Image

എന്തുകൊണ്ടാണ് സമ്മറിൽ ഗ്യാസ് [പെട്രോളിയം] വില കൂടുന്നത്?

ആൻഡ്രുസ് Published on 01 June, 2021
എന്തുകൊണ്ടാണ്  സമ്മറിൽ ഗ്യാസ് [പെട്രോളിയം] വില കൂടുന്നത്?

 പെട്രോളിയത്തിൻറ്റെ വില എന്തുകൊണ്ടാണ് ചിലപ്പോൾ കൂടുകയും കുറയുകയും ചെയ്യുന്നത് എന്ന് ചുരുക്കമായി പറഞ്ഞാൽ മനസ്സിലാകണം എന്നില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്. അമേരിക്കൻ പ്രസിഡണ്ട് ആരാണ് എന്നത് അനുസരിച്ചല്ല പെട്രോളിയത്തിൻറ്റെ വില കൂടുകയും കുറയുകയും ചെയ്യുന്നത്.

 2020-2021 കാലഘട്ടങ്ങളിൽ മിക്കവാറും എല്ലാറ്റിനും 20+ ശതമാനത്തിൽ അധികം വില വർദ്ധനവ് ഉണ്ട്. അതിനും ഉണ്ട് അനേകം കാരണങ്ങൾ. എന്നാൽ ചിലർ പെട്രോളിയത്തിനു വില കൂടിയാൽ നിലാവ് കണ്ട കുറുക്കനെപ്പോലെ നിറുത്താതെ കൂവിക്കൊണ്ടിരിക്കും. എന്തു  പ്രശ്നങ്ങളുടെയും  കാരണം   മറ്റുള്ളവരിൽ പഴിചാരുക എന്നത് ഒരു മാനുഷിക പ്രവണതയാണ്. ഭരണാധികാരികളെ   പ്രതികൂട്ടിൽ കയറ്റാൻ വളരെ എളുപ്പവും ആണ്.
 

 സപ്പ്ളെ / ഡിമാൻഡ് = വസ്തുക്കളുടെ ലഭ്യത / ഉപഭോക്തത -ഇവയാണ് മിക്കവാറും വില നിയന്ത്രിക്കുന്നത്. ഇ സാധാരണ സാമ്പത്തിക വസ്തുത അറിവില്ലാത്തവർ ആണ് പെട്രോൾ വില കൂടിയാൽ ഭരിക്കുന്ന അധികാരിയെ ചീത്ത വിളിക്കുന്നത്. ഇവർ ഗ്രോസറി വാങ്ങാൻ പോകുന്നവർ അല്ല എന്ന് വ്യക്തം. തടിയുടെ വില  തൊട്ടു  താടി വടിക്കുന്ന വില; കൂടിയ വിവരം അവർ കണ്ടില്ല എന്ന് തോന്നുന്നു. ചരക്കുകളുടെ വില ആഗോള മാർക്കറ്റ് അനുസരിച്ചാണ് എന്ന് ഇവർക്ക് മനസ്സിലാക്കാൻ കഴിവ് ഉണ്ടെന്നു തോന്നിക്കുന്നില്ല. അതുപോലെതന്നെയാണ് സ്റ്റോക്ക് മാർക്കറ്റും. ഏതെങ്കിലും രാജ്യത്തെ ഭരണാധികാരിക്ക് താൽക്കാലിക  ഓളങ്ങൾ മാത്രമേ സ്റ്റോക്ക് മാർക്കറ്റിൽ   ഉണ്ടാക്കാൻ സാധിക്കയുള്ളു. സ്റ്റോക്ക് മാർക്കറ്റ് ഹൈ ആണെങ്കിൽ അത് തൻറ്റെ നേട്ടമാണ് എന്ന് അവകാശപ്പെടുന്ന  രാഷ്ട്രീയ അധികാരി തൻറ്റെ വിഡ്ഢിത്തം വിളിച്ചറിയിക്കുന്നു എന്നുമാത്രം. ഭരണാധികാരിയുടെ  കഴിവുകേട് ആണ് വിലക്കയറ്റം എന്ന് ചിന്തിക്കുന്നതും അത്ര യുക്തിരഹിതം അല്ല.

 ഓയിൽ എംബാർഗൊ, പൈപ്പ് ലയിൻ പൊട്ടൽ, ഹാക്കിങ്, മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയം; ഇങ്ങനെ പലതും പെട്രോളിയം വിലയെ നിയന്ത്രിക്കുന്നു. പെട്രോൾ കമ്പനികൾ എല്ലാ വർഷവും ബില്യൺ ഡോളർ ലാഭം ഉണ്ടാക്കുന്നു എന്ന വസ്തുത  എന്നും സത്യം ആണ്.  2020യുടെ തുടക്കത്തിൽ കൊറോണ വ്യാപിച്ചതോടെ  യാത്രക്കരുടെ എണ്ണം കുറഞ്ഞു. വലിയ ശതമാനം വെള്ളക്കോളർ ജോലിക്കാർ വീട്ടിൽ ഇരുന്നു ജോലി ചെയ്യുവാനും തുടങ്ങി. അപ്പോൾ പെട്രോൾ ഉപയോഗം കുറഞ്ഞു, വിലയും കുറഞ്ഞു.  എന്നാൽ 2021 ആയപ്പോൾ വാക്സിനേഷൻ എടുത്തവരുടെ എണ്ണം കൂടി, കൊറോണ ഒരു ഹോക്സ് അല്ല  യാഥാർഥ്യം ആണ് എന്ന് മിക്കവർക്കും മനസ്സിലായി. 2021 സമ്മർ ആയതോടെ ഒരു വർഷത്തിൽ അധികം കരടികളെപ്പോലെ  ഹൈബർനേഷനിൽ ഒതുങ്ങി കഴിഞ്ഞവർ പുറത്ത്‌ചാടി ഡ്രൈവ് ചെയ്യുവാനും തുടങ്ങി. അതിനാൽ ഇനിയും പെട്രോളിയം വില കൂടും. വെള്ളക്കാരുടെ വർണ്ണ  വിവേചനവും വെറിയും മനസ്സിലാക്കാൻ കഴിവ് ഇല്ലാത്തവർ ആണ് പെട്രോൾ വില കൂടി എന്ന് കീറ്റുന്നതു. ഇവരുടെ മക്കളുടെ     സുരഷിത്തത്തെക്കുറിച്ചു ഇവർ ചിന്തിക്കുന്നുവോ?.
 ഇ വർഷത്തെ സമ്മറിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം റിക്കോഡ്‌ ഭേദിക്കും, അതിനാൽ പെട്രോളിയത്തിൻറ്റെ ഡിമാൻഡ് കൂടും അതിനാൽ വിലയും കൂടും.

  സമ്മറിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്യുന്നു, അതിനാൽ കൂടുതൽ പെട്രോൾ ഉപയോഗിക്കുന്നു അതിനാൽ  എമിഷൻ പൊല്യൂഷൻ കൂടുന്നു. അതിനെ നിയന്ത്രിക്കാൻ സർക്കാർ ചില സംവിധാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ' സമ്മർ ബ്ലെൻഡ് പെട്രോളിയം' - എമിഷനും  പെട്രോളിയം ഇവാപ്പറേഷനും  കുറക്കുന്നു. കൊറോണ എപ്പിഡെമിക് ഇന്നുവരെ നിലവിലുള്ള  എല്ലാ സാമ്പത്തിക നിലവാരങ്ങളെയും വ്യവസ്ഥിതികളെയും തത്വചിന്തകളെയും തകിടം മറിക്കും. മാടക്കടയിലെ ബീഡി തൊറുപ്പുകാരനും, നിങ്ങളുടെ ബാർബറും അല്ല  ആഗോള സാമ്പത്തിക നിലവാരം നിയന്ത്രിക്കുന്നത് എന്ന സത്യം മനസിലാക്കുക.
വിഡ്ഢിത്തങ്ങളും നുണകളും പ്രചരിപ്പിക്കുന്നത്  നിർത്തുക.

Join WhatsApp News
TRUMP VS BIDEN 2021-06-01 12:52:45
Yes oil price will come down in 2024,when the present administration will disappear. Oh my! idiots still surface in the E malyalee comment section. I was surprised that this guy did not blame George Washington for the oil price increase. By the way, did you forget about the cancellation of the key stone pipe line? This guy is as confused as president Biden. Watch the "SIMSON" cartoons for the real state of affairs. :) :)) :)))
Oil Price 2021-06-01 10:54:18
Oil prices might come down sooner than expected: Editor OilPrice.com According to senior political and economic sources who work closely with the current Iranian government exclusively spoken to by OilPrice.com last week, the U.S. has agreed to a tentative removal of key sanctions in the oil, gas, petrochemicals and automotive sectors, plus some of those on Iran’s banking sector. However, Supreme Leader, Ali Khamenei, and the senior figures of the Islamic Revolutionary Guards Guard Corp (IRGC) are also demanding the additional removal of individuals and their businesses from the U.S.’s sanctions list
OPEC REPORT 2021-06-01 10:57:44
OPEC REPORTS:-The Organization of the Petroleum Exporting Countries and allies - known as OPEC+ - decided in April to return 2.1 million barrels per day (bpd) of supply to the market from May to July, as it anticipated global demand would rise despite high numbers of coronavirus cases in India. Since that decision, oil has extended its rally and gained more than 30% so far this year, although the prospect of increased output from Iran, as talks on reviving its nuclear deal make progress, has limited the upside. On Tuesday, Brent oil prices rose $1 above $70 per barrel. [O/R] OPEC Secretary General Mohammad Barkindo said he did not expect higher Iranian supply to cause problems. "We anticipate that the expected return of Iranian production and exports to the global market will occur in an orderly and transparent fashion," he said in a statement. OPEC+ experts confirmed earlier forecasts for a sizeable, 6 million bpd jump in oil demand in 2021 as the world recovers from the COVID-19 pandemic, OPEC+ sources said. The OPEC+ sources said they do not expect OPEC+ to decide on output policy beyond July, since the outlook for Iranian supply is not clear. OPEC has another meeting planned for June 24.
John Abraham. 2021-06-01 11:05:38
Oil prices are high because trump cancelled the Iran deal in 2017 and imposed more sanctions on Iran. The Nuclear deal on discussion might go through and Iran will be able to release more oil into the global market. blame trump for the oil price increase and price increase due to the tariffs. We are paying 30% more due to the tariff. Look at your grocery bill, then you will understand. Or go to Lowes to see the price increase since the tariff.
Rajan Mathew. 2021-06-02 15:42:51
ABC legal analyst: 'All signs point to a likely indictment' in Trump case. Manhattan's district attorney convened a grand jury in an investigation into former President Donald Trump, one legal analyst thinks an indictment appears "likely." Dan Abrams, ABC News' chief legal analyst, on Tuesday's The View discussed last week's news that Manhattan's district attorney convened a grand jury to weigh whether to indict Trump and other Trump Organization executives amid a probe into the former president's business practices. Abrams argued on The View that "all signs point to a likely indictment," with these signs including the hiring of a "very high-profile prosecutor" to oversee the case and the grand jury being convened. "Typically, you don't get a special grand jury like this unless they believe they have evidence of a crime," Abrams said, per Mediaite. "So all the evidence, all the signals, are towards a likely indictment of someone, if not more than one person." In reporting on the fact that a grand jury had been convened, The Washington Post wrote that the move suggested that District Attorney Cyrus Vance Jr. "thinks he has found evidence of a crime — if not by Trump, by someone potentially close to him or by his company." On The View, Abrams noted that since this probe concerns Trump's conduct as a private citizen and not as president, it's a "very different kind of investigation" than he's faced before.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക