Image

ലൈംഗീകാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് കാനോന്‍ നിയമത്തില്‍ മാറ്റം

ജോബിന്‍സ് തോമസ് Published on 02 June, 2021
ലൈംഗീകാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് കാനോന്‍ നിയമത്തില്‍ മാറ്റം
ചരിത്രപരമായ മാറ്റം കാനോന്‍ നിയമത്തില്‍ വരുത്തി കത്തോലിക്കാ സഭ. ലൈഗീകാതിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപിടിയായിരിക്കും കാനോന്‍ നിയമത്തിലും പരിഗണിക്കുക. 

ലൈംഗീകാതിക്രമം, കുട്ടികളെ ലൈംഗീകതയ്ക്ക് പ്രേരിപ്പിക്കല്‍, ചൈല്‍ഡ് പോണ്‍, ലൈഗീകാതിക്രമം മൂടിവയ്ക്കല്‍ എന്നിവയ്‌ക്കെതിരെ മറ്റൊരു പരിഗണനകളുമില്ലാതെ നടപടികളുണ്ടാവും. ഫ്രാന്‍സീസ് മാര്‍പ്പാപ്പയാണ് നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ നിയമത്തില്‍ മാറ്റം വരുത്തുന്നത്. 

വൈദികര്‍ സഭാ സ്ഥാപനങ്ങളിലെ ചുമതലക്കാരായ അത്മായര്‍ എന്നിവര്‍ ലൈഗീക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ ഇത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. അവരെ അപ്പോള്‍ തന്നെ പദവികളില്‍ നിന്നും നീക്കണമെന്നും ഉടന്‍ തന്നെ മേലുദ്യേഗസ്ഥരെ അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു. 

ഇതില്‍ മെത്രാന്‍മാരുടെ ഭാഗത്തു നിന്നും കാലതാമസമുണ്ടായാല്‍ അവര്‍ക്കെതിരെയും നടപടികളുണ്ടാവും. 1983 ല്‍ ജോണ്‍ പോള്‍ പാപ്പ അംഗീകരിച്ച നിയമം ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഏറെ നാളായി ഇതു സംബന്ധിച്ച പഠനങ്ങള്‍ നടന്നു വരികയായിരുന്നു. 

പരാതി ലഭിച്ചാലുടന്‍ ബിഷപ്പുമാര്‍ നടപടി സ്വീകരിക്കണമെന്നും നിയമത്തിലുണ്ട് . ഡിസംബര്‍ എട്ടുമുതലാണ് നിയമം പ്രാബല്ല്യത്തില്‍ വരിക. നീതി പുനസ്ഥാപിക്കുക, കുറ്റവാളികളെ സന്മാര്‍ഗ്ഗിയായി മാറ്റുക, അഴിമതി ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് നിയമങ്ങൡ മാറ്റം വരുത്തുന്നത് സംബന്ധിച്ച ആമുഖത്തില്‍ ഫ്രാന്‍സീസ് പാപ്പ പറഞ്ഞു.

Join WhatsApp News
Election Fraud 2021-06-02 15:18:01
National Inquirer Owner Ordered To Pay Nearly $200K For Aiding Trump In Hush Money Deal. The owner of the tabloid publication “National Enquirer” has agreed to pay $187,500 to the Federal Election Commission to settle complaints that it unlawfully aided Donald Trump’s presidential campaign in 2016 by suppressing the story of an actress who said she had a sexual relationship with Trump, Politico reports. According to Politico, “The FEC concluded that American Media Inc., now known as A360 Media LLC, made an illegal corporate contribution to Trump’s campaign by paying Karen McDougal $150,000 to give up the rights to her story about Trump.” David Pecker, the owner of the Enquirer, initially argued through attorneys that “they acted as journalists” in making the deal with McDougal. But the FEC rejected the claims that the Enquirer was simply acting as a news outlet. In 2018 the firm and Pecker entered into a non-prosecution agreement with federal prosecutors in New York, stipulating that the arrangement was intended to influence the 2016 presidential election. An FEC legal analysis concluded that “the available information supports the conclusion that AMI’s payment constituted an in-kind contribution to Trump and the Trump Committee. AMI and Pecker appear to have violated the Act by making and consenting to making a corporate contribution in the form of a payment from AMI to McDougal. As explained below, the record indicates that there is reason to believe that this violation was knowing and willful.” As noted by Politico, “the FEC also concluded that AMI and Pecker coordinated with the Trump campaign, because they had contact with Trump lawyer Michael Cohen, who assured the company that its expenses related to McDougal would be reimbursed.”
Gracey Abraham.NY 2021-06-02 15:50:56
trump got kicked out of Facebook, Twitter, Instagram & other blogs when he attacked the capital. trump started his own blog. Now it is shut down completely & permanently. He is getting ready to go to jail. What will Jacob, booby, john, tom etc will do when the leader is in jail for long long time.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക