Image

ലിവിംഗ് ടുഗതര്‍ പീഡനം; തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രിക്ക് കുരുക്ക്

ജോബിന്‍സ് തോമസ് Published on 01 June, 2021
ലിവിംഗ് ടുഗതര്‍ പീഡനം; തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രിക്ക് കുരുക്ക്
മലേഷ്യന്‍  പൗരത്വമുള്ള തമിഴ് നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എം മണികണ്ഠന് കുരുക്കു മുറുന്നു. താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും തന്റെ സമ്മതമില്ലാതെ ഗര്‍ഭ ചിത്രം നടത്തിയെന്നും നടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യാനായി മണികണ്ഠനെ ചെന്നൈയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം അറസ്റ്റുണ്ടാകുമെന്നാണ് സൂചന. അടയാര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു നടി ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. 

മണികണ്ഠന്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താന്‍ 2017 മുതല്‍ അദ്ദേഹത്തിനൊപ്പം താമസിക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍ ഇതിനിടെ ഗര്‍ഭിണിയായ തന്നോട് ഇത് പുറത്തറിഞ്ഞാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് പറഞ്ഞ് ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചെന്നും താന്‍ സമ്മതിക്കാതെ വന്നപ്പോല്‍ ഗോപാലപുരത്തെ ക്ലിനിക്കില്‍ നിര്‍ബന്ധിച്ച് കൊണ്ടുപോയി തന്റെ സമ്മതമില്ലാതെ ഗര്‍ഭചിദ്രം നടത്തുകയായിരുന്നുവെന്നുമാണ് പരാതി. വാട്‌സപ്പ് ചാറ്റുകളുടെ സക്രീന്‍ ഷോട്ട് സഹിതമാണ് നടി പരാതി നല്‍കിയത്. 

പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭമലസിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലേഷ്യയില്‍ ബിസിനസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരിചയം ലീവിംഗ് ടുഗതറിലേയ്ക്ക് എത്തുകയായിരുന്നുവെന്നാണ് നടിയുടെ മൊഴിയിലുള്ളത്. എന്നാല്‍ നടിയെ താന്‍ അറിയുക പോലുമില്ലെന്ന നിലപാടിലാണ് ഇപ്പോഴും മണികണ്ഠന്‍ കൂടുതല്‍ തെളിവുകള്‍ വെച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ പദ്ധതി. 

അണ്ണാ ഡിഎംകെയുടെ രാമനാഥപുരത്തെ പ്രമുഖ നേതാവായിരുന്നു മണ്കണ്ഠന്‍ . കഴിഞ്ഞ മന്ത്രിസഭയില്‍  മന്ത്രിസ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക