Image

മൃതദേഹത്തെ കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ക്രൂരത

Published on 02 June, 2021
മൃതദേഹത്തെ കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ക്രൂരത
ആത്മഹത്യ ചെയ്ത കാമുകന്റെ മൃതശരീരത്തെ കൊണ്ട് കാമുകിയായിരുന്ന പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. പശ്ചിമബംഗാളിലെ ബര്‍ധമാന്‍ എന്ന സ്ഥലത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ആണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പെണ്‍കുട്ടി സഹായിച്ചില്ലെന്നാരോപിച്ചായിരുന്നു ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ പ്രവൃത്തിക്ക് മുതിര്‍ന്നത്. 

ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെങ്കിലും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തെ പെണ്‍കുട്ടിയുടെ മാതാവ് എതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കമിതാക്കള്‍ തമ്മില്‍ ഇതോച്ചൊല്ലി വഴക്കുണ്ടാകുകയും ആണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. 

എന്നാല്‍ ആണ്‍കുട്ടി ആത്മഹത്യ ചെയ്യുമെന്ന വിവരം അറിഞ്ഞിട്ടും പെണ്‍കുട്ടി ഇത് മറച്ചുവെച്ചുവെന്നും ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പറഞ്ഞ് ആത്മഹത്യ ചെയ്തയാളുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയേയും മാതാവിനേയും ആക്രമിച്ചു. 

ഇതിനുശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ട് പോയി മൃതശരീരത്തിനടുത്തെത്തിച്ച് മൃതശരീരത്തിന്റെ കൈ കൊണ്ട് വിവാഹവേദിയില്‍ വരന്‍ വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതു പോലെ പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക