ അമ്മയുടെ വീട്ടിലെ മുകൾമുറിയിൽ അവർ അഭയം തന്നു . പക്ഷെ എത്ര നാൾ ഒളിച്ചു താമസിക്കാൻ കഴിയും . യൂദന്മാർ പിടിച്ചുകൊണ്ടു പോയാൽ പോകട്ടെ . അവന്റെ അമ്മയും തങ്ങളുടെകൂടെ ഉണ്ട് . യൂദാസ് പോയത് പണസഞ്ചിയും കൊണ്ടാണ് . അതുകൊണ്ടു അഷ്ടിക്കുള്ള വക കണ്ടെത്തേണ്ടിയിരിക്കുന്നു. 

കഴിഞ്ഞ ദിവസം വീണ്ടും മീൻപിടിക്കാൻ പോകുന്നതിനെപ്പറ്റി ശിമയോൻ പറയുന്നതുകേട്ടു . പക്ഷെ വീടിനു പുറത്തിറങ്ങാൻ എല്ലാവർക്കും പേടിയാണ് . താനങ്ങനെ ഭയന്നിരിക്കുവാൻ ഉദ്ദേശിക്കുന്നില്ല .അതിലൊക്കെ സങ്കടം തോന്നിയത് , കഴിഞ്ഞൊരു ദിവസം, താൻ പുറത്തുപോയപ്പോൾ , ഗുരു മറ്റു പത്തുപേർക്കും പ്രത്യക്ഷപ്പെട്ടു എന്ന് അവർ പറഞ്ഞതാ . 

അവൻ മുൻപ് പറഞ്ഞിരുന്നതുപോലെ ഉയിർപ്പിക്കപ്പെട്ടു എന്ന് . ലാസറിനെ ഉയിർപ്പിച്ചവനല്ലേ, അവൻ ഉയിർത്തെഴുന്നേൽക്കും , പക്ഷെ തനിക്കു മാത്രം അവനെ കാണാൻ പറ്റിയില്ല . സങ്കടം സഹിക്കാതെ താൻ പറഞ്ഞു . അവനെ കാണാതെ , അവനെ തൊടാതെ താൻ വിശ്വസിക്കുകയില്ല എന്ന് . അത്രമാത്രം സങ്കടം തനിക്കുണ്ടായിരുന്നു . 

ഇപ്പോൾ, മഗ്നെലന മറിയത്തെ കണ്ടപ്പോൾ, അവളും പറഞ്ഞു കർത്താവിനെ കണ്ടു എന്ന് . വൈകുന്നേരമായപ്പോഴേക്കും ഇവർ കതകു ഒക്കെ അടച്ചോ ? ഇവർക്കിപ്പോഴും പേടി മാറിയിട്ടില്ല . തോമസ് ഉള്ളിലേക്ക് കടന്നു ."തോമാ , നീ ഇവിടെ വരിക . നീ എന്നെ തൊട്ടു നോക്കൂ . അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കൂ " എന്റെ കർത്താവെ , അവന്റെ വിരിച്ചുപിടിച്ച കൈകളിലേക്ക് തോമ വീഴുക ആയിരുന്നു . ഇനി അവനുവേണ്ടി ജീവിക്കാനും മരിക്കാനും ഞാൻ തയ്യാർ. സംശയിക്കുന്ന തോമ എന്നതിനുമപ്പുറം , ഗുരുവിനെ കാണാൻ വാശി പിടിച്ച തോമ , വാശി പിടിച്ചു കാര്യം കാണുന്ന കൊച്ചുകുഞ്ഞിനെപ്പോലെ . 

ഇനി ഒരു ശക്തിക്കും തകർക്കാനാവില്ല അവന്റെ വിശ്വാസത്തെ . ഗുരുവിനോടുള്ള അവന്റെ സ്നേഹത്തെ ... കാലാകാലങ്ങളായി , തലമുറ തലമുറകളോളം ജ്വലിച്ചുനിൽക്കുന്ന ഒരു ദീപസ്തംഭം പോലെ .. 
------------------
ജെസ്സി ജിജി 
എരുമേലിക്കടുത്തു, തുലാപ്പള്ളി  ഗ്രാമത്തിൽ ജനനം.  ഭർത്താവും രണ്ടു കുട്ടികളുമൊത്തു , ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ താമസം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More